Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്; തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും

തിരുവനന്തപുരം: ശബരിമല മേൽശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിചേർത്തതിനെ തുടർന്നാണ് നടപടി. മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ട രണ്ട് തന്ത്രിമാരിൽ ഒരാളാണ് കണ്ഠരര് രാജീവർ. എന്നാൽ കേസിലെ സാഹചര്യം പരിഗണിച്ചാണ് അദ്ദേഹത്തെ അഭിമുഖത്തിന് വിളിക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചത്. തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് […]
Read more

വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടിക്കുന്നുമ്മൽ സ്വദേശി രഞ്ജിത്ത് (42) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് രഞ്ജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ പുഴയുടെ സമീപത്ത് യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് ബണ്ട് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Read more

ഒന്നരവയസുകാരന്റെ മരണം; അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ്

കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അനസ്തീഷ്യ, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് ബോർഡിലുള്ളത്. കുട്ടിക്ക് നൽകിയ മരുന്നുകൾ, ചികിത്സാ നടപടികൾ, ഡോക്ടർമാരുടെയും ആശുപത്രി മാനേജ്മെന്റിന്റെയും പങ്ക് തുടങ്ങിയ കാര്യങ്ങൾ മെഡിക്കൽ ബോർഡ് പരിശോധിക്കും. ചികിത്സയുടെ പേരിൽ അധിക പണം ഈടാക്കാനുള്ള ശ്രമമുണ്ടായിരുന്നോ എന്നും പരിശോധിക്കും. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക. കുട്ടിക്ക് അനസ്തീഷ്യ […]
Read more

സ്വർണക്കൊള്ള കേസിൽ സർക്കാർ നിസ്സഹായമെന്ന് മന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: സ്വർണക്കൊള്ള കേസിൽ കോടതി ഇടപെടൽ കാരണം സർക്കാർ നിസ്സഹായ അവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എസ്.ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകരമാകുമെന്നും അദ്ദേഹം ആരോപിച്ചു. കോടതിയോട് സർക്കാരിന് യാതൊരു ധിക്കാരവും ബഹുമാനക്കുറവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് അധികാരം വേണമെന്നും, സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതി അത് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് കോടതിയും മറുവശത്ത് ദേവസ്വം ബോർഡും എന്ന നിലയിലാണ് നിലവിലെ സാഹചര്യമെന്നും മുരളീധരൻ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് റൂറൽ എസ്.പിക്ക് പരാതി നൽകി. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിതിൻ ഭാസ്‌കർ പ്രതികരിച്ചത്. കാഫിർ സ്ക്രീൻഷോട്ട് പത്ത് പേരെങ്കിലും അയച്ചതായി തെളിയിക്കാൻ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിതിന്റെ ജാമ്യം […]
Read more

ബ്രേക്ക് ദി ചെയിൻ പദ്ധതി ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യം

തിരുവനന്തപുരം: കോവിഡ് കാലത്ത് നടപ്പാക്കിയ ബ്രേക്ക് ദി ചെയിൻ പദ്ധതിയിലെ ക്രമക്കേടുകളിൽ സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്. പദ്ധതിയുടെ ചെലവുകൾക്ക് ആവശ്യമായ മുഴുവൻ ബില്ലുകളും രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഇടപാടുകൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെന്നും പദ്ധതി നടപ്പാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയുള്ള സർക്കാർ ഉത്തരവുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാനിറ്റൈസർ, മാസ്ക് എന്നിവ നിർമിക്കുന്നതിനായി സർക്കാർ […]
Read more

ലക്ഷ്യം ലഹരിമുക്ത തമിഴ്നാട്, 2031ലും ഭരണമാറ്റമുണ്ടാകും: അണ്ണാമലൈ

പൊള്ളാച്ചി: 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണമാറ്റം ഉണ്ടാകുമെന്ന് വി ദി ലീഡർ പാർട്ടി നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈ. പൊള്ളാച്ചിയിൽ നടന്ന വി ദി ലീഡർ സംഘടനയുടെ ആദ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിനെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അണ്ണാമലൈ പറഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംഘടനയുടെ പ്രവർത്തനപരിധിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുയോജ്യമായ സമയത്ത് വി ദി ലീഡർ സംഘടന രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം അറിയിച്ചു. […]
Read more

പാലക്കാട് ചിറ്റൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

പാലക്കാട്: ചിറ്റൂരിൽ 14 വയസുകാരനായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരിഞ്ഞാലിപ്പള്ളം സ്വദേശിയായ ഹരീഷിനെയാണ് കാണാതായത്. ഇന്നലെ പുലർച്ചെയാണ് ഹരീഷ് വീട്ടിൽ നിന്ന് സൈക്കിളിൽ പോയത്. തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വാളയാർ ഭാഗത്ത് കുട്ടിയെ കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഹരീഷ് സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരീഷ്. വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Read more

വയനാട് മണ്ണിടിച്ചില്‍; ദുരിത ബാധിതർക്ക് നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നൽകും

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ്. അപകടത്തിൽ മരിച്ച എട്ട് പേരിൽ ഏഴ് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി ആറു ലക്ഷം രൂപ വീതം നൽകും. കരാർ തൊഴിലാളിയായ അൽമോന് അഞ്ച് ലക്ഷം രൂപയും നൽകും. പരിക്കേറ്റ ഒമ്പത് പേരിൽ ആറ് പേർക്ക് രണ്ടര ലക്ഷം രൂപ വീതം സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേർക്ക് […]
Read more

ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

ആലപ്പുഴ: മംഗലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം സ്വദേശി മനീഷ് (29) കൊല്ലപ്പെട്ട കേസിലാണ് ബന്ധുവായ റോബിൻ (26) പിടിയിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോബിനും ഭാര്യയും ഏറെ നാളായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. റോബിനൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കാണാൻ ഭാര്യ റോബിൻ താമസിച്ചിരുന്ന വാടകവീട്ടിലെത്തി. മനീഷിനൊപ്പമാണ് അവർ അവിടെ എത്തിയത്. ഇത് കണ്ട റോബിൻ പ്രകോപിതനായി. ഭാര്യയും മനീഷും തമ്മിൽ ബന്ധമുണ്ടെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer