ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനം. 2025-ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി വിലയിരുത്തി. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. […]
Read more