Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; അവസാനത്തെ മൃതദേഹവും കണ്ടെത്തി

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. ഇപ്പോൾ ലഭിച്ച മൃതദേഹം വിക്രം റാണയുടേതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ദുരന്തം നടന്ന ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ മുതൽ വ്യാപകമായ തിരച്ചിലാണ് നടന്നത്. പുഴയുടെ […]
Read more

കണ്ണൂർ കാർ അപകടം; ചികിത്സയിലായിരുന്ന 21കാരനും മരിച്ചു

ചാലോട്: കണ്ണൂരിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ കൂടാളിയിൽ അർധരാത്രിയോടെ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. […]
Read more

ഫുട്ബോൾ വിജയാഘോഷം അതിരുവിടരുത്; മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പൊലീസ്

കോഴിക്കോട്: ഫുട്ബോൾ വിജയാഘോഷങ്ങളുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ്. അപകടകരമായി വാഹനമോടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു. വിജയാഘോഷത്തിന്റെ പേരിൽ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസം സൃഷ്ടിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഹെൽമറ്റ് ധരിക്കാതെയും ലൈസൻസില്ലാതെയും അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. കൂടുതൽ ആളുകളെ കയറ്റി വാഹനങ്ങൾ ഓടിക്കുക, അമിത ശബ്ദത്തിൽ ഹോൺ മുഴക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. […]
Read more

ലഹരി സംഘത്തിലെ പ്രധാനി; പൂച്ച അര്‍ഷാദ് ഒടുവില്‍ പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ലഹരി സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന പൂച്ച അർഷാദ് എന്ന പി.വി. അർഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ലഹരി കേസുകളിലധികം പ്രതിയാണ് അർഷാദ്. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ മാവൂർ സ്വദേശി സലാമിന് എംഡിഎംഎ എത്തിച്ചുനൽകിയത് അർഷാദാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അഞ്ച് വർഷം മുമ്പ് മാവൂരിലെ ഒരു ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അർഷാദിനെയും […]
Read more

കാടിന് നടുവില്‍ ബ്രേക്ക് ഡൗണ്‍ ആയി ഗവി പ്രിയദര്‍ശിനി ബസ്

പത്തനംതിട്ട: ഗവിയിലേക്ക് പോയ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് കാടിനുള്ളിൽ തകരാറിലായി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസാണ് ഗവിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ കാറ്റാടിക്കുന്നിൽ എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആയത്. ബജറ്റ് ടൂറിസം ബസിലുണ്ടായിരുന്ന മെക്കാനിക് ബസിന്റെ സാങ്കേതിക തകരാർ ഉടൻ പരിഹരിച്ചതോടെ യാത്ര വീണ്ടും ആരംഭിച്ചു. എയർ ലീക്കാണ് തകരാറിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് ബസിൽ 70ഓളം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ബസിന്റെ സീറ്റിംഗ് ശേഷി 35 പേരുടേതാണ്. ഇന്നുമുതൽ […]
Read more

തിരഞ്ഞെടിപ്പ് ഫണ്ട്‌ വിവാദം; പാർട്ടിക്കാര്യങ്ങൾ ചോർത്തിനൽകുന്ന വിമതരെ കണ്ടെത്താൻ BJP

തിരുവനന്തപുരം: പാർട്ടിയിലെ ആഭ്യന്തര വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തി നൽകുന്നവരെ കണ്ടെത്താൻ ബിജെപി അന്വേഷണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നിലുള്ളവരെയും കണ്ടെത്താനാണ് ശ്രമം. സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന വിവാദങ്ങൾക്ക് പിന്നിൽ നേതൃനിരയിലുള്ളവരോ അവരുടെ അടുത്ത ബന്ധമുള്ളവരോ ആണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിക്കുള്ളിൽ വിമതനീക്കമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വിദേശ സന്ദർശനത്തിലുള്ള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കും. സംസ്ഥാന നേതാക്കളെതിരെ ആരോപണങ്ങൾ ഉയർത്തി പ്രസിഡന്റിനെ […]
Read more

പാലാ നഗരസഭയിൽ തുടർച്ചയായി നാല് ദിവസം കൗൺസിൽ യോഗം; പ്രതിഷേധവുമായി പ്രതിപക്ഷം

കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്‌സൺ തുടർച്ചയായി നാല് ദിവസങ്ങളിൽ കൗൺസിൽ യോഗം വിളിച്ചത് വിവാദമായി. ജൂലൈ 14 മുതൽ 17 വരെ ദിവസേന യോഗം ചേരാനാണ് കൗൺസിലർമാർക്ക് അറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ദിവസം തന്നെ തീർക്കാൻ കഴിയുന്ന അജണ്ടകൾ നാല് ദിവസങ്ങളായി വിഭജിച്ചാണ് യോഗം വിളിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അവർ പറയുന്നു. സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനിടെയാണ് ഈ നടപടി. അവിശ്വാസ പ്രമേയം പാസാകുമെന്ന് മനസ്സിലായതോടെ ചെയർപേഴ്‌സൺ […]
Read more

വിയറ്റ്നാം ബോട്ടപകടം: മരിച്ച മലയാളികളടക്കം 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

കൊല്ലം: വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളികളടക്കം 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് ഇന്ത്യയിലെത്തിക്കും. എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം നടപടികൾ വിയറ്റ്നാമിൽ പൂർത്തിയായി. വിവിധ വിമാനങ്ങളിലായാണ് മൃതദേഹങ്ങൾ സ്വന്തം നാടുകളിലേക്ക് കൊണ്ടുവരുന്നത്. അപകടത്തിൽ കൊല്ലം സ്വദേശികളായ എ.സി. തോമസും ഭാര്യ ലൊവേനിയുമാണ് മരിച്ച മലയാളികൾ. മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും മൂന്ന് പേർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരുമാണ്. ബോട്ടിൽ 32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

സംഗീത ചക്രവര്‍ത്തിനിവിട വാങ്ങി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ബെംഗളൂരു: ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിന് ശേഷം പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് വിട ചൊല്ലി രാജ്യം. ജാനകിയുടെ മരണവിവരം കൊച്ചുമകൾ അപ്സരയാണ് അറിയിച്ചത്. വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലും വസതിയിലും എത്തി ആദരാഞ്ജലി അർപ്പിച്ചത്. രാവിലെ 8.30 മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം നടക്കും. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കാരം നടത്തും. 20 ഭാഷകളിലായി 20,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി ഇന്ത്യൻ […]
Read more

IRCTC വെബ്സൈറ്റ് അടിമുടി മാറ്റാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പമാക്കാൻ ഐആർസിടിസി വെബ്സൈറ്റിൽ മാറ്റങ്ങൾ വരുന്നു. നിലവിലെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പരിഷ്‌കരിച്ച വെബ്സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയം ഒരുങ്ങുകയാണ്. പതിയെ ലോഡാകുന്ന പേജുകൾ, കൂടുതൽ ഘട്ടങ്ങളുള്ള ബുക്കിങ് സംവിധാനം, പോപ്പ് അപ്പ് വിൻഡോകൾ, ക്യാപ്‌ച പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ യാത്രക്കാർ നേരിടുന്നുണ്ട്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ വെബ്സൈറ്റ് ഒരുക്കുന്നത്. ടിക്കറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer