Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഗൂഗിളിനെയും മൈക്രോസോഫ്റ്റിനെയും വെട്ടിലാക്കാൻ മെറ്റ

എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുത്ത് മെറ്റ. ഇതിന്റെ ഭാഗമായി കമ്പനി സ്വന്തമായി വികസിപ്പിച്ച എഐ ചിപ്പുകളുടെ ഉൽപ്പാദനം ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. കമ്പ്യൂട്ടിംഗ് ശേഷി 2027-ഓടെ 14 ജിഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ‘ഐറിസ്’ (Iris) എന്ന് രഹസ്യപ്പേരിട്ടിരിക്കുന്ന ഈ ഡാറ്റാ സെന്റർ ചിപ്പുകൾ മെറ്റയുടെ ‘മെറ്റ ട്രെയിനിങ് ആൻഡ് ഇൻഫറൻസ് ആക്സിലറേറ്റർ’ (MTIA) പ്രൊജക്റ്റിന്റെ ഭാഗമായാണ് നിർമിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ എ.ഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇത് […]
Read more

മോദി ന്യൂസിലാന്റിൽ; പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സ്വീകരിച്ചു

വെല്ലിങ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു. ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ചർച്ച ചെയ്യുമെന്നാണ് വിവരം. വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ ഇന്ത്യ–ഓസ്ട്രേലിയ കായിക സഹകരണ പരിപാടിയിലും നരേന്ദ്ര മോദി […]
Read more

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജറായി ജോലി ചെയ്തിരുന്ന അരുൺ, […]
Read more

ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മാതൃകയായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ തൂഫാൻ ഏകോപിപ്പിക്കാൻ ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തും എസ്പി റാങ്കിലുള്ള ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും ചേർന്ന് ലഹരിക്കടത്തിനെതിരെ വലിയ സംയുക്ത നടപടി ആരംഭിക്കുമെന്നും അദ്ദേഹം […]
Read more

18കാരിയെ മുൻ കാമുകൻ വീടിനുള്ളിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു: മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് 18കാരിയെ മുൻ കാമുകൻ വീട്ടിൽ കയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദിനി ദാസ് എന്ന യുവതിയെയാണ് മുൻ കാമുകനായ ബന്ദേ നവാസ് ആക്രമിച്ചത്. മൂന്ന് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് നന്ദിനി മറ്റൊരാളെ വിവാഹം ചെയ്തതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ പ്രതി കത്തി ഉപയോഗിച്ച് നന്ദിനിയുടെ കഴുത്തിലും കൈകളിലും വാരിയെല്ലുകളിലും തുടകളിലും കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പൊലീസ് പറയുന്നത്. […]
Read more

കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: കോട്ടക്കൽ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്തുകയായിരുന്ന 1.24 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ […]
Read more

കള്ളാടി മണ്ണിടിച്ചിൽ; കരാർ കമ്പനിക്ക് വീഴ്ചയെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഖനനം ചെയ്ത മണ്ണും നിർമാണ അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. മെയ് 26നും ജൂൺ 4നും ദുരന്ത നിവാരണ അതോറിറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർമാണ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് അപകടമാകരുതെന്നും ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിർദേശിച്ചിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. അപകടത്തിന് തൊട്ടുമുമ്പും സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു. […]
Read more

കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി; ആശങ്കയില്‍ ജീവനക്കാര്‍

കണ്ണൂർ: കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ആശങ്കയിൽ. ജൂൺ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. നേരത്തെ രണ്ട് ഘട്ടങ്ങളിലായാണ് ബദൽ ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. മാസത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗഡുവും പിന്നീട് ബാക്കി തുകയും നൽകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ശമ്പളം വൈകിയിരിക്കുകയാണ്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ഏകദേശം 3000 ബദൽ ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം തടഞ്ഞുവച്ചതാണോ […]
Read more

കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം; ലെയ്സൺ ഓഫീസായി പ്രവർത്തിക്കും

ന്യൂഡൽഹി: കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം ആരംഭിച്ചു. സൗത്ത് അവന്യൂവിലെ 139-ാം ക്വാർട്ടേഴ്സാണ് ഇനി കേരള ബിജെപിയുടെ ഡൽഹി ഓഫിസായി പ്രവർത്തിക്കുക. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെത്തിക്കുന്നതിനുള്ള ലെയ്സൺ ഓഫീസായാണ് ഇത് പ്രവർത്തിക്കുകയെന്ന് കൃഷ്ണദാസ് അറിയിച്ചു. കേരളത്തിൽ ബിജെപിക്ക് 15 ശതമാനം ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ തടസ്സം […]
Read more

അയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് സംബന്ധിച്ച എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ക്ഷേത്രത്തിലെ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്. ഡ്യൂട്ടി സമയം വർധിപ്പിച്ചതും ശമ്പളം കുറച്ചതുമാണ് രാജിക്ക് കാരണമെന്ന് ജീവനക്കാർ അറിയിച്ചു. കാണിക്ക എണ്ണലിന്റെ മേൽനോട്ടം വഹിക്കുന്ന എസ്ബിഐ തുളസി ഉദ്യാൻ ബ്രാഞ്ചിലാണ് ജീവനക്കാർ രാജിക്കത്ത് നൽകിയത്. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ രണ്ട് ഡസനിലധികം ജീവനക്കാർ പ്രതിഷേധവുമായി എത്തി എസ്ബിഐ ബ്രാഞ്ചിൽ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറുകയായിരുന്നു. നേരത്തെ രണ്ട് ഷിഫ്റ്റുകളിലായി […]
Read more

Recent News

Advertisement
WhiteswanTV Footer