Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

വ്യാജരേഖകൾ ഉപയോഗിച്ച് റീ-രജിസ്ട്രേഷൻ; വമ്പൻ റാക്കറ്റ് പൊളിച്ച് ദില്ലി പോലീസ്

ന്യൂഡൽഹി: അന്തർസംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ വാഹനമോഷണ റാക്കറ്റ് പൊളിച്ച് ദില്ലി പോലീസ്. ആഡംബര കാറുകൾ മോഷ്ടിച്ച് ചേസ് നമ്പർ കൃത്രിമമായി മാറ്റി, വ്യാജ രേഖകളുടെ സഹായത്തോടെ വീണ്ടും രജിസ്റ്റർ ചെയ്ത് വിൽപന നടത്തിയ സംഘത്തിലെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 31 മോഷണ വാഹനങ്ങളും കണ്ടെത്തി. പിടിയിലായവരിൽ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ദമൻദീപ് സിങ് അലിയാസ് ലക്കി ഉൾപ്പെടുന്നു. ജലന്ധറിൽ സെക്കൻഡ് ഹാൻഡ് കാർ ഡീലറായി പ്രവർത്തിച്ചിരുന്ന ഇയാൾ […]
Read more

പത്തനംതിട്ടയിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദ്ദിച്ചു; ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. ഹോട്ടൽ ഉടമ ടോണിക്കാണ് ആക്രമണം നേരിട്ടത്. മൂന്ന് പേർ ചേർന്നാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടൽ നടത്തിപ്പിനായി മുൻ ഉടമകളിൽ നിന്ന് ടോണി ഏകദേശം രണ്ടര ലക്ഷം രൂപയ്ക്ക് ഉപകരണങ്ങൾ വാങ്ങിയിരുന്നു. രണ്ടുമാസത്തിനുള്ളിൽ ചെക്ക് നൽകുകയും പ്രതിദിനം ആയിരം രൂപ നൽകുകയും ചെയ്യുമെന്നായിരുന്നു കരാർ. എന്നാൽ ഗ്യാസ് ക്ഷാമം മൂലം 26 ദിവസം കട തുറക്കാൻ […]
Read more

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ച് മുസ്‌ലിം ലീഗ്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിപ്രദേശത്ത് ഗുണഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പദ്ധതി പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. ആദ്യഘട്ടമായി 51 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൊത്തം 105 വീടുകളിലേക്കുള്ള പദ്ധതിയില്‍ ശേഷിക്കുന്നവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനകം കൈമാറിയ വീടുകളിലെല്ലാം കുടുംബങ്ങള്‍ താമസം ആരംഭിച്ചിരിക്കുകയാണ്. ഈ വീടുകള്‍ പൂര്‍ണമായും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്തായതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കു പുറമെ മറ്റാര്‍ക്കും പ്രവേശനം […]
Read more

കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം കഠിനതടവ് ശിക്ഷ

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്യൂഷൻ സെന്ററിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ്(58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നു കോടതി നിർദ്ദേശിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴത്തുക മതിയായതല്ലെന്നതിനാൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. […]
Read more

മഞ്ചേരിയിലെ തുടർച്ചയായ മോഷണം; മോഷ്ടിച്ച പണത്തില്‍ ലഹരി പാര്‍ട്ടിയും ആഡംബര യാത്രയും

മലപ്പുറം: മഞ്ചേരി മുള്ളമ്പാറ, അരുകിഴായ പ്രദേശങ്ങളിൽ തുടര്‍ച്ചയായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ സ്വദേശി കരിയംവീട്ടിൽ നിതിൻ (21)നെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് പാലാഴിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിന്ന് പിടികൂടുകയായിരുന്നു. ഹൈലൈറ്റ് മാളിന് സമീപത്തെ ഒളിത്താവളത്തിലാണ് ഇയാൾ ഒളിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്താണ് […]
Read more

ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ ജാമ്യമില്ലാ വകുപ്പുകളിൽ അറസ്റ്റ് ചെയ്യാൻ നീക്കം

ന്യൂഡൽഹി: സന്ദീപ് പഥകിനെതിരെ പഞ്ചാബ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപിയായ അദ്ദേഹത്തിനെതിരെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു നടപടിയെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിനായി പൊലീസ് ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയെങ്കിലും, ഇതിനുമുമ്പ് അദ്ദേഹം സ്ഥലത്ത് നിന്ന് മാറിയതായി വിവരങ്ങളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിലിലൂടെ പ്രവേശിക്കുന്നതിനിടെ പിൻവാതിലിലൂടെ പുറത്തിറങ്ങി കാറിൽ പോയതായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരിൽ ഒരാളായിരുന്നു പഥക്. […]
Read more

ബിജെപിയിൽ ചേർന്ന സന്ദീപ് പഥകിനെ ജാമ്യമില്ലാ വകുപ്പുകളിൽ അറസ്റ്റ് ചെയ്യാൻ നീക്കം

ന്യൂഡൽഹി: സന്ദീപ് പഥകിനെതിരെ പഞ്ചാബ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപിയായ അദ്ദേഹത്തിനെതിരെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു നടപടിയെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിനായി പൊലീസ് ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയെങ്കിലും, ഇതിനുമുമ്പ് അദ്ദേഹം സ്ഥലത്ത് നിന്ന് മാറിയതായി വിവരങ്ങളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിലിലൂടെ പ്രവേശിക്കുന്നതിനിടെ പിൻവാതിലിലൂടെ പുറത്തിറങ്ങി കാറിൽ പോയതായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരിൽ ഒരാളായിരുന്നു പഥക്. […]
Read more

തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിലെ പ്രശ്‌നങ്ങളെ തുടർന്ന് വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ കടുവയായിരുന്നു ഇത്. ഏകദേശം 11 വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് മൃഗശാലയിൽ എത്തിച്ചത്. ഗുരുതര പരിക്കുകൾക്ക് ചികിത്സ നൽകിയെങ്കിലും കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയിൽ തന്നെ സംരക്ഷിച്ചു വരികയായിരുന്നു. അടുത്തിടെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ഇതിനുമുമ്പ് കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകൾക്ക് ശരിയായ പ്രതികരണം ഉണ്ടായിരുന്നില്ല. […]
Read more

മൂകാംബിക ക്ഷേത്ര ദർശനം നടത്തി വിഡി സതീശൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് കാർമാർഗം കൊല്ലൂരിലേക്ക് യാത്രതിരിക്കുകയായിരുന്നു. കർണാടകയിലെ മുൻ എംഎൽഎമാരായ ഡിഎം ഫറൂഖ്, കമറുദ്ദീൻ ബാവ എന്നിവർ ചേർന്ന് മംഗളൂരു വിമാനത്താവളത്തിൽ സതീശനെ സ്വീകരിച്ചു. തുടർന്ന് ശനിയാഴ്ച രാവിലെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. യുഡിഎഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയുള്ള സതീശൻ, അധികാരത്തിലെത്തിക്കാൻ കഴിയാത്ത പക്ഷം രാഷ്ട്രീയ […]
Read more

പാലക്കാട് ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം വൻ തീപിടുത്തം; ആളപായമില്ല

പാലക്കാട്: പാലക്കാട് നഗരത്തിലെ ടൗൺ റെയിൽവേ മേൽപാലത്തിന് സമീപം ഫ്ലാറ്റിനോടു ചേർന്ന ഒഴിഞ്ഞ പറമ്പിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തമായി മാറാതെ ഒഴിവായി. വ്യാഴാഴ്ച രാവിലെ 11.30ഓടെ പഴങ്ങൾ നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പെട്ടികൾക്കാണ് തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തീ പടർന്നു കനത്ത പുകയും ദുർഗന്ധവും പരന്നു, പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ അരമണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്. സമീപത്തെ അഞ്ചുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉയരത്തോളം തീ ഉയർന്നെങ്കിലും കെട്ടിടത്തിലേക്ക് പടരാതെ നിയന്ത്രിക്കാനായത് വലിയ അപകടം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix