Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആറ്റുകാലിൽ വയോധിക അമ്മയ്ക്ക് മകന്റെ മർദനം

തിരുവനന്തപുരം: ആറ്റുകാലിൽ 73 വയസ്സുള്ള സരസ്വതി അമ്മയെ മകനും മരുമകളും ക്രൂരമായി മർദിച്ചതായി പരാതി. മർദനത്തിൽ സരസ്വതി അമ്മയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. ചുണ്ട് പൊട്ടി എട്ട് സ്റ്റിച്ച് ഇടേണ്ടിവന്നതായും തോളെല്ലിനും പരിക്കേറ്റതായും പറയുന്നു. മർദനത്തിന് ശേഷം മകനായ മധു അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയുണ്ട്. നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ കഴിയുന്നത്. അമ്മയുടെ പേരിലുള്ള സ്വത്ത് പണയം വെച്ച് മകൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തതായും, ആ തുക കഴിഞ്ഞ ഏഴ് വർഷമായി […]
Read more

ഫീസടിച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കിയില്ല; കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മലപ്പുറം: ഫീസ് വാങ്ങിയിട്ടും അച്ചടിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) നൽകാതിരുന്ന മോട്ടോർ വാഹന വകുപ്പിനെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കോടതി ഉത്തരവിട്ടു. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശിയായ ആത്മേശൻ പച്ചാട്ടാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 2025 ഫെബ്രുവരി 14-ന് ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനും അച്ചടിച്ച ആർസി തപാൽ വഴി ലഭിക്കാനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആർസി ലഭിക്കാത്തതിനെ തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, […]
Read more

ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നത് നല്ലത്: എം. സ്വരാജ്

പാലക്കാട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വലിയ സമരത്തിന്റെ വിജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ജനവികാരമാണ് ഈ രാജിയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സമര വിജയത്തെ ഓർമ്മിപ്പിക്കുന്ന സംഭവമാണ് ഇതെന്നും സ്വരാജ് പറഞ്ഞു. സമരത്തോട് ആദ്യം അകലം പാലിച്ചവർക്കും പിന്നീട് പിന്തുണ നൽകേണ്ടി വന്നുവെന്നും അദ്ദേഹം കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചു. സമരത്തിന്റെ തുടക്കം മുതൽ ഉറച്ചുനിന്നത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണെന്നും മർദനം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടാണ് […]
Read more

സമരം ചെയ്ത വിദ്യാർഥികളെ കൊല്ലാൻ ആരാണ് നിർദേശം നൽകിയത്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് വിശദീകരണം തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് തോക്ക് ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്താൻ ആരാണ് ഉത്തരവിട്ടതെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അമിത് ഷായ്ക്ക് അയച്ച കത്ത് രാഹുൽ ഗാന്ധി പുറത്തുവിട്ടു. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം സുരക്ഷാ സേന […]
Read more

അസമിൽ മഴക്കെടുതി രൂക്ഷം; മരണം 62 ആയി; ഏഴ് ലക്ഷത്തിലധികം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിൽ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെയാണ് മഴക്കെടുതി ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൂടി മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചില പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചർച്ച ചെയ്ത് വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കരസേനയും വ്യോമസേനയും പങ്കാളികളാണ്. 810 ഗ്രാമങ്ങൾ ഇപ്പോഴും […]
Read more

മരുന്നുണ്ട ഇല്ലാതെ എന്ത് കർക്കിടകം; എളുപ്പത്തിൽ തയ്യാറാക്കാം ഞൊടിയിടയിൽ

കർക്കിടകത്തിൽ മരുന്നുണ്ട എന്നത് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഒരു ഔഷധ വിഭവമാണ്. ഇത് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. ചേരുവകൾ ഞവര അരി – 1/2kg മുതിര, കപ്പലണ്ടി, അവൽ, എള്ള് 100 ​ഗ്രാം വീതം ജീരകം, കരിജീരകം, അയമോദകം 2 സ്പൂൺ വീതം ശർക്കര ½ kg മട്ട അരി 1/4 kg തേങ്ങ 1 ചുക്ക് 1 കഷ്ണം ഉലുവ 100 ​ഗ്രാം ഏലക്ക 6 എണ്ണം തയാറാകുന്ന വിധം ശർക്കര, തേങ്ങ ഒഴികെയുള്ള […]
Read more

സിജെപി സമരം വലിയ തിരിച്ചടി; ബിജെപിക്കെതിരെ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണ് കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകർച്ചയുടെ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കൾ മുന്നോട്ടുവച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും സ്വീകരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ പ്രതിഷേധം ഉയർന്നുവരുന്നത് മനസ്സിലാക്കിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് സമരം ഒത്തുതീർപ്പാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, […]
Read more

8 വയസ്സുകാരനെ 21-കാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം

മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21കാരി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് മൂവാറ്റുപുഴ പോക്സോ കോടതി നടപടി അവസാനിപ്പിക്കാൻ അനുമതി നൽകിയത്. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീറാണ് കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ അനുമതി നൽകിയത്. പോക്സോ നിയമം നിലവിൽ വന്നതിന് ശേഷം ജില്ലയിൽ ആദ്യമായാണ് കോടതിയിലെത്തിയ ഒരു കേസ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി റിപ്പോർട്ട് നൽകുകയും കോടതി അത് അംഗീകരിക്കുകയും ചെയ്യുന്നത്. 2022 സെപ്റ്റംബർ 4നാണ് […]
Read more

ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതാക്കൾ; വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന് പിന്തുണ അറിയിച്ച് മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ച നടത്തിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. പാർട്ടി അദ്ദേഹത്തിനൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്നതിനായാണ് നേതാക്കൾ സന്ദർശനം നടത്തിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ […]
Read more

ആലുവയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായെന്ന് പരാതി

ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസിലെ 16 വയസ്സുള്ള ഇരയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അധികൃതരാണ് ആദ്യം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുടുംബവും പരാതി നൽകി. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. മൂന്ന് മാസം മുമ്പ് കുടുംബം ആലുവയിലേക്ക് താമസം മാറിയതിനെ തുടർന്ന് പെൺകുട്ടി ഇവിടെ പഠിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായും തുടർന്ന് ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായും പൊലീസ് കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer