Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ഭയക്കണം കിവീസിനെ; ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല

അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരില്‍ നാളെ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സെമി ഫൈനലില്‍ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികള്‍ എത്തുന്നത്. ആവേശ സെമി പോരില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ എത്തുന്നത്. ദ്വിരാഷ്ട്ര പരമ്പരകളില്‍ കിവികള്‍ക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. 2007 ല്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിനും 2016ല്‍ ഏറ്റുമുട്ടിയപ്പോള്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നു. ഈ ചരിത്രം […]
Read more

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി; പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി

ന്യൂ ഡല്‍ഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമായി. മുംബൈയില്‍ ഗാര്‍ഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് […]
Read more

കിടിലന്‍ ബണ്‍ ദോശ ഇനി ഈസിയായി വീട്ടില്‍ ഉണ്ടാക്കാം

ചേരുവകള്‍ റവ – 1 കപ്പ്ഉരുളക്കിഴങ്ങ് – 1വെള്ളം – ആവശ്യത്തിന്ഉള്ളി – 1പച്ചമുളക് – 1-2കറിവേപ്പില – ആവശ്യത്തിന്മല്ലി – കുറച്ച് (അരിഞ്ഞത്)തക്കാളി – 1കാരറ്റ് – 1ഉപ്പ് – ആവശ്യത്തിന്ബേക്കിങ് സോഡ തയ്യാറാക്കുന്ന വിധം ഒരു കപ്പ് വറുക്കാത്ത റവ മിക്‌സിയില്‍ അരച്ചെടിക്കാം. ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പൊടിച്ചെടുക്കാം. അതും റവയിലേയ്ക്കു ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില, തക്കാളി, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് […]
Read more

റാപ്പര്‍, മേയര്‍, ജെന്‍ സിയുടെ ഹരം; ആരാണ് നേപ്പാളില്‍ അധികാരത്തിലേറുന്ന ബാലേന്ദ്ര ഷാ?

ആഗോള രാഷ്ട്രീയത്തിലേക്ക് പുതിയൊരു വിപ്ലവ ചരിത്രത്തിന് തിരികൊളുത്തിയ രാജ്യമാണ് നേപ്പാള്‍. ഒരു ഭരണകൂടത്തെ തന്നെ നിലത്തിറക്കാന്‍ ശേഷിയില്‍ പുതിയ തലമുറ തെരുവിലിറങ്ങിയപ്പോള്‍ അത് പുതിയൊരു തുടക്കം കൂടിയായിരുന്നു. പിന്നീട് ശ്രീലങ്കയിലേക്കും ബംഗ്ലാദേശിലേക്കും യൂറോപ്പിലേക്കും വരെ പടര്‍ന്ന പുതിയ തലമുറയുടെ വിപ്ലവം. മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ പുറത്താക്കിയ 2025 സെപ്റ്റംബറിലെ ജന്‍ സീ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ആദ്യ രാജ്യവ്യാപക തെരഞ്ഞെടുപ്പില്‍ റാപ്പറും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ അധികാരത്തിലേക്കെന്ന സൂചനകളാണ് വരുന്നത്. ആരാണ് യുവാക്കളുടെ […]
Read more

‘സഖാക്കള്‍ ക്ഷമിക്കുക, കഞ്ചാവ് വലിക്കാറില്ല’; സൈബര്‍ അടിമകളെ ട്രോളി ജോയ് മാത്യു

കൊച്ചി: പികെ ശശിയുടെ കഞ്ചാവ് പരാമര്‍ശം ചൂണ്ടിക്കാട്ടി സിപിഎമ്മിനെയും സൈബര്‍ സഖാക്കളെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്… കഞ്ചാവ്… എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്’ – എന്നാണ് ജോയ് മാത്യു ഫെയ്സ്്ബുക്കില്‍ കുറിച്ചത് ‘ഞങ്ങള്‍ക്ക് കഞ്ചാവ് തരൂ ഞങ്ങള്‍ ഒന്ന് വിപ്ലവം നടത്തട്ടെ ‘എന്ന് […]
Read more

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് ട്രംപ്; ഇന്ത്യക്ക് എന്തിന് ട്രംപിന്റെ അനുവാദമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുവാദം തന്ന് അമേരിക്ക. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക ഇളവ് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് ഈ കാര്യം അറിയിച്ചത്.പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ലോകവിപണിയില്‍ പെട്രോളിനും ഡീസലിനും വില കുതിച്ചുയരാതിരിക്കാനാണ് ഇങ്ങനെയൊരു നീക്കം. ഇതിന് പിന്നാലെ കനത്ത വിമര്‍ശനവുനായി കോണ്‍ഗ്രസ് എത്തി. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ […]
Read more

സുനില്‍ കുമാര്‍ ഔട്ട്, പകരം വിഎസ് പ്രിന്‍സ്? തൃശ്ശൂരില്‍ ട്വിസ്റ്റുമായി സിപിഐ

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വലിയ ട്വിസ്റ്റ്. പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി ശാസന നേരിട്ട മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇത്രയും കാലം വിജയസാധ്യതയുള്ള നേതാവായി സുനില്‍കുമാറിനെ കണ്ടിരുന്നതെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ പ്രാഥമിക പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. പി. ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിനെയാണ് തൃശൂരില്‍ പ്രധാനമായും […]
Read more

വിഹിതം കൂട്ടി ചോദിച്ചു; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് വിലക്ക്

കൊച്ചി: തിയേറ്ററില്‍ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയേറ്ററുകളില്‍ വിലക്ക്. സിനിമയുമായി കരാര്‍ നല്‍കരുതെന്ന് തിയേറ്ററുകള്‍ക്ക് ഫിയോക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിര്‍മാതാവ് സ്വന്തം നിലയില്‍ ആവശ്യപ്പെട്ടതാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്‍ വ്യക്തമാക്കുന്നു.
Read more

രാത്രി നല്ല ഉറക്കം വേണോ? ഇവ കഴിച്ചാല്‍ മതി

കുതിര്‍ത്ത ബദാം പേശികള്‍ക്ക് അയവ് വരുത്താനും ആഴത്തിലുള്ള ഉറക്കം ലഭിക്കാനും ബദാം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വൈകുന്നേരും 5-6 ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിക്കുന്നത് രാത്രിയില്‍ ഇടയ്ക്കിടെ ഉറക്കം ഉണരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വാഴപ്പഴം പൊട്ടാസ്യം, മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പന്നമായ സൂപ്പര്‍ ഫുഡാണ് വാഴപ്പഴം. രാത്രിയില്‍ കാലുകളില്‍ ഉണ്ടാകുന്ന പേശീവലിവ് തടയാന്‍ പൊട്ടാസ്യവും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനത്തെ മഗ്‌നീഷ്യവും ഉത്തേജിപ്പിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ഒരു […]
Read more

‘ഈ ചെയ്യുന്നത് ശരിയല്ല’; വിജയ്ക്കും തൃഷയ്ക്കുമെതിരെ നടി

ചെന്നൈ: സൂപ്പര്‍ താരം വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന കേസ് കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങില്‍ വിജയും നടി തൃഷയും ഒരുമിച്ചെത്തിയ ദൃശ്യങ്ങളും വൈറലായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി. ‘വേണ്ട! ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഏറെ കാലത്തെ ഒരു ആരാധിക എന്ന നിലയില്‍ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ്! എന്നാണ് അവര്‍ കുറിച്ചത്. വീഡിയോ വൈറലായതിന് […]
Read more
Advertisement
WhiteswanTV Footer