കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹർജി തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: രണ്ടുവർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി ഉൾപ്പെടെ വിവിധ അപേക്ഷകൾ മേയ് 13-ന് പരിഗണിക്കും. ഇതോടെ കേരളത്തിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഏകദേശം 50,000 അധ്യാപകർക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ചേംബറിൽ ഏകദേശം 45 ഹർജികൾ പരിഗണിച്ച ശേഷമാണ് തുറന്ന കോടതിയിൽ വാദം കേൾക്കാൻ […]
Read more