Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്; സീനിയർ വിദ്യാർത്ഥികൾ കല്ല് കൊണ്ട് തലക്കടിച്ചെന്ന് പരാതി

കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി. കുളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂളിലെ 16കാരനായ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികളാണ് തന്നെ ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. കല്ല് ഉപയോഗിച്ച് തലയിൽ അടിച്ചതായും വിദ്യാർത്ഥി വെളിപ്പെടുത്തി. സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് […]
Read more

വടകര ലഹരിക്കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര സ്വദേശിനിയായ നീഷ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരും പേരാമ്പ്ര ബിആർസിയിലെ അധ്യാപികയാണ്. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് നീഷ്മ സഹായം നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും […]
Read more

കണ്ണൂരിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 0.3 ഗ്രാം എംഡിഎംഎ പിടികൂടി

കണ്ണൂർ: തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. ഡോക്ടർ അഖിൽ സജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 0.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തുടർന്ന് ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെയാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി. അസം സ്വദേശിയായ 22കാരിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശി രാജനും വാഗമൺ സ്വദേശി അർജുനുമാണ് പിടിയിലായത്. സംഭവത്തിൽ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. അർജുന്റെ സഹോദരീഭർത്താവാണ് രാജൻ. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതി സമൂഹമാധ്യമങ്ങളിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ സമീപിച്ചത്. എന്നാൽ സഹായത്തിന് പകരമായി […]
Read more

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽഗ്രാൻഡ് പ്രീ അവാർഡ്

റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ “തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി” എന്ന സിനിമ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി. റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്.ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ […]
Read more

“പ്ലൂട്ടോ” ജൂലൈ 30ന് തിയറ്ററുകളിലേക്ക്

നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ,രഷ്മി റെജു എന്നിവർ ചേർന്ന്നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ”പ്ലൂട്ടോ ” ജൂലൈ മുപ്പതിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. അർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്,തുഷാര പിള്ള,സച്ചിൻ ജോസഫ്,നിമ്ന ഫത്തൂമി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal […]
Read more

ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കിൽ ഗുരുതര പോരായ്മ; സമഗ്ര ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും ദേവസ്വം ഭരണസമിതി അതിന്റെ വിശ്വസ്തർ മാത്രമാണെന്നും കോടതി വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വത്തിൽ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ ഘടനാപരമായ വീഴ്ചകളുണ്ടെന്നും അടിയന്തരമായി പരിഷ്‌കരിക്കണമെന്നും കോടതി നിർദേശിച്ചു. വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിൽ കാലതാമസം ഉണ്ടായതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിന് 65 ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലും 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളത്. ആവശ്യമായ വിവരങ്ങൾ […]
Read more

വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ആവശ്യപ്പെട്ടാൽ സംരക്ഷണം കൊടുക്കണമെന്ന് കോടതി

കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടു. പെൺകുട്ടി ആവശ്യപ്പെട്ടാൽ ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം പൊലീസിനാണ് കോടതി നിർദേശം നൽകിയത്. സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി പൊലീസിനോട് നിർദേശിച്ചു.
Read more

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം ആക്രമണവുമായി യുവാവ്

പാരിസ്: ഫ്രാൻസിലെ പാരിസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണം നടന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ആക്രമിക്കപ്പെട്ടവരിൽ രണ്ട് പേർ ഗർഭിണികളാണെന്നാണ് വിവരം. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. 19, 24, 36 വയസ്സുള്ള സ്ത്രീകളാണ് ആക്രമണത്തിനിരയായത്. അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തുന്നതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവ് സ്ത്രീകളെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നീണ്ട മുടിയും ക്രീം […]
Read more

നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല ഞാന്‍ പറഞ്ഞത്: വിശദീകരണവുമായി പേളി

കൊച്ചി: ജന്തർ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അവതാരക പേളി മാണി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പേളി വിശദീകരണം നൽകിയത്. തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചെന്നും അതിനാലാണ് വിശദീകരണം നൽകുന്നതെന്നും പേളി പറഞ്ഞു. എല്ലാവരും വീട്ടിലേക്ക് പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ തനിക്ക് അവകാശമില്ലെന്നും അവർ വ്യക്തമാക്കി. താൻ പങ്കുവെച്ച പോസ്റ്റിന് ആദ്യം നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും പിന്നീട് താൻ ഉദ്ദേശിക്കാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ വന്നതായും […]
Read more

Recent News

Advertisement
WhiteswanTV Footer