Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ഓഗസ്റ്റിൽ അവതരിപ്പിക്കാൻ നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. നിയമത്തിന്റെ കരട് പരിശോധിച്ച് അന്തിമ രൂപം നൽകുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഒമ്പതംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. നിയമ വിദഗ്ധർ, മുൻ ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, സാമൂഹിക പ്രവർത്തകർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമിതി ഉടൻ പ്രവർത്തനം ആരംഭിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഓഗസ്റ്റിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ യുസിസി […]
Read more

‘ജനനായകന്’ എ സർട്ടിഫിക്കറ്റ്; വിജയ് ചിത്രം ഉടൻ തിയേറ്ററുകളിൽ

വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ജനനായകൻ’ സെൻസറിങ് പൂർത്തിയാക്കി. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 13 കട്ടുകളോടെയാണ് സെൻസർ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ 23 അല്ലെങ്കിൽ 24ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സെൻസറിങ് പൂർത്തിയായ സാഹചര്യത്തിൽ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ വിജയ് സിനിമാജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയോടെയാണ് ശ്രദ്ധ നേടുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന […]
Read more

വൃദ്ധ ദമ്പതികളുടെ വാഴക്കുല മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: വയോധികരായ കർഷക ദമ്പതികൾ കൃഷി ചെയ്ത വാഴക്കുലകൾ മോഷ്ടിച്ച രണ്ട് യുവാക്കളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പലക്കര വിഷ്ണുഭവനിൽ വിഷ്ണു (22), ചിരട്ടക്കോണം കോണത്ത് ചരുവിള വീട്ടിൽ ഗോപകുമാർ (22) എന്നിവരാണ് പിടിയിലായത്. ബംഗ്ലാവ് വീട്ടിൽ ശിവശങ്കരപ്പിള്ളയും ഭാര്യ വിജയമ്മയും കടുമംഗലം ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്ത് പാട്ടത്തിന് എടുത്ത ഭൂമിയിൽ കൃഷി ചെയ്ത വാഴക്കുലകളാണ് ഇവർ മോഷ്ടിച്ചത്. പല തവണകളായി 25 വാഴക്കുലകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായി വാഴക്കുലകൾ നഷ്ടപ്പെട്ടതോടെ […]
Read more

സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽനിന്ന് വിട്ടുനിന്ന് ഇ.പി ജയരാജൻ

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജൻ പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ […]
Read more

‘പറയാനുണ്ടെങ്കിൽ ഞാൻ പറയും, വടിയുംനീട്ടി നിൽക്കേണ്ടതില്ല’: ക്ഷുഭിതനായി പിണറായി

ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയിൽ കേരള ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ, “എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും. നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ട കാര്യമില്ല,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിന് മുമ്പും രാവിലെ കേരള ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വാഹനത്തിന് സമീപം മാധ്യമപ്രവർത്തകർ തടിച്ചുകൂടിയപ്പോൾ, […]
Read more

ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 34 വയസുകാരനായ പ്രശാന്താണ് അമ്മ, മുത്തശ്ശി, അമ്മാവൻ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പ്രശാന്തിന്റെ അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്തിലാണ് സംഭവം. രാവിലെ ആറുമണിയോടെ പിതാവ് ജോലിക്കായി വീട്ടിൽ നിന്ന് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്. വാക്കത്തി ഉപയോഗിച്ച് മൂന്നുപേരെയും ആക്രമിച്ച ശേഷം പ്രശാന്ത് വീട്ടിലെ […]
Read more

കുളിമുറിയിൽ വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: കുളിമുറിയിൽ കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം എക്‌സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനും കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസിൽ താമസക്കാരനുമായ ജാബിർ (44) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ കോലിയക്കോടുള്ള ഭാര്യയുടെ വീട്ടിൽവച്ചാണ് അപകടമുണ്ടായത്. കുളിമുറിയിൽ കാൽ വഴുതി വീണ ജാബിറിന് തലയിൽ ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം […]
Read more

കൊല്ലത്ത് ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കൊല്ലം: ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. അക്കുടു എന്ന പേരിലും അരുൺ അറിയപ്പെട്ടിരുന്നു. അരുണിന്റെ സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് […]
Read more

വ്യാപകമായി പണം പിരിക്കുന്നു, കണക്കുകൾ സുതാര്യമല്ല: പൊതിച്ചോറ് പദ്ധതിക്കെതിരെ ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തെ ഭക്ഷണവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആശുപത്രി കോമ്പൗണ്ടിൽ ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും, ആശുപത്രി പരിസരം സംഘടനകളുടെ ബാനറുകൾ സ്ഥാപിക്കുന്ന വേദിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് ജി. സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. താൻ നടത്തിയ പ്രസംഗം ചിലർ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ […]
Read more

മത്തിക്ക് 400 രൂപ, ചിക്കനും വില കുതിക്കുന്നു; അടുക്കള ബജറ്റിൽ അധികഭാരം

ആലപ്പുഴ: സംസ്ഥാനത്ത് മത്തിക്കും ചിക്കനും വില കുത്തനെ ഉയരുന്നു. മത്തിക്ക് ഒരു കിലോയ്ക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപ വരെയും വിലയായി. കോഴിക്ക് കിലോയ്ക്ക് 180 മുതൽ 190 രൂപ വരെയാണ് നിലവിലെ വില. വില വർധിച്ചതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റിൽ കൂടുതൽ ചെലവ് വരുകയാണ്. ട്രോളിങ് നിരോധനത്തെ തുടർന്ന് മത്തിയുടെ ലഭ്യത കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് വില ഉയരാൻ കാരണമെന്ന് മത്സ്യവ്യാപാരികൾ പറയുന്നു. മത്സ്യമാർക്കറ്റുകളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മത്തിയുടെ വരവ് ഗണ്യമായി […]
Read more

Recent News

Advertisement
WhiteswanTV Footer