Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ഗ്രേറ്റ് നിക്കോബാർ പദ്ധതി; രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ വ്യക്തമാക്കി. പദ്ധതി രാജ്യത്തിന്റെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ക്യാമ്പ്‌ബെൽ ബേ മേഖലയിൽ നടപ്പാക്കുന്ന ഈ ബൃഹദ് വികസന പദ്ധതിയെ രാഹുൽ ഗാന്ധി കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കപ്പെടുമെന്നും ലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റപ്പെടുമെന്നും, […]
Read more

പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിൽ ഷട്ടറിന് പകരം ഗ്ലാസ് വിൻഡോ; ഡ്യൂട്ടി ഉപേക്ഷിച്ച് ഡ്രൈവർ

കൊച്ചി: ഷട്ടർ ഘടിപ്പിച്ച ബസിന് പകരം ഗ്ലാസ് വിൻഡോ ബസ് നൽകിയതിൽ പ്രതിഷേധിച്ച് കെ‌എസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ശുപാർശ ചെയ്തതായി അധികൃതർ വിശദമാക്കി. കോതമംഗലം ഡിപ്പോയിൽ നിന്ന് രാവിലെ 6.50ന് പുറപ്പെടേണ്ട ബസാണ് സർവീസ് മുടങ്ങിയത്. സാധാരണയായി ഷട്ടർ സംവിധാനം ഉള്ള ബസിൽ സർവീസ് നടത്തിയിരുന്ന ഡ്രൈവർക്ക് പകരം ഗ്ലാസ് വിൻഡോ ബസ് അനുവദിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. […]
Read more

പാകിസ്താനിലേക്ക് പ്രതിരോധ സാങ്കേതികവിദ്യകൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണം; ഇറ്റലിയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യയും ഇറ്റലിയും തമ്മിൽ ഡൽഹിയിലെ മനേക്ഷാ സെന്ററിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന വിഷയങ്ങൾ ചർച്ചയായത്. ചർച്ചയിൽ, പാകിസ്താനിലേക്ക് തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതികവിദ്യകൾ കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇറ്റലി സന്ദർശനത്തിന് മുന്നോടിയായാണ് ഈ നീക്കം നടന്നത്. ഇരു […]
Read more

സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണത്തിൽ ദുരൂഹത; ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങൾ

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഹുസൈൻ സാഗർനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 36 വയസ്സുള്ള സീതാറാം ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ 19 പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് കടുംകൈയ്ക്ക് കാരണമായതെന്നാണ് കുറിപ്പിൽ പറയുന്നത്. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിൽ ഒരാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും സീതാറാം ആരോപിക്കുന്നു. ഈ സംഭവങ്ങൾ തനിക്ക് കടുത്ത മാനസിക സമ്മർദം സൃഷ്ടിച്ചതായും കുറിപ്പിൽ […]
Read more

മണ്ണിൽ പൊന്നുവിളയിച്ച് അതിഥി തൊഴിലാളി

കോഴിക്കോട്: തരിശിട്ടുപോകുന്ന പാടങ്ങൾക്കിടയിൽ പ്രതീക്ഷയുടെ വിത്തുവിതച്ചൊരു കഥയാണ് വടകര തിരുവള്ളൂരിൽനിന്ന് വരുന്നത്. ബിഹാറിൽ നിന്നെത്തി കേരളത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായി ജോലി ചെയ്യുന്ന സിയാ ഉൽ ഹഖ് എന്ന 45കാരൻ, രണ്ടേക്കർ പാടത്ത് നെൽകൃഷി ചെയ്ത് വിജയകഥ രചിച്ചിരിക്കുകയാണ്. തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിലെ കൃഷിയിടം പാട്ടത്തിനെടുത്താണ് സിയ നെൽകൃഷിയിലേക്ക് കടന്നത്. ബംഗാളിൽ നിന്നെത്തിച്ച വിത്തുപയോഗിച്ച് നടത്തിയ കൃഷിയിൽ ഏകദേശം രണ്ട് ടൺ നെല്ലാണ് വിളവായത്. അത് സംസ്കരിച്ച് അരിയാക്കി മാറ്റി, സ്വന്തം ആവശ്യത്തിനായി ഒരു ഭാഗം മാറ്റിവെച്ച് ബാക്കി […]
Read more

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോ​ഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിൽ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയാണെന്ന സംശയത്തിലാണ് പരിശോധന നടക്കുന്നത്. വെളുപ്പിന് നാലരയോടെ നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 108 ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഈഞ്ചക്കൽ ഭാഗത്തെത്തിയപ്പോൾ രോഗി അത്യന്തം അക്രമാസക്തനായി ആംബുലൻസിന്റെ ചില്ലുകൾ തകർത്ത ശേഷം പുറത്തേക്ക് ചാടിയോടുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഓടയിൽ […]
Read more

ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി വീണ്ടും പഠനലോകത്തേക്ക്

കൊച്ചി: പുതിയ ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) വീണ്ടും പഠനലോകത്തേക്ക് തിരികെയെത്തുന്നു. ദുബായിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമാന, എറണാകുളം ലിസി ആശുപത്രിയിൽ നടത്തിയ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതുജീവൻ നൽകിയിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് […]
Read more

ആണവ–മിസൈൽ ശേഷി രാജ്യത്തിന്റെ ദേശീയ സ്വത്ത് പോലെ സംരക്ഷിക്കും; മുജ്തബ ഖമനേയി

ടെഹ്‌റാൻ: ഇറാന്റെ ആണവ–മിസൈൽ ശേഷി രാജ്യത്തിന്റെ ദേശീയ സ്വത്താണെന്നും അതിനെ കർശനമായി സംരക്ഷിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി വ്യക്തമാക്കി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഈ പ്രതികരണം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇറാനികൾ ആണവ-മിസൈൽ ശേഷിയെ വെള്ളം, ഭൂമി, വായു അതിർത്തികളുപോലെ തന്നെ ദേശീയ സമ്പത്തായി കണക്കാക്കുന്നുവെന്നും അത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഉൾക്കടൽ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലായിരുന്നു ഈ പരാമർശങ്ങൾ. പേർഷ്യൻ […]
Read more

പുതുപ്പാടിയിൽ ക്യാൻസർ രോഗിയായ 22 കാരനെ കാണാനില്ല

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ. ടി. സുലൈമാന്റെ മകൻ നിഷാൽ സൽമാൻ (22) ഇന്ന് രാവിലെ 10.30 മുതൽ കാണാതായെന്നാണ് ബന്ധുക്കൾ പൊലീസിൽ അറിയിച്ചത്. ക്യാൻസർ രോഗബാധയെ തുടർന്ന് ഇടത് കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതായി പറയുന്നു. ഇതിന്റെ മാനസിക വിഷമത്തിൽ ഇയാൾ നാടുവിട്ടിരിക്കാമെന്നാണു ബന്ധുക്കളുടെയും പൊലീസിന്റെയും സംശയം. കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരുന്ന നിഷാലിന് കാലിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്, പിന്നീട് അത് ശ്വാസകോശത്തേക്കും ബാധിക്കുന്ന […]
Read more

ഇനി തപാൽ വോട്ടില്ല; സർക്കാർ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ തപാൽ വോട്ടുമായി ബന്ധപ്പെട്ട ആവശ്യം തള്ളി കേരള ഹൈക്കോടതി. വോട്ടെണ്ണലിന് തൊട്ടുമുമ്പായി ഇനി വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടതായി ആരെങ്കിലും കരുതുന്നുവെങ്കിൽ, അവർ തിരഞ്ഞെടുപ്പ് ഹർജിയിലൂടെ കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏകദേശം 20,000 പേർക്ക് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നു. വോട്ടെണ്ണൽ ദിവസത്തിന്റെ രാവിലെ വരെ തപാൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix