Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

നിപ ബാധ; വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. മൃഗസംരക്ഷണ വകുപ്പ് പിടികൂടി പരിശോധനയ്ക്ക് അയച്ച വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്താത്തത്. രോഗബാധിതന്റെ വീടിനോട് ചേർന്ന 5 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പിടിച്ച വവ്വാലുകളുടെയും അവയുടെ കാഷ്ഠത്തിന്റെയും പരിശോധനയാണ് നടത്തിയത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് പരിശോധന നടന്നത്. സമീപ പ്രദേശത്ത് നിന്ന് ശേഖരിച്ച വളർത്തുമൃഗങ്ങളുടെ സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ നിപ രോഗത്തിന്റെ […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്; അട്ടിമറി സ്ഥിരീകരിച്ച് എസ്ഐടി

ആലപ്പുഴ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ മർദ്ദനക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് തിരുത്തിയതായി എസ്‌ഐടി വ്യക്തമാക്കുന്നു. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐടി തലവൻ ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം റിപ്പോർട്ട് തിരുത്തിയതാണെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായി എസ്‌ഐടി […]
Read more

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്ക്. കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് (37)നും അമ്മ ജോളി ജോസിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.15ഓടെയാണ് അപകടം നടന്നത്. പുതിയ സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ തീ പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂർണ്ണമായും തകർന്നു.
Read more

മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുള്ള കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതിയായ കാശിനാഥിന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന സംശയത്തിലാണ് നടപടി. അങ്കണവാടിയിലെ ആയയുടെയും മൊഴി രേഖപ്പെടുത്തും. പ്രതി കാശിനാഥ് സ്ഥിരമായി അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്ന് നീക്കാന്‍ […]
Read more

തൂത്തുക്കുടിയിൽ ടൊർണാഡോയ്ക്ക് സമാനമായ വൻ ചുഴലിക്കാറ്റ്

തൂത്തുക്കുടി: തൂത്തുക്കുടിയിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ വീശിയ കാറ്റാണ് പ്രദേശത്തെ ബാധിച്ചത്. തൂത്തുക്കുടി വിമാനത്താവളത്തിന് സമീപം പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർന്ന് ചുഴലിക്കാറ്റ് പോലെയുള്ള സാഹചര്യം രൂപപ്പെട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തൂത്തുക്കുടി– തിരുനെൽവേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തൽ എന്നിവിടങ്ങളിലാണ് പ്രധാനമായും നാശം റിപ്പോർട്ട് ചെയ്തത്. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 200-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും തകരുകയായിരുന്നു. വഗൈകുളം ടോൾ […]
Read more

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജിയിൽ വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കും. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അപ്പീൽ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അതേസമയം, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമാണ് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇവ മുദ്രവച്ച കവറിൽ ഒരു മാസത്തിനകം സമർപ്പിക്കണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് നിർദേശിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ പരിശോധനയിൽ പ്രത്യേക […]
Read more

അടിവസത്രത്തിൽ ഒളിപ്പിച്ച് കടത്തിയ ലഹരിയുമായി 2 പേർ പിടിയിൽ

തൃശ്ശൂർ: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25) ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29)എന്നിവരാണ് പിടിയിലായത്. വടക്കഞ്ചേരി പൊലീസാണ് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിൽ ഇരുവരെയും പിടികൂടിയത്. ഞായറാഴ്ച രാവിലെ ഇവർ ബംഗളൂരുവിൽ നിന്ന് വ്യത്യസ്ത ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു. പിന്നീട് പന്നിയങ്കരയിൽ ബസ് ഇറങ്ങി മറ്റൊരു ബസിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൊത്തം […]
Read more

കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: വിഎം സുധീരൻ

കൊച്ചി: കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മഹേശന്റെ മരണത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുധീരൻ ഇതിന് മുൻപും കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്തിൽ നടപടി വൈകിയതിനെ തുടർന്നാണ് രണ്ടാമത്തെ കത്ത് നൽകിയിരിക്കുന്നത്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ 2020 ജൂൺ […]
Read more

മുസാഫർപുരിൽ 70 വയസ്സുകാരി വെടിയേറ്റ് മരിച്ചു

മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റ് മരിച്ചു. പനാപുർ ഒപി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്‌മ ഗ്രാമത്തിൽ ബൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർഛിയ ദേവിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകിയാണ് അജ്ഞാതരായ അക്രമികൾ ഇവർക്കു നേരെ വെടിയുതിർന്നത്. സംഭവസ്ഥലത്തുതന്നെ അവർ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതേ കുടുംബത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. 2021-ലും 2023-ലും കുടുംബത്തിലെ മറ്റ് അംഗങ്ങളും സമാനമായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് പ്രത്യേക […]
Read more

ഗൊരഖ്‌പുരിൽ സഹോദരനെയും കുടുംബത്തെയും 16-കാരൻ വെട്ടിക്കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്‌പുർ ജില്ലയിൽ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും 16 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയായിരുന്നു സംഭവം. അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരാണ് ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കുടുംബ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന പ്രതിയുടെ പിതാവ് അലർച്ച കേട്ട് ഓടിയെത്തിയപ്പോൾ മൂന്ന് പേരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഇളയ മകൻ […]
Read more

Recent News

Advertisement
WhiteswanTV Footer