Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11കാരന്‍ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് വെള്ളക്കെട്ടിലും ഒഴുക്കിലും വീണ് രണ്ട് കുട്ടികൾ മരിച്ചു. കോട്ടയം വാകത്താനം ചക്കൻചിറയിൽ 11 വയസുകാരനാണ് മരിച്ചത്. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്കിനായി എടുത്ത കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിക്കുന്നതിനിടെ കുട്ടി പെട്ടെന്ന് താഴ്ന്നുപോകുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും നാല് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് സ്വദേശി അബ്ദുൽ ഹമീദിന്റെ മകൻ ആദം […]
Read more

ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് കെ മുരളീധരൻ

ആലപ്പുഴ: മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. രണ്ട് മാസത്തിനകം പദ്ധതി ആരംഭിക്കുമെന്നും ഒരു വർഷം വരെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി പരിസരത്ത് ബാനറും കൊടിയും ഉപയോഗിച്ച് ഭക്ഷണ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. പൊതിച്ചോറ് വിതരണം പൂർണമായും നിർത്തണമെന്നല്ല തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിക്കുള്ളിലെ കാര്യങ്ങളിൽ സർക്കാരിനാണ് ഉത്തരവാദിത്തമെന്നും രാഷ്ട്രീയ സംഘടനകൾക്ക് […]
Read more

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾക്ക് പുതിയ നിരീക്ഷണ സംവിധാനം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകൾ കൂടുതൽ സുതാര്യമായി കൈകാര്യം ചെയ്യുന്നതിനായി പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഭക്തർ നൽകുന്ന പണം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ പുതിയ സംവിധാനം നടപ്പാക്കിയത്. സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം എണ്ണുന്നത് വരെയുള്ള എല്ലാ നടപടികളും ഇനി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഇതിനായി 360 ഡിഗ്രി ക്യാമറകളും എസ്.എൽ.ആർ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പണം കൈകാര്യം […]
Read more

അവയവദാനത്തിന് കൈത്താങ്ങായി വന്ദേഭാരത്; ഹൃദയം മണിക്കൂറുകൾക്കുള്ളിൽ ആശുപത്രിയിലെത്തി

ഗാന്ധിനഗർ: അവയവദാന ദൗത്യത്തിൽ സഹായവുമായി വന്ദേഭാരത് എക്സ്പ്രസ്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലെ രോഗിക്കായി ഹൃദയം എത്തിക്കാൻ വന്ദേഭാരത് ട്രെയിൻ ഉപയോഗിച്ചു. വെള്ളിയാഴ്ച യു.എൻ. മേത്ത കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ രോഗിക്കായാണ് ഹൃദയം കൊണ്ടുപോയത്. മുംബൈ സെൻട്രൽ– ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേഭാരത് എക്സ്പ്രസിൽ ഏകദേശം 250 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഹൃദയം അഹമ്മദാബാദിൽ എത്തിച്ചത്. അവയവം സമയത്ത് ആശുപത്രിയിൽ എത്തിക്കാനും ശസ്ത്രക്രിയ വൈകാതെ ആരംഭിക്കാനുമായി അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആശുപത്രിയിലേക്ക് പ്രത്യേക ഗതാഗത ക്രമീകരണങ്ങളും […]
Read more

ഓണക്കാല വിലക്കയറ്റം തടയാൻ റേഷൻ വിഹിതം കൂട്ടി; കൂടുതൽ അരി വിതരണം ചെയ്യും

ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണം ചെയ്യും. വെള്ള, നീല കാർഡുടമകൾക്ക് അധിക അരി നൽകാൻ സർക്കാർ തീരുമാനം. വെള്ളക്കാർഡ് ഉടമകൾക്ക് നിലവിലെ നാല് കിലോ അരി വിഹിതം ഏഴ് കിലോയാക്കി ഉയർത്തി. ഇതിന് പുറമെ 26 രൂപ നിരക്കിൽ 10 കിലോ അരി പ്രത്യേക വിഹിതമായും ലഭിക്കും. ഇതോടെ വെള്ളക്കാർഡ് ഉടമകൾക്ക് ആകെ 17 കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിക്കും. നീലക്കാർഡിലെ ഓരോ അംഗത്തിനും […]
Read more

ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ഇറാന്റെ ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ. ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ആക്രമണങ്ങൾ ദിവസങ്ങൾ നീണ്ടുനിന്നേക്കും. ഇറാനിലെ അടിസ്ഥാന ഊർജ്ജ സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് പ്രധാന ലക്ഷ്യം. ജൂലൈ 31-ന് ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ ട്രംപിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ ഈ […]
Read more

കറാച്ചിയിൽ വെടിവെപ്പ്; ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരന് ഗുരുതര പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഗുണ്ടാത്തലവൻ ഉസൈർ ബലൂച്ചിന്റെ സഹോദരൻ സുബൈർ ബലൂച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ആക്രമണത്തിൽ സുബൈറിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ലിയാരി പ്രദേശത്തെ ചക്കിവാറ മെയിൻ റോഡിലാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികളായ സംഘം സിംഗു ലൈനിലുള്ള വീടിന് പുറത്തിരിക്കുകയായിരുന്ന സുബൈറിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി വെടിയേറ്റ സുബൈറിനെ ഉടൻ കറാച്ചി സിവിൽ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. […]
Read more

തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം; 200 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം നിർമിക്കാൻ പദ്ധതി ഒരുങ്ങുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാനാണ് തീരുമാനം. 6 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് നിർമിക്കുക. പദ്ധതിയുടെ ചർച്ചകൾ ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. പുതിയ കെട്ടിടത്തിന് ഏകദേശം 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പുതിയ ആസ്ഥാനമന്ദിരത്തിൽ ലഘുഭക്ഷണശാല, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ, ഗാലറി, റസ്റ്ററന്റ്, സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കും. കൗൺസിലർമാർക്കായി പ്രത്യേക […]
Read more

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതുറ കടുവുങ്കൽ സ്വദേശി രാധാകൃഷ്ണൻ (47)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണ (26)യെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രാധാകൃഷ്ണന്റെ ഭാര്യാപിതാവ് പുത്തൻതുറ സ്വദേശി രാജീവൻ (76) അപകടത്തിൽ മരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞുകയായിരുന്നു. മീൻപിടിത്തത്തിനായി 14 പേരുമായാണ് വള്ളം പുത്തൻതുറയിൽ […]
Read more

കണ്ണൂർ സർവകലാശാല അധ്യാപക നിയമനം വിവാദത്തിൽ; യോഗ്യത സംബന്ധിച്ച് പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് വിവാദം. യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗാർഥിയാണ് പരാതി നൽകിയത്. നിശ്ചിത യോഗ്യത ഇല്ലാത്ത ഒരാളെ അഭിമുഖത്തിൽ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. അപേക്ഷകരിൽ നിന്ന് സ്‌ക്രീനിങ് കമ്മിറ്റി മൂന്ന് പേരെ തെരഞ്ഞെടുത്തിരുന്നു. ഇതിൽ രണ്ട് പേരാണ് ജൂൺ 20ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. തുടർന്ന് റാങ്ക് […]
Read more

Recent News

Advertisement
WhiteswanTV Footer