Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ചെക്ക് കേസുകളിൽ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ

ന്യൂഡൽഹി: വിവിധ ചെക്ക് കേസുകളിലായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ഏഴ് കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരായ രാജ്പാൽ യാദവിന്റെ അപ്പീലുകൾ ഹൈക്കോടതി തള്ളി. കേസുകളിൽ പരാതിക്കാരന് നഷ്ടപരിഹാരമായി ഓരോ കേസിലും 1.05 കോടി രൂപ വീതം നൽകാനും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട തുക നൽകാമെന്ന് പലതവണ ഉറപ്പ് നൽകിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്പാൽ യാദവിന്റെ സമീപനം സംശയകരമാണെന്നും കോടതി […]
Read more

മട്ടന് പകരം ചിക്കൻ വിളമ്പി; വിവാഹവിരുന്നിനിടെ സംഘർഷം

ബിഹാർ: വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന് പറഞ്ഞിട്ട് ചിക്കൻ നൽകിയെന്ന ആരോപണത്തെ തുടർന്ന് ബിഹാറിൽ വിവാഹച്ചടങ്ങിനിടെ സംഘർഷം. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിലാണ് സംഭവം നടന്നത്. വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മുഹമ്മദ് അൻവറിന്റെ മകൻ മുഹമ്മദ് അബ്ദുള്ളയും മുഹമ്മദ് ജാവേദിന്റെ മകൾക്കുമിടയിലെ നിക്കാഹ് ആദ്യം സമാധാനപരമായാണ് നടന്നത്. തുടർന്ന് നടന്ന വിവാഹവിരുന്നിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വിരുന്നിൽ മട്ടൺ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും […]
Read more

NCERT പാഠപുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കി

ന്യൂഡൽഹി: ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഇടപെടലിനെ തുടർന്ന് എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി. ‘എക്സ്പ്ലോറിങ് സൊസൈറ്റി ഇന്ത്യ ആന്റ് ബിയോണ്ട്’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന പരാതിയെ തുടർന്നാണ് നടപടി. കോടതികളുടെ വിമർശനത്തിന് പിന്നാലെ വിവാദമായ ഭാഗങ്ങൾ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തു. ഇതിന് പുറമെ ചരിത്രം, സാമൂഹിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി അധ്യായങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ പരിഷ്കരിച്ച പതിപ്പ് എൻസിഇആർടി പുറത്തിറക്കി. വിദ്യാർഥികൾക്ക് കൂടുതൽ […]
Read more

യെസ് ബാങ്കിൻറെ വായ്പ വിശ്വാസ്യത ഉയർത്തി ആഭ്യന്തര- അന്താരാഷ്ട്ര ഏജൻസികളുടെ റേറ്റിംഗ്

കൊച്ചി: പ്രമുഖ ആഭ്യന്തര, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ യെസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയതോടെ ബാങ്കിന്റെ വായ്പാ വിശ്വാസ്യത കൂടുതൽ ശക്തിപ്പെട്ടു. ബാങ്കിന്റെ ആസ്തികളുടെ ഗുണനിലവാരം, ലാഭക്ഷമത, മൂലധന അടിത്തറ എന്നിവയിലുണ്ടായ പുരോഗതിയാണ് റേറ്റിംഗ് ഉയർത്താൻ കാരണമായത്. എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്‌സ് യെസ് ബാങ്കിന് ആദ്യമായി ബി.ബി. പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിങ്ങും സ്റ്റേബിൾ ഔട്ട്‌ലുക്കും നൽകി. 2026 മെയ് മാസം മൂഡീസ് റേറ്റിങ്‌സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബി.എ ടു […]
Read more

ബിജെപി ഫണ്ട് വിവാദം; കൊടിവിതരണം ചെയ്ത ഉത്തരേന്ത്യൻ കമ്പനി പാർട്ടി നേതാക്കളുടേത്

കൊല്ലം: തിരഞ്ഞെടുപ്പ് ഫണ്ട് ചെലവിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ പുതിയ വിവാദം. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെയാണ് കമ്മീഷൻ വാങ്ങിയെന്ന പരാതി ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികൾ, തൊപ്പികൾ, ഷാളുകൾ, അലങ്കാര സാമഗ്രികൾ എന്നിവ വാങ്ങിയതിൽ വലിയ തുക കമ്മീഷൻ വാങ്ങിയെന്നാണ് ആരോപണം. ഹെലികോപ്റ്റർ, വാഹന വാടക എന്നിവയിലും സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതിയുണ്ട്. ഇതിനിടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയെന്ന തരത്തിൽ രാജീവ് […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; എസ്‌ഐടിക്ക് മുന്നിൽ എത്തിയത് പത്തിലധികം പരാതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആദ്യ ദിവസം തന്നെ പത്തിലധികം പരാതികൾ ലഭിച്ചു. കെഎഎസ് പരീക്ഷ, പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷ എന്നിവ ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി പരാതികളിൽ ആരോപിക്കുന്നു. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനൊപ്പം പിഎസ്‌സിയുടെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് […]
Read more

അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞ സംഭവം; അധ്യാപകനെതിരെ കേസ്

മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങലിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ച് ഒടിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കൽപകഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയാണ് നടപടി. ക്ലാസിൽ ശ്രദ്ധിക്കാത്തതിനെ തുടർന്ന് ചൂരൽ കൊണ്ട് അടിച്ചപ്പോഴാണ് വിദ്യാർഥിനിയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റത്. പരിശോധനയിൽ കൈയിലെ എല്ല് പൊട്ടിയതായി കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ കുടുംബം ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിച്ചുവെന്നാണ് മാതാപിതാക്കളുടെ […]
Read more

അവയവക്കച്ചവടം; ഇ ഡി അന്വേഷണം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്ക്

കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയെന്ന് ആരോപിക്കുന്ന അവയവ കച്ചവട കേസിൽ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചു. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ ശസ്ത്രക്രിയകളിൽ ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം. ഇതിന്റെ ഭാഗമായി ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്ത് വിവരങ്ങളും ഇഡി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഡോ. മുഹമ്മദ് ഇഖ്ബാലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചന്ദനമരം മുറിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന വളപ്പിൽ നിന്ന് ചന്ദനമരം മുറിച്ച സംഭവത്തിൽ വിശദീകരണവുമായി അധികൃതർ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്റീൻ അറ്റകുറ്റപ്പണികൾക്കിടെയാണ് സംഭവം നടന്നത്. അറ്റകുറ്റപ്പണികൾക്കായി എത്തിയ കരാർ തൊഴിലാളികളാണ് ചന്ദനമരത്തിന്റെ ഒരു വലിയ ശിഖരം മുറിച്ചത്. അപകടകരമായ രീതിയിൽ താഴേക്ക് വീഴാൻ സാധ്യതയുണ്ടായിരുന്ന ശിഖരം മുറിക്കുന്നതായി കരാറുകാരനെ അറിയിച്ച ശേഷമാണ് നടപടി എടുത്തതെന്നാണ് വിവരം. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുറിച്ചത് ചന്ദനമരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് മുറിച്ചെടുത്ത തടിയുടെ […]
Read more

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറ സ്വദേശി അരുണ്‍ സജി (26) ആണ് മരിച്ചത്. അപകടത്തിൽ അരുണിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer