Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുരിൽ പെൺകുഞ്ഞായതിനാൽ 13 ദിവസം പ്രായമുള്ള നവജാതശിശുവിനെ അച്ഛൻ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ഇമ്രാനെ അറസ്റ്റ് ചെയ്തു. ഇമ്രാൻ–മസ്‌കീൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും പെൺകുട്ടിയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വീണ്ടും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത് വീട്ടിലെ ഭൂഗർഭ കുടിവെള്ള ടാങ്കിൽ എറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ അന്വേഷണം […]
Read more

പയ്യന്നൂർ ബോംബാക്രമണക്കേസ്; വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗൺസിലർ വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചു. മാതാവിന്റെ ചികിത്സയ്ക്കായാണ് കോടതി പരോൾ അനുവദിച്ചത്. 2025 നവംബർ 25-നാണ് കേസിൽ വി.കെ. നിഷാദിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം നേരത്തെയും നിഷാദിന് പലതവണ പരോൾ ലഭിച്ചിരുന്നു. ആദ്യം അച്ഛന്റെ ചികിത്സയും പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയും ചൂണ്ടിക്കാട്ടിയാണ് പരോൾ ലഭിച്ചത്. ഫെബ്രുവരിയിലും ഏഴ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. […]
Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. സമരത്തിന് മുന്നോടിയായി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്താനും ഡ്രൈവർമാരുടെ സംഘടന തീരുമാനിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും സമരം ആരംഭിച്ചിട്ട് ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നുമാണ് ഡ്രൈവർമാരുടെ ആരോപണം. ഇതിനെ തുടർന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് സംഘടന അറിയിച്ചു. ഈ മാസം 21 മുതലാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നീട് നടന്ന […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയെയാണ് പൊലീസ് കണ്ടെത്തിയത്. പ്രസവ വിവരം വീട്ടുകാർ അറിയാതിരുന്ന യുവതി സുഹൃത്തിന്റെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. സുഹൃത്ത് ഏർപ്പാടാക്കിയ സഹായിയുടെ കൈയിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം യുവതി ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ നൽകിയ വിലാസം തെറ്റായിരുന്നുവെന്നും യുവതി വയനാട് സ്വദേശിയെന്നാണ് അറിയിച്ചിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിനാണ് യുവതി ആശുപത്രിയിൽ എത്തിയത്. […]
Read more

ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗത്തിൽ എടുത്തു. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും. ശബരിമല ക്ഷേത്രത്തിലെ തന്ത്രി പദവിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കും.
Read more

ജന്തർ മന്തർ സമരവേദിയിൽ രാജി പ്രഖ്യാപിച്ച് പൊലീസ് കോൺസ്റ്റബിൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ വേദിയിലെത്തി രാജി പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് നേരത്തെ തന്നെ സസ്പെൻഷനിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. യൂണിഫോം ധരിച്ചെത്തിയ ഷേർ സിംഗ് പ്രതിഷേധ വേദിയിൽ നിന്ന് താൻ സർവീസിൽ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വൈറലാകുകയും ചെയ്തു. സംഭവത്തിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഷേർ സിംഗ് നിലവിൽ സസ്പെൻഷനിലായിരുന്നെന്നും അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നെന്നും പൊലീസ് […]
Read more

ഫേസ്ബുക്ക് ലൈവിലൂടെ അപകീർത്തിപ്പെടുത്തി; മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിനെതിരെ നടത്തിയ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടനാണ് നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് നോട്ടീസിലെ ആരോപണം. മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരം നടത്തുന്നതെന്ന തരത്തിലുള്ള ആരോപണങ്ങൾ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും, 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. […]
Read more

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. 430 കിലോവാട്ട് (585 ഹോഴ്സ്‌പവർ) കരുത്തും 750 ന്യൂട്ടൺ മീറ്റർ ടോർക്കും ഇത് ഉൽപ്പാദിപ്പിക്കും. റേസ് സ്റ്റാർട്ട് സംവിധാനത്തിലൂടെ പരമാവധി കരുത്ത് […]
Read more

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്; പവന് 440 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,285 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,280 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് അന്ന് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ വില ഗ്രാമിന് 235 […]
Read more

മുന്‍ എംഎല്‍എ ടിപിഎം സാഹിര്‍ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പതിനൊന്നാം നിയമസഭയിൽ കോഴിക്കോട് രണ്ടിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ടിപിഎം സാഹിർ. അദ്ദേഹത്തിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് 5.30ന് തോപ്പയിൽ ജുമാമസ്ജിദിൽ നടക്കും.
Read more

Recent News

Advertisement
WhiteswanTV Footer