ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ; അപകീർത്തിയല്ലെന്ന് ഹൈക്കോടതി
ലക്നൗ: മതിയായ മെഡിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭാര്യ ഭർത്താവിനെ ‘ലൈംഗികശേഷിയില്ലാത്തവൻ’ എന്ന് വിളിച്ചതിനെ അപകീർത്തിക്കേസിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന്റെ പരാതിയിൽ വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അച്ചൽ സച്ച്ദേവിന്റെ സിംഗിൾ ബെഞ്ച് ഈ നിർണായക നിരീക്ഷണം നടത്തിയത്. ഭർത്താവിനെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ അല്ല, മറിച്ച് സദുദ്ദേശത്തോടെയാണ് യുവതി ഈ പരാമർശം നടത്തിയതെന്ന് കോടതി വിലയിരുത്തി. കേസിലെ സാഹചര്യങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ശരിയായി പരിഗണിക്കാതെയാണ് വിചാരണക്കോടതി സമൻസ് പുറപ്പെടുവിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. […]
Read more