സ്വര്‍ണപ്പാളി വിവാദം; സിബിഐ അന്വേഷിക്കണമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതികൂല സാഹചര്യത്തിലാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കോടതി വിധി സർക്കാരിന്റെയും ബോർഡിന്റെയും പങ്ക് വ്യക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും ഗൗരവമായി ബാധിച്ച സംഭവമാണിത്. സിബിഐ അന്വേഷണം നടക്കണമെന്നും, പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കുമോ എന്നതിൽ സംശയമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനാന്തര ബന്ധം ഉണ്ടാകാമെന്ന ആശങ്കയും ഉണ്ട്. ശബരിമല വിഷയത്തിൽ കോൺഗ്രസിന്‍റെ മേഖല ജാഥകൾ ഈ മാസം 18ന് പന്തളത്തിൽ സംഗമിക്കും. […]
Read more

