Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മെമു ട്രെയിനിൽ നിന്ന് പുക; കായംകുളത്ത് ട്രെയിൻ നിർത്തി പരിശോധന

കായംകുളം: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് പോയ മെമു ട്രെയിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തി പരിശോധന നടത്തി. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്താണ് സംഭവം. ട്രെയിനിന്റെ പിന്നിലെ ബോഗിയുടെ അടിഭാഗത്ത് നിന്നാണ് പുക ഉയർന്നത്. വീൽ ജാം ആയതാകാം പുക ഉയരാൻ കാരണമെന്ന് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട തുടർനടപടികൾ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; പവന് 110 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിലയിൽ വർധന രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ വർധിച്ചതോടെ ഒരു ഗ്രാമിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,05,920 രൂപയിലെത്തി. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,130 രൂപയും ഒരു പവന് 1,05,040 രൂപയുമായിരുന്നു വില. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില ഉയർന്നത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ആഗോള വിപണിയിൽ സ്വർണവില […]
Read more

പാലാ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്

കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് സമർപ്പിച്ചത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. ഭരണം പിടിക്കാനല്ല, രാഷ്ട്രീയ ധാർമികതയുടെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയം നൽകിയതെന്ന് ബിജു പാലൂപ്പടവൻ പറഞ്ഞു. നഗരസഭയിൽ ഭരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ചെയർപേഴ്സൺ അധികാരത്തിലെത്തിയപ്പോൾ […]
Read more

സാമ്പത്തിക ക്രമക്കേട് ആരോപണം; നിയമപരമായി നേരിടുമെന്ന് ബിജെപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിലും ചില വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ‘ബിജെപി ഓഫീസ് സർക്കുലർ’ വ്യാജമാണെന്ന് പാർട്ടി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ദേശീയ, സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം തലങ്ങളിൽ പാർട്ടി ഓഡിറ്റിംഗ് പൂർത്തിയാക്കിയതായും പാർട്ടി വ്യക്തമാക്കി. കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുതാര്യമായ രീതിയിലാണ് നടന്നതെന്നും, ചരിത്രത്തിലാദ്യമായി മൂന്ന് എംഎൽഎമാരെ വിജയിപ്പിക്കാൻ കഴിഞ്ഞത് അതിന്റെ തെളിവാണെന്നും ബിജെപി അവകാശപ്പെട്ടു. […]
Read more

അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; 2 വയസുകാരൻ വെന്റിലേറ്ററിൽ

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ചുണ്ടിന് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ എരമം സ്വദേശിയായ രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അനസ്‌തേഷ്യ നൽകാൻ തീരുമാനിച്ചു. എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായെന്നും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. കുട്ടിക്ക് കൂടുതൽ അളവിൽ അനസ്‌തേഷ്യ നൽകിയതാണ് ആരോഗ്യനില മോശമാകാൻ കാരണമെന്ന് കുടുംബം […]
Read more

നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ഏഴായി

മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശി സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കൂടാതെ തിരിച്ചറിയാത്ത ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, […]
Read more

വിവാഹം കഴിഞ്ഞ് 4 മാസം; ഭാര്യയെ കൊന്ന ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ ഇരുവരും അമേരിക്കയിലേക്ക് പോയിരുന്നു. സംഭവത്തിൽ യുവാവിനെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ്‌ അന്വേഷണം തുടരുകയാണ്.
Read more

പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രിസ്ത്യൻ പള്ളി തകർത്തു; 3 പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കൊൽക്കത്തയ്ക്ക് സമീപം സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുഭാഷ്ഗ്രാമിലാണ് സംഭവം. നിർമ്മാണത്തിലിരുന്ന പള്ളി ഒരു സംഘം ആളുകൾ ആക്രമിച്ച് തകർത്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സോനാർപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ നൂറോളം പേർ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. പള്ളിയുടെ വാതിൽ തകർക്കുകയും മേൽക്കൂരയിൽ ഉണ്ടായിരുന്ന മൂന്ന് കുരിശുകൾ നശിപ്പിക്കുകയും […]
Read more

പശ്ചിമേഷൻ യുദ്ധം; ക്രൂഡ് ഓയിൽ വില കുതിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. എണ്ണവിലയിൽ ഒൻപത് ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. പ്രധാന എണ്ണ വിപണിയായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.9 ഡോളറിലെത്തി. എണ്ണവിലയിലെ ഈ വർധനവ് രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാനുള്ള സാധ്യതകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ രാജ്യങ്ങൾ തമ്മിൽ ഉണ്ടായ താൽക്കാലിക വെടിനിർത്തൽ കരാർ പാലിച്ചതിനെ തുടർന്ന് എണ്ണവില കുറയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പുതിയ സംഘർഷങ്ങൾ വീണ്ടും ഉയർന്നതോടെ വിപണിയിൽ ആശങ്ക […]
Read more

കറാച്ചിയിലേക്ക് പോയ ചരക്കുവിമാനം കടലിൽ തകർന്നുവീണത് തന്നെ

കറാച്ചി: ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോയ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതായി സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാകിസ്താൻ ആസ്ഥാനമായ കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നാവികസേനയും മാരിടൈം സെക്യൂരിറ്റി ഏജൻസിയും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി പാകിസ്താൻ സമയം 9.18ഓടെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ […]
Read more

Recent News

Advertisement
WhiteswanTV Footer