Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ഷറഫുദീൻ നായകനാകുന്ന “മധുവിധു” ആഗോള റിലീസിന് ഇനി 3 ദിവസം കൂടി

‘മധുവിധു’ സിനിമ റിലീസിന് ഇനി മൂന്ന് ദിവസം മാത്രം. അജിത് വിനായക ഫിലിംസിന്റെ പേരിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദീൻ നായകനായി എത്തുന്നു. വിഷ്ണു അരവിന്ദാണ് സംവിധാനം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ പേരിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസും ചേർന്ന് സഹനിർമ്മാണം നിർവഹിക്കുന്നു. ഏപ്രിൽ 23-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ‘ഷൈലോക്ക്’, ‘മധുര മനോഹര മോഹം’, ‘പെറ്റ് ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ […]
Read more

വയോധികന്റെ മരണത്തിൽ ദുരൂഹത; കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും

പത്തനംത്തിട്ട: വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് മരണാനന്തര പരിശോധന നടത്താൻ തീരുമാനം. പുലിയൂർ പടിഞ്ഞാറേപറമ്പിൽ ബിൻസ് ഭവനിൽ എം. യേശുദാസൻ (74) മരിച്ച സംഭവത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് മരുമകൾ ലീന ബിൻസ് പരാതി നൽകി. കഴിഞ്ഞ മാസം 20-നാണ് യേശുദാസൻ മരിച്ചത്. രക്തം ഛർദിച്ച് അവശനിലയിലായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് പ്രവാസിയായ ലീനയുടെ വിശദീകരണം. തുടർന്ന് 24-ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് […]
Read more

ഇറാനും അമേരിക്കയും വെടിനിർത്തിയില്ലെങ്കിൽ പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും

ഇസ്ലാമാബാദ്: പാകിസ്താനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, പാകിസ്താൻ കടുത്ത നയതന്ത്രവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താത്കാലിക വെടിനിർത്തലിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറുന്നതോടെ പാകിസ്താന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഏപ്രിൽ 22-നാണ് വെടിനിർത്തലിന്റെ കാലാവധി അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെയും അമേരിക്കയെയും വീണ്ടും ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നത് പാകിസ്താന്റെ […]
Read more

തൃശൂരിൽ പൂരം കൊടിയേറി; തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം

തൃശൂര്‍: തൃശൂർ പൂരം ആവേശത്തിന് തുടക്കമായി കൊടിയേറ്റം നടന്നു. പ്രധാന പങ്കാളികളിൽ തിരുവമ്പാടിയിലാണ് ആദ്യം കൊടി ഉയർന്നത്. തുടർന്ന് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലുമായി കൊടിയേറ്റം പൂർത്തിയായതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് കടന്നു. ഇന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച പഞ്ചാരിമേളം അവസാനിച്ചതിന് പിന്നാലെ തിരുവമ്പാടി ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ ദേവസ്വം ഭാരവാഹികൾ ഏറ്റുവാങ്ങി. പാരമ്പര്യ അവകാശികൾ തയ്യാറാക്കിയ കൊടിമരം ആഘോഷപൂർവ്വം കൊടിച്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടതിന് ശേഷം കൊടിക്കാലിൽ കൊടിക്കൂറ കെട്ടി. […]
Read more

സ്ട്രോങ്ങ് റൂം തുറന്നെന്ന പരാതിയുമായി യുഡിഎഫ്

കോഴിക്കോട്: സ്ട്രോങ്ങ് റൂം തുറന്നുവെന്നാരോപിച്ച് യുഡിഎഫ് രംഗത്ത്. കോഴിക്കോട് ജില്ലയിൽ ഏഴ് മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സുരക്ഷാമുറി തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സുരക്ഷാമുറിയല്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിംഗുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയാണിത് തുറന്നതെന്നും, പേരാമ്പ്ര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് ഇത് നടത്തിയതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മുറി തുറന്നതെന്നും, ആശയക്കുഴപ്പത്തെ തുടർന്നായിരിക്കാം പരാതി ഉയർന്നതെന്നും […]
Read more

