Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഷാര്‍ജയില്‍ നിന്ന് വന്ന വിമാനം കറാച്ചി തീരത്ത് കാണാതായി; കടലില്‍ വീണെന്ന് സംശയം

കറാച്ചി: യുഎഇയിൽ നിന്ന് പാകിസ്താനിലേക്ക് വന്ന ബോയിംഗ് 737 ചരക്ക് വിമാനം കറാച്ചിക്ക് സമീപം കാണാതായി. വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടമായതിനെ തുടർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന വിമാനം ചൊവ്വാഴ്ച രാത്രി 9.21ഓടെയാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെയാണ് സംഭവം. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റ് ബന്ധം നഷ്ടമാകുന്നതിന് മുമ്പ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് […]
Read more

സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ​ഗുണം: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് വരികയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മഴ ലഭിക്കുന്നത് വൈദ്യുതി മേഖലയ്ക്ക് സഹായകരമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകിയിട്ടുണ്ടെന്നും ആവശ്യാനുസരണം വീണ്ടും വൈദ്യുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മഴയെ തുടർന്ന് ചില സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ വീണതായും തകരാറുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറയുന്നില്ലെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് […]
Read more

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിയെ കാണാനില്ല

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി അഫിയ അയ്യൂബിനെയാണ് കാണാതായത്. 23 വയസ്സുകാരിയായ അഫിയ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. ഡൽഹിയിലെ ഓഖ്‌ലയിൽ നിന്നാണ് ഇന്നലെ രാത്രി 11.30ഓടെ കാണാതായതെന്നാണ് പൊലീസ് പറയുന്നത്. പി.ജിയിൽ താമസിച്ചിരുന്ന അഫിയ മരുന്ന് വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് പുറത്തുപോയത്. ഫോൺ മുറിയിൽ വെച്ച ശേഷമാണ് പോയതെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; പവന് 1000 രൂപ കൂടി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതോടെ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് രാവിലെ പ്രഖ്യാപിച്ച വിലയിൽ നിന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1,000 രൂപയുമാണ് വർധിച്ചത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും യുദ്ധഭീതിയുമാണ് സ്വർണവിലയിലെ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം നൽകി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇത് അവസാന അവസരമാണെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹർജിയിൽ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. എസ്.പി.എസ്. ശശിധരനെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണം അനാവശ്യമായി നീണ്ടുപോകുകയാണെന്നും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണത്തിൽ നേരത്തെ കോടതി അതൃപ്തി പ്രകടിപ്പിച്ചതിനെ […]
Read more

സര്‍ക്കാര്‍ ജോലിയിലിക്കായി അമ്മയെ കൊലപ്പെടുത്തി മകൾ

രാജസ്ഥാൻ: ജയ്പൂരിൽ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ 23 വയസ്സുകാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സർവീസിലിരിക്കെ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിലൂടെ അമ്മയ്ക്ക് ജോലി ലഭിച്ചിരുന്നു. ഈ ജോലിയും സ്വത്തും സ്വന്തമാക്കാനാണ് മകൾ ബന്ധുക്കളുടെ സഹായത്തോടെ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. അമ്മാവൻ നൽകിയ പരാതിയെ തുടർന്നാണ് കേസിൽ അന്വേഷണം ശക്തമായത്. അന്വേഷണത്തിനൊടുവിൽ മകളുടെയും ബന്ധുക്കളുടെയും പങ്ക് പൊലീസ് കണ്ടെത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. വയനാടിനും കോഴിക്കോടിനും നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, […]
Read more

ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരം: ഫ്ലിപ്കാർട്ടിന്റെ “GOAT Sale” ഓഫറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുവെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള ഓഫറുകളാണ് പ്രചരിപ്പിക്കുന്നത്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ സൈറ്റുകളിലേക്കോ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ എത്തിക്കും. തുടർന്ന് ബുക്കിങ് […]
Read more

വയനാട് മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം സ്വദേശങ്ങളിലെത്തിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ അൻമോൽ റായ്, ബിഹാർ സ്വദേശിയായ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ചന്ദ്ര പാൻ പാൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. അഞ്ച് […]
Read more

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. 75 വയസ്സുള്ള മാത്തുക്കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിലാണ് മാത്തുക്കുട്ടി കുടുങ്ങിയത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. സംഭവ സമയത്ത് വീട്ടിൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer