Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ബ്രഹ്‌മോസിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പ്രധാന ആയുധമായ ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ കൃത്യതയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ ജെ.ജെ സിങ് വെളിപ്പെടുത്തലുകൾ നടത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവേ, പരീക്ഷണ ഘട്ടത്തിൽ പോലും ബ്രഹ്‌മോസിന് വളരെ കൃത്യമായി ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചെറിയ ജനൽ പോലുള്ള ലക്ഷ്യങ്ങൾ പോലും കൃത്യമായി ആക്രമിക്കാൻ കഴിയുന്ന തരത്തിലായിരുന്നു മിസൈലിന്റെ ശേഷിയെന്നും അദ്ദേഹം വ്യക്തമാക്കി. 2007-ൽ കരസേനയിൽ ബ്രഹ്‌മോസ് ഉൾപ്പെടുത്താൻ അനുമതി നൽകിയത് ജനറൽ […]
Read more

പെരുന്നാൾ ദിവസത്തെ അവധി കലണ്ടറിൽ രേഖപ്പെടുത്തണം; സമസ്ത നേതാവ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതി വ്യാപക വിമർശനത്തിനും ആക്ഷേപങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നും പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിഷിപ്ത താൽപര്യങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ കണ്ട സമസ്ത പ്രതിനിധി സംഘം കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല […]
Read more

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; എസ്.ഐടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി എസ്.ഐടിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് നൽകി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും എസ്.ഐ.ടി.യുടെ ഘടനയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് കോടതി […]
Read more

സ്‌കൂട്ടറിൽ പോകുന്നതിനിടെ തർക്കം; പൊലീസുകാരൻ ഭാര്യയെ വെടിവെച്ചുകൊന്നു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ യുവ അധ്യാപികയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി പൊലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് വിവരങ്ങൾ പ്രകാരം, സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മനീഷ് പ്രിയങ്കയെ നടുറോഡിൽ ആക്രമിച്ച് വെടിവെച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവം നടന്ന ദിവസം പ്രിയങ്കയുടെ ജന്മദിനമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ വഴിയാത്രക്കാർ ഉടൻ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ […]
Read more

കുവൈത്തിന് നേരെ വീണ്ടും വ്യോമാക്രമണ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തിക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായതായി സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ അടിയന്തരമായി രംഗത്തിറങ്ങി. ശത്രുക്കളുടെ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനങ്ങൾ നേരിടുകയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാ നടപടികൾ അനുസരിച്ചാണ് വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ നൽകുന്ന എല്ലാ നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് സൈന്യം അഭ്യർഥിച്ചു. […]
Read more

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാന്‍ ഡിജിപി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നടന്ന ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്.ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി. എസ്.ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം ഡിജിപി റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി ശുപാർശ ചെയ്യുമെന്നും വിവരമുണ്ട്. ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെട്ട മർദനക്കേസിലെ അന്വേഷണത്തിൽ ഇടപെടൽ നടന്നതായി എസ്.ഐ.ടി. റിപ്പോർട്ടിൽ പറയുന്നു. ആദ്യ അന്വേഷണ റിപ്പോർട്ട് തിരുത്തി […]
Read more

പൊന്മുടി കെഎസ്ആർടിസി ബസിൽ വൻതിരക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പൊന്മുടിയിലെ ഹെയർപിൻ വളവുകളിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. അമിതമായ തിരക്ക് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിന് ആറാം വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. ഡ്രൈവർ ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത്. 35 സീറ്റുകൾ മാത്രമുള്ള ബസിൽ 80ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നതായി പറയുന്നു. പൊന്മുടി റൂട്ടിലെ കുത്തനെയുള്ള വളവുകളും വനപാതയുമാണ് അപകട സാധ്യത […]
Read more

തമിഴ്നാട്ടിൽ ഗോവധ നിരോധനമില്ല; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ഹൈക്കോടതി ഉത്തരവിൽ തിരുത്തൽ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയും പശുക്കിടാക്കളെയും അറക്കുന്നത് തടയണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. പാൽ ഉൽപ്പാദനം […]
Read more

വിജയ് ചിത്രം ‘ജനനായകൻ’ ജൂലൈ 24ന് റിലീസ്; യുകെയിൽ അൺകട്ട് പതിപ്പ് എത്തും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ വിജയിയുടെ അവസാന സിനിമയായ ‘ജനനായകൻ’ ജൂലൈ 24ന് തീയറ്ററുകളിലെത്തും. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. സെൻസർ ബോർഡ് ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കി ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. എന്നാൽ യുകെയിൽ സെൻസർ ബോർഡിന് സമർപ്പിച്ച അതേ പതിപ്പ് യാതൊരു മാറ്റവും കൂടാതെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. യുകെയിലെ വിതരണക്കാരായ അഹിംസ എന്റർടെയ്ൻമെന്റ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 15+ റേറ്റിങ്ങോടെ ‘ജനനായകൻ’ അൺകട്ട് പതിപ്പായി ജൂലൈ 24 […]
Read more

യുവതിയുടെ മരണം; സ്ത്രീധനവും ജാതിയും പറഞ്ഞ് അധിക്ഷേപം നടത്തിയെന്ന് കുടുംബം

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. സ്ത്രീധനം ആവശ്യപ്പെട്ടും ജാതി പറഞ്ഞും മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ആരോപണം. ഭർത്താവ് വിഷ്ണുവിന്റെ അമ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, വിഷ്ണു അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നതെന്നും കാവ്യയുടെ അമ്മ ആരോപിച്ചു. സംഭവദിവസം ചിക്കൻ കറി കൂടുതൽ കഴിച്ചതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്കുണ്ടായെന്നും കാവ്യ കുളിമുറിയിൽ കയറി ഇക്കാര്യം ഫോണിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നും അമ്മ പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer