Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ കാരമൽ പുഡ്ഡിങ് തയാറാക്കാം

മധുരം കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് കാരമൽ പുഡ്ഡിംഗ്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ പഞ്ചസാര – 1/2 കപ്പ്‌ വെള്ളം – 3 ടേബിൾസ്പൂൺ മുട്ട – 3 വലുത് പഞ്ചസാര – 1/2 കപ്പ്‌ വാനില എസൻസ് – 1 ടീസ്പൂൺ പാൽ – 2 കപ്പ്‌ തയാറാക്കുന്ന വിധം ഒരു പാനിൽ പഞ്ചസാര ഇട്ട് മീഡിയം തീയിൽ […]
Read more

പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിൽ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ പുതുക്കി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തിരിച്ചടിയായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിലും പ്രചാരണ രീതിയിലും […]
Read more

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കോട്ടയം: പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീണ രാജുവിനെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്ത വിട്ടയച്ചു

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യംചെയ്ത ശേഷം റിബേഷിനെ പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണസംഘം റിബേഷിനെ ചോദ്യം ചെയ്തത്. കേസിൽ റിബേഷ് രണ്ടാം പ്രതിയാണ്. നേരത്തെ രണ്ട് തവണ റിബേഷിനെ അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിയാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് റിബേഷ് മുൻകൂർ ജാമ്യത്തിന് […]
Read more

സമരക്കാർക്കായി 67,734 രൂപയ്ക്ക് 150 പിസ്സകൾ ഓർഡർ ചെയ്ത് യുവാവ്

ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം നടത്തുന്നവർക്ക് പിന്തുണ അറിയിച്ച് നാഗാലാൻഡ് സ്വദേശിയായ ഷാ ലൂവ് 150 പിസ ഓൺലൈനായി ഓർഡർ ചെയ്ത് നൽകി. ഇതിനായി അദ്ദേഹം 67,734 രൂപ ചെലവഴിച്ചു. ഡൊമിനോസിൽ നിന്ന് സൊമാറ്റോ വഴിയാണ് ഫാംഹൗസ് ചീസ് ബസ്റ്റ് പിസകൾ ഓർഡർ ചെയ്തത്. സമരവേദിയിൽ ഭക്ഷണം കഴിക്കാത്ത എല്ലാവർക്കും പിസ വിതരണം ചെയ്യണമെന്ന് ഡെലിവറി ജീവനക്കാരനോട് അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടതായും അറിയിച്ചു. സംഭവത്തെക്കുറിച്ച് ഷാ ലൂവ് ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. സമരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ […]
Read more

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ 323-ാം വകുപ്പ് കൂടി ചുമത്തും

കൊച്ചി: മഹാരാജാസ് കോളേജിലെ മുൻ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന ആവശ്യവുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ബോധപൂർവം പരിക്കേൽപ്പിക്കൽ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും. അഭിമന്യുവിനെ മർദിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് […]
Read more

വനിതാ സഹപ്രവർത്തകയ്ക്ക് നേരെ അസഭ്യം; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആലപ്പുഴ: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ആരോപണവിധേയനായ ശ്രീജിത്തിനെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ കേന്ദ്രത്തിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ മുമ്പും സമാന കേസുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ പൊലീസ് […]
Read more

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ബിൽ പ്രകാരം, ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കാം. ഇത്തരം കേസുകളുടെ വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. പരീക്ഷാ ക്രമക്കേടുകൾ തടയുകയും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
Read more

തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 264 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിൽ 264 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. സ്ഥലംമാറ്റ പട്ടികയിൽ 262 പേർ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെയും പുതിയ സ്ഥലങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പ്രിൻസിപ്പൽ ഡയറക്ടറോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 264 പേരെ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങിയത്. സെൻസസ് […]
Read more

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചു. ചോദ്യപ്പേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴികളാണ് എടുത്തത്. മൂല്യനിർണയത്തിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കിയാണ് മൂല്യനിർണയം നടത്തിയതെന്നാണ് കണ്ടെത്തൽ. വിവരണാത്മക ഉത്തരങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ, മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന വിവേചന അധികാരം ദുരുപയോഗം […]
Read more

Recent News

Advertisement
WhiteswanTV Footer