വിഷ്ണു ആനയെ പരിപാലിക്കാൻ എത്തിയതാണ് പിന്നീട് ഡ്രൈവറായി; ഉടമസ്ഥൻ രാജു
കൊല്ലം: തൃശ്ശൂർ പൂരത്തിനടക്കം നിരവധി ഉത്സവങ്ങളിൽ പങ്കെടുത്തിരുന്ന ‘പാർത്ഥസാരഥി’ എന്ന ആനയാണ് അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയതെന്ന് ഉടമ രാജു അറിയിച്ചു. 16 വർഷമായി ആന തന്റെ ഉടമസ്ഥതയിലാണെന്നും, ഇതുവരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മയ്യനാട് സ്വദേശി പ്രദീപാണ് ആനയുടെ ഒന്നാം പാപ്പാൻ. മരിച്ച വിഷ്ണു ആദ്യം ആനയെ പരിപാലിക്കാൻ എത്തിയിരുന്നുവെങ്കിലും പിന്നീട് വാഹന ഡ്രൈവറായി മാറിയിരുന്നു. പാപ്പാന്റെ സഹായിയായും പോകാറുണ്ടായിരുന്നുവെന്ന് ഉടമ വ്യക്തമാക്കി. പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിക്ക് ആന പാട്ടത്തിന് നൽകിയിരുന്നതായിരുന്നു. […]
Read more