Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

വീണ്ടും ഷാഫിയുടെ നോമിനി; പിഷാരടി വരുന്നതില്‍ കോണ്‍ഗ്രസില്‍ അടി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ചാണ് ഇവര്‍ എതിര്‍ക്കുന്നത്. ലൈംഗിക അതിക്രമ പരാതികളെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ കരുത്തനായ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് […]
Read more

കണ്ടത് 51 കോടി ആളുകള്‍; റെക്കോര്‍ഡിട്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോരാട്ടം പുതിയ റെക്കോര്‍ഡിട്ടു. 51 കോടി കാഴ്ച്ചക്കാരുമായി ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ് ഇട്ടത്. ഇന്ത്യ-പാകിസ്ഥാന്‍ (47 കോടി) റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്ത്യയെ സംബന്ധിച്ച് ഒരു വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയി മാറിയതും സഞ്ജു സാംസന്റെ കരിയര്‍ ബെസ്റ്റ് ബാറ്റിങ്ങും കൂടി ചേര്‍ന്നപ്പോള്‍ ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകൡലുമായി ഒരു ക്രിക്കറ്റ് മത്സരം ഇത്രയുമധികം ആളുകള്‍ കാണുന്നത് ഇതാദ്യമായി സംഭവിച്ചു.
Read more

യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; തിരിച്ചടി ഉടനെന്ന് ട്രംപ്

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്കുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം. രണ്ട് ഡ്രോണുകള്‍ എംബസിയില്‍ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കെട്ടിടത്തില്‍ ചെറിയ തീപിടുത്തത്തിനും നാശനഷ്ടത്തിനും ഇത് കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലുള്ള പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്ക അറിയിച്ചു. ഇതിനുള്ള തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം നാലാംദിനവും തുടരുകയാണ്.
Read more

ഇന്ത്യയിലെ ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയിലും കര്‍ശന നിരീക്ഷണം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍, ഇറാന്‍ അനുകൂല തീവ്ര നിലപാടുകള്‍ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അമേരിക്ക, ഇസ്രയേല്‍ കോണ്‍സുലേറ്റുകള്‍, എംബസികള്‍, മറ്റ് നയതന്ത്ര ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ […]
Read more

ഇതായിരുന്നു കാത്തിരുന്ന ദിവസം… ഈഡനില്‍ എഴുതിയ ഇതിഹാസം

റൊമാരിയോ ഷെഫേര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറിലെ രണ്ടാം പന്ത് മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് പായുന്നു. ഇന്ത്യയ്ക്ക് വിജയം. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും എന്ന് എല്ലാവരും ഒരുവേള സംശയിച്ച ഇന്ത്യ ഇതാ സെമിയിലേക്ക് മുന്നേറുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലെ അറുപതിനായിരത്തോളം നീലക്കുപ്പായക്കാരും ഇന്ത്യന്‍ ഡഗൗട്ടും ആഘോഷത്തിമിര്‍പ്പിലേക്ക്. പക്ഷേ സഞ്ജു സാംസണ്‍ അലറി വിളിച്ചില്ല, ബാറ്റ് വീശി ഓടിയില്ല. അദ്ദേഹം പിച്ചില്‍ മുട്ടുകുത്തി ആകാശത്തേക്ക് നോക്കി കൈകള്‍ ചേര്‍ത്ത് ദൈവത്തിനോട് നന്ദി പറഞ്ഞ് കുരിശ് വരച്ചു. സൂക്ഷിച്ച് നോക്കിയാല്‍ കണ്ണൊന്ന് […]
Read more

സിദ്ധിഖിനെ കൂവിവിളിച്ചത് ശരിയായില്ലെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് സംസാരിക്കുന്നതിനിടെ ഉയര്‍ന്ന കൂവല്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. എംഎല്‍എ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിന്ന് കൂവലുണ്ടായത് ശരിയായ നടപടിയല്ല. എന്നാല്‍ ഇതിന് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിലെ ആശംസ പ്രംസംഗം നടത്തുന്നതിനിടെ ആയിരുന്നു കുവല്‍ ഉയര്‍ന്നത്. ഉദ്ഘാടന വേദിയില്‍ തറക്കല്ലിടലിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം […]
Read more

വേനലില്‍ എസി ഇല്ലാതെ വീട് തണുപ്പിക്കാം; ഈ ടിപ്‌സ് പരീക്ഷിക്കൂ

കുറച്ച് പൊടിക്കൈകള്‍ സ്വീകരിച്ചാല്‍ നല്ല കടുത്ത വേനല്‍ കാലത്തും വീടിനകം തണുപ്പിച്ച് നിര്‍ത്താനാകും. അവ നോക്കാം ദിവസത്തെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് ഉച്ചയ്ക്ക് ജനലുകളും വാതിലുകളും അടച്ചിടുന്നത് പുറത്തെ ചൂട് വീടിനകത്തേക്ക് കടക്കുന്നത് തടയാന്‍ സഹായിക്കും. കട്ടിയുള്ള തുണികൊണ്ടുള്ള കര്‍ട്ടനുകളോ ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളോ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടഞ്ഞ് ചൂട് കുറയ്ക്കും. വൈകുന്നേരം ടെറസില്‍ അല്‍പ്പം വെള്ളം തളിക്കുന്നത് രാത്രി ചൂട് കുറയ്ക്കാന്‍ സഹായിക്കും, നല്ല ഉറക്കവും കിട്ടും. അതുപോലെ വെകുന്നേരങ്ങളില്‍ […]
Read more

ATMല്‍ ഇനി ഇതിനും പണം നല്‍കണം; പുതിയ നിയമവുമായി ബാങ്ക്

മുംബൈ: എടിഎമ്മുകളില്‍ നിന്നുള്ള യുപിഐ അധിഷ്ഠിത പണം പിന്‍വലിക്കലുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എച്ച്ഡിഎഫ്സി ബാങ്ക് തീരുമാനിച്ചു. ഇനി മുതല്‍ ഇത്തരം കാര്‍ഡ്ലെസ്സ് ഇടപാടുകളെയും ഉപഭോക്താക്കളുടെ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 2026 ഏപ്രില്‍ 1 മുതലാണ് പരിഷ്‌കരിച്ച ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നടത്തുന്ന ഇത്തരം പിന്‍വലിക്കലുകള്‍ പ്രത്യേകമായാണ് കണക്കാക്കിയിരുന്നത്, എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഇവയും സാധാരണ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍പ്പെടും. […]
Read more

യുദ്ധം അവിടെയല്ലേ, നമുക്കെന്ത് പ്രശ്‌നം എന്നാണോ? പണി വരുന്നുണ്ട്…!

എവിടെയെങ്കിലും എന്തെങ്കിലും വലിയ പ്രശ്‌നം നടന്നാല്‍ ആളുകള്‍ പറഞ്ഞ് കേള്‍ക്കുന്നൊരു ഡയലോഗാണ് ‘ അതൊക്കെ നടക്കുന്നത് അവിടെയല്ലേ, നമ്മളെ എങ്ങനെ ബാധിക്കാനാ…. ബാധിക്കാത്തിടത്തോളം ഒന്നിലും ഇടപെടേണ്ട…’ എന്നൊക്കെ. ഇപ്പോള്‍ പശ്ചിമേഷ്യ ആകെ കത്തുകയാണ്. ഇറാനില്‍ തുടങ്ങിയ യുദ്ധം ഗള്‍ഫ് മേഖലയാകെ ആളിപ്പടരുകയാണ്. മിസൈലുകള്‍ ഇടിത്തീ പോലെ വീണിറങ്ങുന്നു, കെട്ടിടങ്ങള്‍ കത്തുന്നു, ആളുകള്‍ മരിച്ചു വീഴുന്നു… ഇതെല്ലാം ടിവിയില്‍ കണ്ട് നമ്മള്‍ മലയാളികള്‍ നെടുവീര്‍പ്പിട്ട് പറയുന്നു- ഭാഗ്യം, നമുക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന്. എന്നാല്‍ ലോകത്തെവിടെ എന്ത് നടന്നാലും അതെല്ലാം […]
Read more

ധൈര്യമായി മലയാളം പഠിച്ചോ; മാര്‍ക്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പത്താം ക്ലാസ് പരീക്ഷയില്‍ മലയാളത്തില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം രണ്ടാം ഭാഷയായി പഠിക്കാന്‍ തെരഞ്ഞെടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കുലര്‍ വഴി അറിയിക്കും.
Read more

Recent News

Advertisement
WhiteswanTV Footer