Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; കേസിൽ അന്വേഷണം തുടരും

കൊച്ചി: സോഷ്യൽ മീഡിയയിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ആലുവ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കേസിൽ മുഹമ്മദ് നിഹാൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളാണ് ആരോപിക്കപ്പെടുന്നതെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മുഹമ്മദ് നിഹാലിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും എതിരെ ലഹരിമരുന്ന് […]
Read more

നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി

കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരിയായ വി.ടി. നിഷയ്ക്കാണ് ശനിയാഴ്ച വൈകീട്ട് പാമ്പ് കടിയേറ്റത്. കാലിൽ കടിയേറ്റ നിഷയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ നിരീക്ഷണത്തിലാണെന്നാണ് വിവരം. രണ്ടാഴ്ച മുൻപ് ഇതേ സ്റ്റോറിലെ ജീവനക്കാരിയായ മല്ലികയ്ക്കും പാമ്പ് കടിയേറ്റിരുന്നു. അന്ന് ജീവനക്കാരും ആർആർടി സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സ്റ്റോറിന്റെ പിൻഭാഗത്ത് നിരവധി പൊത്തുകൾ ഉള്ളതും കെട്ടിടത്തിന് സമീപം […]
Read more

ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണം

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. താഴമൺ കുടുംബം തന്ത്രി സ്ഥാനം ഒഴിയണമെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്. ശബരിമല ക്ഷേത്രത്തിനും ഭക്തർക്കും ഏറെ അവമതിപ്പ് ഉണ്ടാക്കിയ കുടുംബമാണ് താഴമൺ കുടുംബമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. തന്ത്രി താഴമൺ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് […]
Read more

നെഹ്റു ട്രോഫി സമ്മാനത്തുക കുത്തനെ കൂട്ടി; ഒന്നാം സമ്മാനം ഇനി 25 ലക്ഷം രൂപ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സർക്കാർ വൻതോതിൽ വർധിപ്പിച്ചു. ഇനി ഒന്നാം സമ്മാനം നേടുന്ന ചുണ്ടൻവള്ളത്തിന് 25 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 20 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയും നൽകും. നിലവിൽ ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. വള്ളംകളിക്കുള്ള സർക്കാർ ഗ്രാന്റും വർധിപ്പിച്ചു. രണ്ട് കോടി രൂപയായാണ് സർക്കാർ ഗ്രാന്റ് ഉയർത്തിയത്. 1952-ൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചപ്പോഴാണ് നെഹ്റു ട്രോഫി […]
Read more

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

ഹൈദരാബാദ്: രണ്ട് മാസം മുൻപ് ഫിൻലൻഡിൽ കാണാതായ തെലങ്കാന സ്വദേശി മനിദീപ് റെഡ്ഡി (18)യുടെ മൃതദേഹം കടലിൽ കണ്ടെത്തി. ഹെൽസിങ്കിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു. ലാപ്പീന്റാന്റ-ലാഹ്തി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു മനിദീപ്. മെയ് 5-ന് ഹെൽസിങ്കിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ വെച്ചാണ് അവസാനമായി വിദ്യാർഥിയെ കണ്ടത്. അന്നേ ദിവസം ട്രെയിനിൽ ഹെൽസിങ്കിയിലെത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ജൂലൈ 9-ന് കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഫിന്നിഷ് […]
Read more

യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം

ബെംഗളൂരു: യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. പാഴ്സൽ എത്തിച്ച ഡെലിവറി ജീവനക്കാരൻ വാഷ്‌റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടെന്നും താൻ മറുപടി പറയുന്നതിന് മുമ്പ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. പരിചയമില്ലാത്തവരെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്ന് പറഞ്ഞിട്ടും ഇയാൾ അത് അവഗണിച്ചെന്നാണ് പരാതി. വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പറഞ്ഞു. […]
Read more

അർജന്റീനയെ ട്രോളിയ കേരള പൊലീസ് പോസ്റ്റിനെതിരെ പരാതി

തിരുവനന്തപുരം: അർജന്റീനയെ പരിഹസിച്ച് കേരള പൊലീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വ്യക്തിപരമായ താൽപര്യങ്ങൾക്ക് ഉപയോഗിച്ചെന്നും അർജന്റീന പോലുള്ള മുൻനിര ടീമിനെ മോശമായി ചിത്രീകരിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പോസ്റ്റിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ‘കേരള ജനതയ്ക്കൊപ്പം’ എന്ന സന്ദേശത്തോടെയായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്. അർജന്റീന നായകൻ ലയണൽ മെസിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന റഫറിയുടെ […]
Read more

ഹോർമുസിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നു. സൈപ്രസ് പതാകയുള്ള ജിഎഫ്എക്സ് ഗാലക്‌സി എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒരാളെ കാണാതായി. പത്ത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഒമാൻ അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അവരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വെടിനിർത്തൽ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിന് […]
Read more

റോഡിൽ ഉപേക്ഷിച്ചനിലയിലുള്ള വാഹനങ്ങൾ ഇനി സർക്കാർ വക

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങൾ നീക്കി ലേലം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കുന്നതിനായി ട്രാഫിക് പൊലീസും നഗരസഭകളും ചേർന്നാണ് നടപടി സ്വീകരിക്കുന്നത്. റോഡുകളിലും നടപ്പാതകളിലും ഉപേക്ഷിച്ച വാഹനങ്ങൾ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നഗരത്തിൽ 1500-ലധികം വാഹനങ്ങൾ ഇത്തരത്തിൽ പൊതുസ്ഥലങ്ങളിൽ കിടക്കുന്നതായാണ് കണക്കാക്കുന്നത്. വാഹന ഉടമകൾ സ്വമേധയാ വാഹനങ്ങൾ മാറ്റണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കും. വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ […]
Read more

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പോയത്. എന്നാൽ ബന്ധുവീടുകളിൽ അത്തരമൊരു ചടങ്ങ് ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer