Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മലപ്പുറത്ത് കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. ബൈക്ക് അപകടത്തിൽപ്പെട്ട ദിൽഷാദ് നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് ദിൽഷാദിനെ കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദ് ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധ നേടിയത്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ വീഡിയോകൾ പങ്കുവെച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ വ്ലോഗറാണ് […]
Read more

ഫേസ്ബുക്ക് ലൈവിന് പിന്നാലെ പൊലീസ് മർദിച്ചെന്ന് പരാതി; പത്തനംതിട്ട സ്വദേശി ചികിത്സയിൽ

പത്തനംതിട്ട: സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്കിൽ ലൈവ് നടത്തിയതിന് പിന്നാലെ പൊലീസ് വീട്ടിലെത്തി മർദിച്ചെന്ന് പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെ.എസ്. അനിൽകുമാർ (46) പരാതി നൽകി. സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മൂഴിയാർ പൊലീസ് സ്റ്റേഷനിലെ ഒരു എ.എസ്.ഐയും ഡ്രൈവറും ചേർന്നാണ് വീട്ടിലെത്തി മർദിച്ചതെന്നാണ് അനിൽകുമാറിന്റെ ആരോപണം. ഹൃദ്രോഗം, കരൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ മരുന്ന് കഴിച്ച ശേഷം വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ലെന്നാണ് പരാതി. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും, പിന്നീട് […]
Read more

മഹാരാഷ്ട്രയിൽ കാള നിയന്ത്രണം വിട്ട് ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി; ആറുപേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിൽ നടന്ന പരമ്പരാഗത കാള ജോടി മത്സരത്തിനിടെ നിയന്ത്രണം വിട്ട കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഗഡ്ഹിങ്ലജ് താലൂക്കിലെ ഭഡ്ഗാവ് ഗ്രാമത്തിൽ കാളകളുടെ ആരോഗ്യവും കരുത്തും വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് അപകടമുണ്ടായത്. മത്സരത്തിന് മുമ്പ് കാളകളെ പരിശോധിക്കുന്നതിനിടെ ഒരു കാള അപ്രതീക്ഷിതമായി അസ്വസ്ഥത പ്രകടിപ്പിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കാള മത്സരവേദിയിലൂടെ അതിവേഗം ഓടിയതോടെ കാണികളും സംഘാടകരും ഭീതിയിലായി. കാള വിധികർത്താക്കളുടെ വേദിയിലേക്കും പാഞ്ഞെത്തിയതോടെ വിധികർത്താക്കളും സംഘാടകരും […]
Read more

അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നു; വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ബഹുമാനിക്കണം രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന യുവാക്കളുടെ ശബ്ദത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. ബിജെപിയും ഈ പ്രതിഷേധങ്ങളെ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ്. നിയന്ത്രിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. സർവകലാശാലകളിലെ നിയമനങ്ങളിലും പരീക്ഷാ സംവിധാനങ്ങളിലും സ്വകാര്യവൽക്കരണത്തിലും ആർ.എസ്.എസ്. സ്വാധീനം വർധിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തെ രാഹുൽ […]
Read more

കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും ഫണ്ട് ക്രമക്കേട് വിവാദം

കണ്ണൂർ: കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും ഫണ്ട് ക്രമക്കേട് വിവാദം ഉയർന്നു. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ലോക്കൽ സെക്രട്ടറി ഇ. രമേശനെ പുറത്താക്കാൻ തീരുമാനിച്ചു. എരിയാ കമ്മിറ്റി യോഗം നടപടി അംഗീകരിച്ചു. ഓഫീസ് നിർമ്മാണത്തിനായി വിവിധ മാർഗങ്ങളിലൂടെ സമാഹരിച്ച ഫണ്ടിൽ കണക്കിൽപ്പെടാത്ത തുക ഉണ്ടെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. ടൗൺ ബാങ്കിലെ പാർട്ടി അംഗങ്ങളും അനുഭാവികളുമായ ജീവനക്കാരിൽ നിന്ന് പിരിച്ച വലിയ തുകയും കണക്കിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയുണ്ട്. ഓഫീസ് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒരുജില്ലയില്‍ കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. മഴ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ […]
Read more

ശക്തമായ മഴ; വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ, അഡ്വഞ്ചർ ടൂറിസം സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. ദുരന്ത […]
Read more

തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയിൽ

റാഞ്ചി: തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോവാദി നേതാവ് ഝാർഖണ്ഡിലെ ധൻബാദിൽ പിടിയിലായി. ഗിരിധ് സ്വദേശി മിഹിർ ബെസ്രയെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഗിരിധ്-ധൻബാദ് അതിർത്തി പ്രദേശത്ത് നിന്ന് മോച്ചു, സൗരഭ് എന്നീ രണ്ട് മാവോവാദികൾക്കൊപ്പമാണ് ബെസ്രയെ പിടികൂടിയത്. ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മാവോവാദി പ്രവർത്തനങ്ങളുടെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു ഇയാളെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. കൊലപാതകം, പിടിച്ചുപറി, സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണം, ഐഇഡി സ്ഫോടനം തുടങ്ങിയ നിരവധി […]
Read more

ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ‘രാമായണ’ ട്രെയ്‌ലർ റിലീസ്

മുംബൈ: പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ട്രെയിലർ ജൂലൈ 30ന് പുറത്തിറങ്ങും. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുലർച്ചെ 4.15ന് ബ്രഹ്മമുഹൂർത്തത്തിലാണ് റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സും വലിയ തുകയ്ക്കാണ് വിറ്റുപോയത്. ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണെന്നും വിവരമുണ്ട്. ചിത്രത്തിന്റെ […]
Read more

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

പത്തനംതിട്ട: കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച കേസിൽ അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്. കല്ലറ നിർമ്മാണത്തിന് കരാർ എടുത്ത് നടത്തുന്നവരാകാം ഗ്രാനൈറ്റ് കടത്തിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാർക്കും ഉപയോഗിക്കാൻ സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഗ്രാനൈറ്റ് സ്ലാബുകൾ ഇളക്കിയെടുത്തത് പരിചയസമ്പന്നരായ ആളുകളാണെന്നും ഇത് സംഘം ചേർന്നാണ് നടത്തിയതെന്നും പൊലീസ് കരുതുന്നു. മല്ലപ്പള്ളിയിലെ രണ്ട് മാർത്തോമ്മാ പള്ളികളുടെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിലുണ്ടായിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ചത്. സംഭവത്തിൽ ഇതുവരെ സിസിടിവി […]
Read more

Recent News

Advertisement
WhiteswanTV Footer