പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ പിഴവ്; ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷയുടെ മൂല്യനിർണയത്തിൽ പിഴവ് സംഭവിച്ചതായി കണ്ടെത്തി. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്നാണ് കണ്ടെത്തൽ. ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയം മറ്റന്നാൾ ചേരുന്ന പിഎസ്‌സി യോഗത്തിൽ ചർച്ച ചെയ്യും. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ പോയത്. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും […]
Read more