Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു; മാറ്റത്തിനൊരുങ്ങി ആർബിഐ

ന്യൂഡൽഹി: രാജ്യത്ത് 10 രൂപ, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ഇതിലൂടെ ആകെ 3,000 കോടി രൂപയുടെ നോട്ടുകൾ പുറത്തിറക്കാനാണ് തീരുമാനം. ലോക്സഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് നോട്ടുകൾ നിലവിലെ പേപ്പർ നോട്ടുകൾക്കൊപ്പം തന്നെ ഉപയോഗത്തിലുണ്ടാകും. പേപ്പർ നോട്ടുകൾ […]
Read more

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാൻമണി നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് പരാതി നൽകിയത്. അതേസമയം, പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി രംഗത്തെത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ക്ഷമാപണം നടത്തിയത്. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല താൻ പറഞ്ഞതെന്നും […]
Read more

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്‌ഐവി പരിശോധനയും കൗൺസിലിംഗും നടത്താൻ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർഥനയെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പും ഇതിനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കാൻ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ‘Know Your HIV Status’ എന്ന ആപ്പും ആരോഗ്യവകുപ്പ് ഒരുക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും […]
Read more

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. കൂടാതെ, കിഴക്കൻ അറബിക്കടലിനും കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 31 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയും […]
Read more

കുണ്ടറ കസ്റ്റഡി മര്‍ദ്ദന പരാതി; അന്വേഷണം ജില്ലാ സിബിഐക്ക് കൈമാറി ആഭ്യന്തര വകുപ്പ്

കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡി മർദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ആഭ്യന്തര വകുപ്പാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നൽകാൻ തീരുമാനിച്ചത്. സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കസ്റ്റഡി മർദനമുണ്ടായിരുന്നോ എന്നത് അന്വേഷണത്തിലൂടെയാണ് വ്യക്തമാകുകയെന്ന് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിയാദിന്റെ മരണകാരണം ഹൃദയത്തിലെ അണുബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹെപ്പറ്റൈറ്റിസ് ബി […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച; സുഗതൻറെ അംഗത്വം ചർച്ചയാകും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത മറികടക്കാന്‍ അഭിഭാഷകര്‍ മുഖേന കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ മേയര്‍ക്ക് അവധി അപേക്ഷ നല്‍കി. ഇത് മേയര്‍ കൗണ്‍സിലില്‍ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ […]
Read more

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പ്രാഥമിക സംശയം. ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പന്തീരങ്കാവ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹത്തിൽ പല ഭാഗങ്ങളിലും രക്തപ്പാടുകൾ കണ്ടെത്തിയതായി വിവരം. കഴിഞ്ഞ രാത്രി പ്രദേശത്ത് നായകൾ കൂട്ടമായി കുരച്ചിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ ആരും പ്രത്യേകിച്ച് ശ്രദ്ധിച്ചില്ലെന്നും അവർ വ്യക്തമാക്കി. […]
Read more

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിതനാക്കി

സൂറത്ത്: മാലിയിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായ ഇന്ത്യൻ വംശജനായ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചു. മോചനത്തിനായി ആവശ്യപ്പെട്ട തുകയിൽ ചർച്ച നടത്തിയതിന് ശേഷം 44 കോടി രൂപ നൽകിയതോടെയാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്ത് സ്വദേശിയായ ധീരു രമാനിയെ ഏപ്രിൽ 16-നാണ് മാലിയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സ്വർണഖനി വാങ്ങി പ്രവർത്തനങ്ങൾ നടത്തുന്നതിനായി അദ്ദേഹം കുറച്ചുകാലമായി മാലിയിൽ താമസിക്കുകയായിരുന്നു. ആദ്യം മോചനത്തിനായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം […]
Read more

പ്രണായഭ്യാർഥന നിരസിച്ചു; 11-ാം ക്ലാസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചിദംബരത്തിന് സമീപമുള്ള കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലിക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പരിചയമായത്. തുടർന്ന് പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചതായി പൊലീസ് പറഞ്ഞു. സംഭവദിവസം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് […]
Read more

പള്ളി സെമിത്തേരിയിൽ മോഷണം; കുടുംബ കല്ലറയിലെ ഗ്രാനൈറ്റ് ഷീറ്റ് കവർന്നു

പത്തനംതിട്ട: മല്ലപ്പള്ളിയിലെ മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. കുടുംബ കല്ലറയുടെ മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷ്ടിച്ചത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബ കല്ലറയിൽ നിന്നാണ് ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായത്. സംഭവത്തിൽ ഇടവക അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്‌വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer