Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

താമരശ്ശേരിച്ചുരം എട്ടാംവളവിൽ റോഡിൽ വിള്ളൽ; വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ റോഡിൽ വിള്ളൽ. ശക്തമായ മഴ തുടരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ റോഡിന്റെ ഒരുവശത്ത് വിള്ളൽ കണ്ടെത്തിയത്. ഹെയർപിൻ വളവ് വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായി സംരക്ഷണഭിത്തി നിർമാണം നടക്കുന്ന ഭാഗത്താണ് വിള്ളൽ ഉണ്ടായത്. റോഡിന്റെ അരികുഭാഗത്ത് ഏകദേശം അഞ്ച് മീറ്റർ നീളത്തിലും ചില സ്ഥലങ്ങളിൽ 70 സെന്റീമീറ്റർ വരെ ആഴത്തിലുമാണ് വിള്ളൽ രൂപപ്പെട്ടത്. മഴ തുടരുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. റോഡിന്റെ ഭാഗം ദുർബലമായതിനാൽ വാഹനങ്ങൾ അരികിലേക്ക് […]
Read more

ഹോർമുസിൽ ഇന്ത്യൻ എണ്ണക്കപ്പൽ തിരിച്ചയച്ച് ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര പാത ഉപയോഗിച്ച കപ്പലിനെയാണ് ഇറാൻ തിരിച്ചയച്ചത്. ഇറാൻ നിർദേശിച്ച ഷിപ്പിംഗ് പാതയിലൂടെ യാത്ര തുടരണമെന്ന് കപ്പലിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ വഴി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അറിയുന്നു. സംഭവത്തിൽ ഇന്ത്യൻ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ […]
Read more

ട്രസ്റ്റിൽ അധികാരം ദുർവിനിയോഗം ചെയ്തു; അനിൽ മിശ്രയ്‌ക്കെതിരെ കത്ത് നൽകി ചമ്പത് റായ്

അയോധ്യ: രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. 2025 ഫെബ്രുവരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉദ്യോഗസ്ഥരുമായി ചേർന്ന് അനിൽ മിശ്ര സ്വന്തം നിലയ്ക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കിയെന്നാണ് ചമ്പത് റായിയുടെ ആരോപണം. ഇത് തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ കത്തിലാണ് ചമ്പത് […]
Read more

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണം. പെരുമ്പത്തൂർ ആലോടിയിലെ ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റുമാണ് കാട്ടാന തകർത്തത്. വീട്ടുവളപ്പിലെ കൃഷിയും ആന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ആറുമാസം മുൻപും ഇതേ വീട്ടിലെ മതിലും ഗേറ്റും കാട്ടാന തകർത്തിരുന്നു. കാനകുത്ത് വനമേഖലയിൽ നിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് സോളാർ വൈദ്യുതി വേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അതേസമയം, […]
Read more

‘ഞാൻ രേവതി’ മെൽബൺ ഫിലിം ഫെസ്റ്റിവൽ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ

കൊച്ചി: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ ചലച്ചിത്ര മേളയിലേക്ക്ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൻ്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡോക്യുമെൻ്ററി വിഭാഗത്തിൽ എട്ട് സിനിമകളാണ് മത്സരിക്കുന്നത്.ആർട്ട് ബുക്ക് സിനിമയാണ് ക്യൂറേറ്റ് ചെയ്യുന്നത്. 2026 ആഗസ്‌റ്റ് 13 മുതൽ 23 വരെ ഓസ്ട്രേലിയയിലെ മെൽബണിൽ വച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ […]
Read more

മതം മാറിയവർക്ക് സംവരണം; ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. മതം മാറിയതിന്റെ പേരിൽ നിലവിൽ ലഭിച്ചിരുന്ന സംവരണ ആനുകൂല്യം നിഷേധിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ വിഷയത്തിൽ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി നൽകിയ വിധിയിൽ, ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് മുസ്ലിം എന്ന നിലയിൽ മാത്രം അവകാശപ്പെടാനാകുമെന്നും പിന്നാക്ക സംവരണത്തിന് […]
Read more

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കനത്ത മഴ […]
Read more

നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൾസർ സുനി ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക. രാവിലെ 11 മണിയോടെയാണ് ഹർജി പരിഗണിക്കുന്നത്. ശിക്ഷാവിധി താൽക്കാലികമായി മരവിപ്പിച്ച് അപ്പീലിൽ വാദം കേൾക്കണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകനും എതിർക്കും. നടിക്കായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും.ശിക്ഷാവിധി മരവിപ്പിക്കണമെന്ന […]
Read more

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരം റോഡിലേക്ക് വീണതിനെ തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മരം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ ശ്രമം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ അർധരാത്രിയിലും ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് […]
Read more

പിഎസ്സി പരീക്ഷ ക്രമക്കേട്; പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും

തിരുവനന്തപുരം: പിഎസ്.സി പരീക്ഷകളിലും നിയമന നടപടികളിലും ക്രമക്കേട് നടന്നെന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണം ആരംഭിക്കും. ആദ്യഘട്ടത്തിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ആസൂത്രണ ബോർഡിലെ കെഎഎസ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളാണ് ആദ്യം പരിശോധിക്കുക. മുഖ്യമന്ത്രിക്ക് ലഭിച്ച എല്ലാ പരാതികളിലും അന്വേഷണം നടത്തും. പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് ഡിവൈ.എസ്.പിമാരും ഉൾപ്പെടും. […]
Read more

Recent News

Advertisement
WhiteswanTV Footer