Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

IPL; രാജസ്ഥാന്‍ റോയല്‍സ് ആദ്യ നാലില്‍ തുടരുന്നു

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചതോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്നു. നിലവിൽ ഡൽഹി ആറാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് 8 പോയിന്റുണ്ട്. നാല് ജയവും അഞ്ച് തോൽവിയുമാണ് അവരുടെ റെക്കോർഡ്. ഇന്ന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാൽ ചെന്നൈയ്ക്ക് ആറാം സ്ഥാനം തിരിച്ചുപിടിക്കാൻ സാധ്യതയുണ്ട്. എട്ട് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിംഗ്സ് 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അഞ്ച് ജയവും മൂന്ന് തോൽവിയുമാണ് അവരുടെ അക്കൗണ്ടിൽ. രാജസ്ഥാൻ […]
Read more

ടിവികെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി; വേളാങ്കണ്ണി പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ തമിഴ്‌നാട്ടിലെ വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ടിവികെ അധ്യക്ഷനും നടനുമായ വിജയ്യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം വിജയ് യാത്ര റദ്ദാക്കിയതോടെ പ്രവർത്തകർ അസ്വസ്ഥരായി. തുടർന്ന് പള്ളിക്കുള്ളിൽ കയറി അൾത്താരയ്ക്ക് സമീപം നിന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ പള്ളിയിലെ ആരാധനാ ചടങ്ങുകൾ താൽക്കാലികമായി തടസ്സപ്പെട്ടു. വിശ്വാസികളുടെ ദൈനംദിന പ്രാർത്ഥനകൾക്ക് തടസ്സം […]
Read more

ഭക്തർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം; പ്രത്യേക ക്യൂ 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാക്കാൻ ആലോചന

തൃശൂർ: ഭക്തർക്കുള്ള സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുന്നതിനായി ഗുരുവായൂർ ദേവസ്വം അന്താരാഷ്ട്ര നിലവാരത്തിലുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി അടുത്ത ദിവസം ടെൻഡർ വിളിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ഒക്ടോബർ 24-ന് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർന്ന് നാല് ഏജൻസികൾ പദ്ധതി രേഖകൾ സമർപ്പിച്ചെങ്കിലും, അവയിൽ മൂന്ന് ഏജൻസികളുടെ അവതരണം ദേവസ്വം ഭരണസമിതിക്ക് തൃപ്തികരമായില്ല. ഇതിനെ തുടർന്ന് രാജ്യത്തെ പ്രധാന ക്ഷേത്രനഗരങ്ങളുടെ രൂപകൽപ്പനയിൽ പരിചയമുള്ള ഏജൻസികളെയും ഉൾപ്പെടുത്തി, […]
Read more

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകൾ; അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11:15ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. ഈ കേസിൽ രാജാജി നഗർ സ്വദേശികളായ സൂരജ് (24), വിവേക് (30) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി […]
Read more

പശ്ചിമേഷ്യൻ സങ്കർഷം; ലക്ഷ്യം അവരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാൻ – ട്രംപ്

വാഷിങ്ടൺ: ഇറാനുമായി യുദ്ധം നടത്തുന്നതിന്റെ ലക്ഷ്യം അവരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഭീകരവാദ സ്വഭാവമുള്ള ഭരണകൂടത്തിന്റെ കൈയിൽ ഇത്തരം ആയുധങ്ങൾ എത്തുന്നത് ലോകസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാലാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിച്ചതായി യുഎസ് കോൺഗ്രസിനെ അറിയിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. 60 ദിവസത്തെ യുദ്ധകാലാവധി അവസാനിക്കാനിരിക്കെ, അത് നീട്ടേണ്ട സാഹചര്യമുണ്ടായാൽ കോൺഗ്രസിന്റെ അനുമതി ആവശ്യമായിരിക്കും. ഫ്ലോറിഡയിലെ ഒരു പരിപാടിയിൽ സംസാരിക്കവെ ട്രംപ്, ഇറാനെതിരെ അമേരിക്ക നടത്തിയ ഇടപെടലുകൾ പശ്ചിമേഷ്യയെ രക്ഷിച്ചതായി […]
Read more

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത; മരണ കാരണം തണ്ണിമത്തനല്ല

മുംബൈ: മുംബൈയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ തുടക്കത്തിൽ ഉയർന്ന തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ എന്ന സംശയം പ്രാഥമിക റിപ്പോർട്ടുകൾ തള്ളി. വീട്ടിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കൃത്രിമ നിറമോ മധുരമോ ചേർത്തതായി കണ്ടെത്താനായില്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ മരിച്ചവരുടെ ആന്തരികാവയവങ്ങളിൽ നിറംമാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിഷാംശം പ്രവേശിച്ചതിന്റെ സൂചനയാകാമെന്ന് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാധാരണ ഭക്ഷ്യവിഷബാധയിൽ കാണാത്ത തരത്തിലുള്ള മാറ്റങ്ങളാണിതെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. ഇതോടെ മരണത്തിൽ […]
Read more

മൈസുരൂവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണം

തെലങ്കാന: മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഗുരുതരമായ ഭക്ഷ്യവൈഷമ്യവും അവഗണനയും നേരിടുന്നതായി പരാതി ഉയർന്നു. അഞ്ച് കോളേജുകളിലെ വിദ്യാർഥികൾ വൃത്തിഹീനമായ ഭക്ഷണം നൽകുന്നതായി ആരോപിച്ചിരിക്കുകയാണ്. കോമൺ മെസിൽ നിന്നെത്തിക്കുന്ന ഭക്ഷണത്തിലാണ് പ്രശ്നങ്ങൾ കൂടുതലെന്നും, ഭക്ഷ്യവിഷബാധ പതിവായ സംഭവമാണെന്നും വിദ്യാർഥികൾ പറയുന്നു. കോഴിക്കറിയിൽ തൂവലും രക്തസാന്നിധ്യവും വരെ കണ്ടെത്തിയതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ചപ്പാത്തിയിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും, ചോറിൽ പാറ്റയെയും കണ്ടെത്തിയതായും വിദ്യാർഥികൾ പറഞ്ഞു. പ്രതിവർഷം 80,000 രൂപ മെസ് ഫീസായി ഈടാക്കുന്നുണ്ടെങ്കിലും നിലവാരം അതീവ ദയനീയമാണെന്ന് വിദ്യാർഥികളുടെ […]
Read more

പൊതുസ്ഥലങ്ങളിൽ നിസ്‌കരിക്കുന്നത് അവകാശമായി ഉന്നയിക്കാനാവില്ല; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: പൊതുസ്ഥലങ്ങളിൽ നിസ്‌കാരവും മറ്റ് മതപരമായ ഒത്തുചേരലുകളും അവകാശമായി ഉന്നയിക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഇക്കോണ ഗ്രാമത്തിലെ ഒരു സ്ഥലത്ത് നിസ്‌കാരം നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ആസീൻ എന്ന വ്യക്തിയാണ് ഹർജി നൽകിയത്. തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിസ്‌കാരം നടത്തുന്നത് അധികൃതർ തടയുകയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, റവന്യൂ രേഖകൾ പ്രകാരം ആ സ്ഥലം പൊതുപ്രയോജനത്തിനായുള്ള ഭൂമിയാണെന്നും, അവിടെ പാരമ്പര്യമായി പെരുന്നാൾ സമയങ്ങളിൽ മാത്രമാണ് നിസ്‌കാരം […]
Read more

ഉപഭോക്താവും കെഎസ്ഇബി ജീവനക്കാരനും തമ്മിൽ വാക്കേറ്റം

കോട്ടയം: കെഎസ്ഇബി ഭരണങ്ങാനം സെക്ഷൻ ഓഫീസിൽ പരാതിക്കാരനും ജീവനക്കാരും തമ്മിൽ വാക്കേറ്റം. വീടിന് സമീപമുള്ള വൈദ്യുതി ലൈനിലേക്ക് മരം വീണതിനെ കുറിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അതുൽ എന്ന യുവാവ് ഭാര്യയോടൊപ്പം ഓഫീസിലെത്തിയപ്പോഴാണ് സംഭവം. ഓഫീസ് സമയം കഴിഞ്ഞതിനാൽ പിന്നീട് വരണമെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് യുവാവ് പ്രതിഷേധിച്ചു. വൈദ്യുതി ലൈൻ അപകടകാരിയല്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ എടുത്തത്. എന്നാൽ അത് എഴുതി നൽകണമെന്നാവശ്യപ്പെട്ടതോടെ വാക്കേറ്റം […]
Read more

പഞ്ചാബ് നിയമസഭയിൽ മുഖ്യമന്ത്രി മദ്യപിച്ച് എത്തിയെന്ന് ആരോപണം; ടെസ്റ്റിന് വിധേയമാകണമെന്ന് പ്രതിപക്ഷം

പഞ്ചാബ്: പഞ്ചാബ് നിയമസഭയിൽ തൊഴിലാളി ദിന പ്രത്യേക സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച നിലയിൽ സഭയിലെത്തിയെന്നാരോപിച്ച് വിവാദം. കോൺഗ്രസ് എംഎൽഎയാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്, തുടർന്ന് സഭയിൽ പ്രതിഷേധം ശക്തമായി. പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്‌വ, വിഷയത്തിൽ വ്യക്തത വരുത്താൻ എല്ലാ എംഎൽഎമാരും ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ശിരോമണി അകാലിദളും കടുത്ത വിമർശനവുമായി രംഗത്തെത്തി. നിയമസഭയിൽ നടന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix