വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടർമാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണം
തിരുവനന്തപുരം: വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന വിധത്തിൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് മനുഷ്യാവകാശ കമ്മിഷനിൽ സമർപ്പിച്ച ശുപാർശകൾ ഉൾപ്പെടുത്തി സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. പൊതുഭരണ വകുപ്പിനും ആരോഗ്യ വകുപ്പിനുമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. വിഐപിമാരുടെ മെഡിക്കൽ ടീമിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നൽകിയ പരാതിയിലാണ് നടപടി. ആരോഗ്യ വകുപ്പ്, […]
Read more