സ്‌ക്രാപ്പ് വിൽപ്പന; ഇന്ത്യൻ റെയിൽവേ ഒരു വർഷത്തിനിടെ നേടിയത് 6814 കോടി രൂപ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 2025–26 സാമ്പത്തിക വർഷത്തിൽ ഉപയോഗശൂന്യമായ ആസ്തികൾ വിറ്റഴിച്ച് 6813.86 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. 6000 കോടി രൂപയെന്ന ലക്ഷ്യം മറികടന്നാണ് ഈ നേട്ടമെന്നു റെയിൽവേ വ്യക്തമാക്കി. യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ, ടിക്കറ്റിതര വരുമാന മാർഗങ്ങൾ വികസിപ്പിച്ചുകൊണ്ടാണ് സ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഈ വരുമാനം സ്റ്റേഷനുകളുടെ സൗകര്യ വികസനം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ വിനിയോഗിക്കുന്നതായും വ്യക്തമാക്കി. 2024–25 സാമ്പത്തിക വർഷത്തിലും സ്‌ക്രാപ്പ് […]
Read more

BCCI ഉന്നതന്റെ വാഗ്ദാനം നിരസിച്ചെന്ന് റാഷിദ് ഖാൻ

മുംബൈ: അഫ്ഗാനിസ്താൻ സ്പിന്നർ റാഷിദ് ഖാന് ഇന്ത്യൻ പൗരത്വവും ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു. എന്നാൽ ഈ നിർദ്ദേശം താരം നിരസിച്ചതായാണ് വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഓസ്‌ട്രേലിയയും സമാനമായ ഓഫർ നൽകിയിരുന്നുവെങ്കിലും അതും അദ്ദേഹം സ്വീകരിച്ചില്ലെന്ന് കൂട്ടിച്ചേർത്തു. ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ എന്ന ജീവചരിത്രത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023ലെ ഐപിഎൽ സീസണിനിടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു മുതിർന്ന വ്യക്തിയാണ് അദ്ദേഹത്തെ സമീപിച്ചതെന്നാണ് പറയുന്നത്. […]
Read more

അക്ഷയ തൃതീയ; സംസ്ഥാനത്ത് വിറ്റുപോയത് 1200 കോടിയുടെ സ്വർണം

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരികൾക്ക് വൻ നേട്ടം. കേരളമെമ്പാടുമുള്ള ഏകദേശം 12,000 ജൂവലറികളിലായി വൈകീട്ടോടെ 1260 കോടി രൂപയുടെ വ്യാപാരമാണ് നടന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. മൊത്തത്തിൽ ഏകദേശം 900 കിലോ സ്വർണം വിറ്റഴിക്കപ്പെട്ടു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില ഉയരാതിരുന്നത് വാങ്ങാനെത്തിയവർക്ക് ആശ്വാസമായതായി അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
Read more

വൈദ്യുതി പോസ്റ്റിൽ പരസ്യം പതിക്കുന്നവർ ശ്രദ്ധിച്ചോളൂ; ഇനി ക്രിമിനൽ നടപടി

കൊച്ചി: വൈദ്യുതി തൂണുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ കെഎസ്ഇബി തീരുമാനം. പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിലാണ് നടപടി, കേസിനൊപ്പം വൻ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടസാഹചര്യങ്ങളിൽ ഉടൻ ബന്ധപ്പെടാൻ മഞ്ഞ പശ്ചാത്തലത്തിൽ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവ മറച്ച് പരസ്യങ്ങൾ പതിപ്പിക്കുന്നത് അടിയന്തര സേവനങ്ങൾക്ക് വലിയ തടസ്സമാകുന്നു. നിയമലംഘനങ്ങൾ വ്യാപകമായതോടെ കെഎസ്ഇബി പൊലീസ് സഹായം തേടിയിട്ടുണ്ട്. പരസ്യങ്ങൾ മാത്രമല്ല, തൂണുകളിൽ കെട്ടുന്ന കൊടിതോരണങ്ങളും ഫ്ലെക്സ് ബോർഡുകളും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. അറ്റകുറ്റപ്പണിക്കായി തൂണുകളിൽ കയറുന്ന ജീവനക്കാർക്ക് […]
Read more

നിലത്തിറക്കാനാകാതെ വിമാനം ചുറ്റിപ്പറന്നത് നാലുമണിക്കൂർ; ഒഴിവായത് വൻ അപകടം

ബെംഗളൂരു: ലാൻഡിങ്ങിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് വിമാനം ഏകദേശം നാല് മണിക്കൂർ ആകാശത്ത് ചുറ്റിപ്പറന്ന സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 വിമാനത്തിലായിരുന്നു സംഭവം. വൈകിട്ട് നാലരയ്ക്ക് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്തോട് അടുക്കുമ്പോൾ പെട്ടെന്ന് സാങ്കേതിക തകരാർ നേരിട്ടു. ഇതോടെ പൈലറ്റുമാർ ലാൻഡിംഗ് ശ്രമം നിർത്തിവച്ച് വിമാനം ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് പ്രദേശങ്ങൾക്കു മുകളിലൂടെ ഏകദേശം നാല് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix