Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ഈ ശീലം നിങ്ങളുടെ തലച്ചോറിനേയും നശിപ്പിക്കും; പുതിയ പഠനം പറയുന്നത്….

നിങ്ങള്‍ക്ക് പുകവലിക്കുന്ന ശീലമുണ്ടോ? എങ്കിലിത് വായിക്കണം. ശ്വാസകോശത്തിനും ഹൃദയത്തിനും ചര്‍മ്മത്തിനും മാത്രമല്ല, തലച്ചോറിനും പുകവലി ദോഷമാണെന്ന് പുതിയ പഠനം. തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനത്തില്‍ പറയുന്നു. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോര്‍ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര്‍ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നു. പുകവലിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും […]
Read more

ശൈലജ പേരാവൂരിലേക്ക്, ശ്യാമളയ്ക്ക് ആദ്യ അങ്കം; കണ്ണൂരിലെ ചിത്രം തയ്യാര്‍

കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തിക്കൊണ്ട്, പേരാവൂർ മണ്ഡലം ഒരിക്കൽ കൂടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി മാറുകയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ തന്റെ രാഷ്ട്രീയ വളർച്ചയുടെ ആദ്യ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിച്ച പേരാവൂരിലേക്ക് വീണ്ടും ജനവിധി തേടി എത്തുന്നു എന്നത് വെറുമൊരു സ്ഥാനാർത്ഥി നിർണ്ണയമല്ല, മറിച്ച് വടക്കൻ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിക്കാൻ പോന്ന തന്ത്രപരമായ നീക്കമാണ്. മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സാഹചര്യത്തിൽ, പാർട്ടി […]
Read more

BJPയെ പേടി, നില്‍ക്കാന്‍ ആളില്ല; സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോളിളക്കമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധ്യതയുള്ള മണ്ഡലങ്ങളെ കൃത്യമായി പഠിച്ച് അവിടെ സജീവമാണ് ബിജെപി. അത്തരത്തില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ബിജെപിയെ സംബന്ധിച്ച് അവരുടെ ചരിത്രത്തില്‍ ഇടംപിട്ട മണ്ഡലമാണ് നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് ഇവിടെയാണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സിപിഎം കഴിഞ്ഞ തവണ നേമം മണ്ഡലം പിടിക്കുകയായിരുന്നു. ശിവന്‍കുട്ടി തന്നെയാകും ഇത്തവണയും നേമത്ത് ഇടതിന്റെ തേരാളി. എന്നാല്‍ ഇത്തവണ […]
Read more

കരുതല്‍ ശേഖരം കുറയുന്നു; ഇന്ത്യയിലെ പെട്രോള്‍ വില കുതിച്ചുയരുമോ? ഹോര്‍മൂസ് തന്ന പണി

പശ്ചിമേഷ്യ കത്തുമ്പോള്‍ അത് അറബ് ഇതര രാജ്യങ്ങളെ ഏതെല്ലാം രീതിയില്‍ ആയിരിക്കും ബാധിക്കുക എന്ന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഇപ്പോഴിതാ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വന്നു തുടങ്ങി. ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നത്. ഹോര്‍മുസ് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് അടഞ്ഞിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ളസാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്.വിവിധ രാജ്യങ്ങളെ […]
Read more

പേരാവൂര്‍ പിടിക്കാന്‍ ശൈലജയെ ഇറക്കി സിപിഎം; ജില്ലാ യോഗത്തില്‍ തീരുമാനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂര്‍. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
Read more

യുദ്ധം മുറുകുന്നതിനിടെ ഇറാനില്‍ ഭൂകമ്പവും; തീവ്രത 4.3

ടെഹ്റാന്‍: ഇസ്രയേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങളില്‍ പൊറുതി മുട്ടിയ ഇറാന് അടുത്ത പ്രഹരവും. രാജ്യത്ത് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഗെരാഷ് മേഖലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന്റെ തെക്കന്‍ മേഖലയാണിത്. ഉപരിതലത്തില്‍നിന്നും പത്ത് കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സുമാത്ര ദ്വീപിലാണ് ഭൂചലനമുണ്ടായത്.
Read more

കാഞ്ഞിരപ്പള്ളി മാത്രമല്ല, പൂഞ്ഞാറും പാലായും വേണം; കോട്ടയം കാവി പുതക്കാന്‍ BJP

എക്കാലവും ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിച്ച, വലതുപക്ഷ വളക്കൂറുള്ള മണ്ണായിരുന്നു കോട്ടയം ജില്ലയിലേത്. എന്നാല്‍ മറ്റെവിടേയും പോലെ കോണ്‍ഗ്രസ് ഒരു വശത്ത് നിന്ന് ക്ഷയിച്ചു തുടങ്ങിയപ്പോള്‍ 2016ലാണ് ബിജെപി ആ കാര്യം തിരിച്ചറിഞ്ഞത്- കേരള കോണ്‍ഗ്രസിന്റെ കുത്തകയായ കോട്ടയം ജില്ലയിലും തങ്ങള്‍ക്ക് വോട്ട് കുത്താന്‍ ആളുണ്ട് എന്നത്. 2016ല്‍ 31,000ലധികം വോട്ടുകളാണ് കാഞ്ഞിരപ്പിള്ളി മണ്ഡലത്തില്‍ ബിജെപി നേടിയത്. അതോടെ ബിജെപിയുടെ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലം എന്ന പദവിയിലേക്ക് കാഞ്ഞിരപ്പിള്ളി ഉയര്‍ന്നു. മുപ്പതിനായിരത്തിലധികം വോട്ട് ലഭിക്കുന്ന […]
Read more

സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണോ? തീര്‍ച്ചയായും വായിക്കണം

ഓഫീസില്‍ ജോലി ചെയ്യുമ്പോഴും വീട്ടില്‍ പണിയെടുക്കുമ്പോഴും ഉറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും അങ്ങനെ എപ്പോഴും സ്ഥിരമായി ഇയര്‍ഫോണില്‍ പാട്ടും മറ്റും കേള്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് നിങ്ങള്‍ തീര്‍ച്ചയായും വായിക്കണം. ഉയര്‍ന്ന ശബ്ദത്തില്‍ ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിക്കുറവിന് കാരണമാകാം. ഇത് ചെവിയുടെ ഉള്‍ഭാഗത്തിന് സ്ഥിരമായ കേടുപാടുകള്‍ വരുത്താനും സാധ്യത കൂടുതലാണ്. ചെവിയില്‍ നിന്ന് തുടര്‍ച്ചയായി മുഴക്കം കേള്‍ക്കാറുണ്ടോ? ഇതും ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ചെവിക്കും തലച്ചോറിനും ക്ഷീണം ഉണ്ടാക്കാം. […]
Read more

ഗോവിന്ദന്റെ പിന്‍ഗാമിയാര്? തളിപ്പറമ്പില്‍ ചൂടേറിയ ചര്‍ച്ച

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ സിപിഎമ്മിന് തലവേദന സമ്മാനിക്കുന്നത് തങ്ങളുടെ ഉരുക്ക് കോട്ടയായ കണ്ണൂര്‍ ജില്ല തന്നെയാണ്. സി.പി.എം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിപ്പിക്കാനാണ് പൊളിറ്റ് ബ്യൂറോ നിര്‍ദേശം. എന്നാല്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കാന്‍ ഇന്ന് നിര്‍ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ധാരാണയിലെത്താനായിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പകുതിയോളം മണ്ഡലങ്ങളുടേയും കാര്യത്തില്‍ […]
Read more

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സര്‍ദാരിയുടെ പരാമര്‍ശം. യുദ്ധമുഖത്തു നിന്ന് പിന്മാറി അര്‍ത്ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് സര്‍ദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചര്‍ച്ചകള്‍ മാത്രമാണ് ഏക വഴിയെന്നും സാമാധനത്തിന്റെ വക്താവെന്ന നിലയില്‍ താന്‍ യുദ്ധം ശുപാര്‍ശ ചെയ്യുന്നില്ലെന്നും അദേഹം വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ‘ഹൈഡ്രോ ടെററിസം’ (ജല ഭീകരവാദം) എന്നാണ് സര്‍ദാരി വിളിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer