Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ പുതിയ ഭരണപരമായ മാറ്റങ്ങൾ വരുത്തുന്നു. ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി ജഗദീഷ് അഫാലെയെ തെരഞ്ഞെടുത്തു. ഐഐടി ബോംബെയിലെ പൂർവ വിദ്യാർത്ഥിയായ ജഗദീഷ് അഫാലെ രാമക്ഷേത്ര നിർമാണത്തിന്റെ മേൽനോട്ടം വഹിച്ച എഞ്ചിനീയറാണ്. സെപ്റ്റംബർ രണ്ടിന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനായി ഇടക്കാല ജനറൽ സെക്രട്ടറി കൃഷ്ണ മോഹനൊപ്പം ജോയിന്റ് സിഗ്നേറ്ററിയായും അഫാലെയെ നിയമിക്കും. ബാങ്ക് ഇടപാടുകൾ നടത്താൻ […]
Read more

വമ്പൻ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’; ട്രെയ്‌ലർ പുറത്ത്

രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ന് പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യം ജൂലൈ 24-ന് ട്രെയ്‌ലർ പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി ചേർന്ന് ലോകമെമ്പാടും വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിനായി റിലീസ് തീയതി മാറ്റുകയായിരുന്നു. ഡൽഹിയിൽ നടന്ന ‘രാമായണം: പ്രഥം സങ്കൽപ്പ്’ പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്കായി ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്-കോണിലും ട്രെയ്‌ലർ അവതരിപ്പിച്ചിരുന്നു. […]
Read more

ശബരിമലയിലെ മിൽമ നെയ്യ് വിവാദം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവായി. ദേവസ്വം സെക്രട്ടറിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് നിലവാരമില്ലാത്തതാണോ, വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ ഭാഗമാകും. പ്രാഥമിക വിവരങ്ങൾ പ്രകാരം, ചില മിൽമ ജീവനക്കാർക്ക് ദേവസ്വം ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് സംശയം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആവശ്യമായ പരിശോധനയില്ലാതെ നെയ്യ് എത്തിച്ചുവെന്ന […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഞായറാഴ്ച വരെ ചില സ്ഥലങ്ങളിൽ മണിക്കൂറിൽ […]
Read more

യുഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചർച്ചകൾ ഉണ്ടായേക്കും

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് രാവിലെ ക്ലിഫ് ഹൗസിൽ നടക്കും. ബോർഡുകളും കോർപ്പറേഷനുകളും വിഭജിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഘടകകക്ഷികൾക്ക് നൽകേണ്ട ബോർഡുകളും കോർപ്പറേഷനുകളും സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. പ്രധാന ബോർഡുകളും കോർപ്പറേഷനുകളും ലഭിക്കാനാണ് വിവിധ കക്ഷികളുടെ ശ്രമം. സർക്കാർ-പാർട്ടി ഏകോപനത്തിനായി ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന ആവശ്യവും മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതലയ്ക്കായി മുസ്ലിം ലീഗും കേരള കോൺഗ്രസ് (ജോസഫ് […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉടന്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചു. കൂടാതെ, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ 90-ലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. […]
Read more

തമിഴ്നാട്ടിൽ മദ്യവിൽപന സ്വകാര്യമേഖലയ്ക്ക് നൽകാൻ വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിൽപ്പന സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാർ ഇതുസംബന്ധിച്ച് ആലോചിക്കുന്നതായാണ് വിവരം. നിലവിൽ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (TASMAC) വഴിയാണ് സംസ്ഥാനത്തെ മദ്യവിൽപ്പന നടക്കുന്നത്. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള മദ്യവിൽപ്പനശാലകൾ സ്വകാര്യ മേഖലയ്ക്ക് നൽകാനാണ് സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2003ലാണ് എഐഎഡിഎംകെ സർക്കാർ ടാസ്മാകിനെ സർക്കാർ നിയന്ത്രണത്തിലാക്കിയത്. നിലവിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിലാണ് ടാസ്മാക് പ്രവർത്തിക്കുന്നത്. […]
Read more

താമരശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; 2 പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അടിവാരം സ്വദേശികളായ ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടവുമായി […]
Read more

കാൽ ഒടിഞ്ഞ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ; സംഭവം ഹരിയാനയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ച ആരോപിച്ച് ഡോക്ടർമാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയെയാണ് സംഭവത്തിൽ മരിച്ചത്. റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുടർന്ന് ജൂലൈ 24ന് പാനിപ്പത്തിലെ ജിടി റോഡിലുള്ള പാർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിലെ ഒടിവിന് ചികിത്സ നൽകാനാണ് ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. എന്നാൽ, അടുത്ത ദിവസം ആശുപത്രി അധികൃതർ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും സ്റ്റന്റ് സ്ഥാപിച്ചെന്നും ബന്ധുക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. […]
Read more

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കണ്ടക്ടർമാർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. വനിതാ കണ്ടക്ടർമാരായ എസ്എസ് ആശ, എസ്. ശ്രീന, എം. സജല എന്നിവരാണ് ഹർജി നൽകിയത്. കെഎസ്ആർടിസിയിൽ ഏകദേശം മൂവായിരത്തോളം വനിതാ കണ്ടക്ടർമാർ ജോലി ചെയ്യുന്നുണ്ടെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer