സൗദിയിൽ കുടുങ്ങിയ സന്ദർശകർക്കു ആശ്വാസം; കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കി നൽകുന്നു
റിയാദ്: പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം വിമാന സർവീസുകൾ തടസ്സപ്പെടുകയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ, സന്ദർശന വിസയിൽ സൗദിയിലെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയ വിദേശികൾക്ക് ആശ്വാസം. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ നിശ്ചിത കാലയളവിലേക്ക് കൂടി പുതുക്കി നൽകുന്നതായി ജവാസത് (പാസ്പോർട്ട് ഡയറക്ടറേറ്റ്) നടപടി ആരംഭിച്ചതായി വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ആവശ്യമായ രേഖകളുമായി ജവാസത്തിനെ സമീപിച്ച നിരവധി ഇന്ത്യക്കാർക്ക് വിസ പുതുക്കി ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വിസ പുതുക്കിയവർ തന്നെ […]
Read more