Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സിജെപി സമരത്തിലെ വൈറല്‍ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വൈറലായ വിദ്യാർഥി അഭിനവ് ബിഷ്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. ഡൽഹി പൊലീസിന്റെ നടപടിയെ തുടർന്നാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഡൽഹി സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ അഭിനവ്, പ്രതിഷേധ വേദിയിൽ നിന്ന് പങ്കുവെച്ച വീഡിയോകളും റീലുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. @issac1rl എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഡൽഹി പൊലീസ് ആരംഭിച്ചിട്ടുണ്ട്. […]
Read more

വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ.-47 ഉപയോഗിച്ച പൊലീസുകാരന് സസ്‌പെൻഷൻ

പട്‌ന: ബിഹാറിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ.-47 തോക്ക് ഉപയോഗിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവാനിലാണ് സംഭവം നടന്നത്. ജൂലൈ 25ന് നടന്ന ‘ബിഹാർ ബന്ദ്’ സമരത്തിനിടെയാണ് പൊലീസുകാരൻ എ.കെ.-47 ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രതിഷേധക്കാർക്ക് നേരെ തോക്ക് ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താനും ബിഹാർ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Read more

161 ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം; ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വിവിധ ജില്ലകളിലും വിഭാഗങ്ങളിലുമായി ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് നേതൃത്വം നൽകിയ ഡിവൈഎസ്.പി എൻ. മുരളീധരനെ കണ്ണൂർ-കാസർകോട് മേഖലയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് (ഇ.ഒ.ഡബ്ല്യു.) മാറ്റി. നിലവിൽ തൃശ്ശൂർ കുന്നംകുളത്തായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. കൊച്ചിയിൽ എംഎൽഎ മുഹമ്മദ് ഷിയാസുമായി തർക്കത്തിലായിരുന്ന ഡിവൈ.എസ്.പി എ.ജെ. തോമസിനും സ്ഥലംമാറ്റം ലഭിച്ചു. കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ഇദ്ദേഹത്തെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് […]
Read more

തടവുകാരെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ദിസ്പൂർ: അസമിലെ ഗൊലാഘട്ടിൽ തടവുകാരെ രക്ഷപ്പെടാൻ സഹായിച്ചെന്ന കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പൊലീസ് ഓഫീസർ ബിരേന്ദ്ര നാഥ് ബോറ, ഹോം ഗാർഡുമാരായ ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഗൊലാഘട്ട് സീനിയർ പൊലീസ് സൂപ്രണ്ട് രാജൻ സിംഗിന്റെ വിവരമനുസരിച്ച്, ചികിത്സയിലായിരുന്ന മൂന്ന് കുപ്രസിദ്ധ കുറ്റവാളികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ […]
Read more

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം

ഇടുക്കി: ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമുവിനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് വീട്ടുപരിസരത്ത് നിന്ന് പെൺകുട്ടിയെ ഇയാൾ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് രാത്രി ഏഴരയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ അവർ പൊലീസിൽ പരാതി […]
Read more

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി

അഹില്യനഗർ: നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായ വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അങ്കിത സാംഗ്ലേ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അങ്കിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മറാത്തി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ അങ്കിതയ്ക്ക് 166 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കുട്ടി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തന്റെ മാതാപിതാക്കളും […]
Read more

രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെച്ച് ധനുഷിന്റെ പ്രസംഗം

ചെന്നൈ: നടൻ ധനുഷിന്റെ പ്രസംഗം രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകരോട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഹ്വാനം ചെയ്തുള്ള ധനുഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. ഒരുമിച്ച് നിൽക്കുന്ന വലിയൊരു കൂട്ടായ്മയ്ക്ക് വലിയ ശക്തിയുണ്ടെന്നും അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ധനുഷ് പറഞ്ഞു. സ്വന്തം പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് […]
Read more

ഹരിപ്പാട് റെസ്റ്റിൽസിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കട പൊളിച്ചുനീക്കി

ആലപ്പുഴ: ഹരിപ്പാട്ട് സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിലുണ്ടായിരുന്ന പെട്ടിക്കട അനധികൃതമായി പൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹരിപ്പാട് നഗരത്തിലെ ശ്രീവത്സം എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അധികൃതരാണ് കടയ്ക്ക് മുന്നിൽ പ്രവർത്തിച്ചിരുന്ന നാട്ടുകാരനായ അശോകന്റെ പെട്ടിക്കട പുലർച്ചെ പൊളിച്ചു നീക്കിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തുടർന്ന് പൊലീസ് ഇടപെട്ട് ചർച്ച നടത്തി. ചർച്ചയിൽ പൊളിച്ചുമാറ്റിയ പെട്ടിക്കട പുനർനിർമിച്ച് നൽകാമെന്ന് ശ്രീവത്സം ഗ്രൂപ്പ് സമ്മതിച്ചു. പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. […]
Read more

ആലപ്പുഴ തീരദേശ റെയിൽപാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തീവണ്ടിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതേ സ്ഥലത്ത് രണ്ട് ദിവസം മുൻപും സമാനമായ അപകടം നടന്നിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് 680 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഞായറാഴ്ച വില മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് സ്വർണവില ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന് 85 രൂപയും ഒരു പവൻ സ്വർണത്തിന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,370 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയാണ് നിലവിലെ വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും വർധനവ് ഉണ്ടായി. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയ്ക്കും 10 ഗ്രാമിന് 2,400 […]
Read more

Recent News

Advertisement
WhiteswanTV Footer