Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ഡോക്ടര്‍മാരുടെ സമരം ഒരാഴ്ച്ചത്തേക്ക് നിര്‍ത്തി; ഒപിയും സര്‍ജറിയും പുനരാരംഭിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. 18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാനുള്ള നടപടികള്‍ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നല്‍കാമെന്നും ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രേഖാമൂലമാണ് ഉറപ്പു നല്‍കിയത്. ഇതോടെ ഒപി, അധ്യയനം, ശാസ്ത്രക്രിയകള്‍ എന്നിവ പുനരാരംഭിക്കും. രോഗികളുടെയും വിദ്യാര്‍ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികള്‍ താല്‍ക്കാലികമായി നീട്ടിവെക്കാന്‍ കേരള ഗവണ്‍മെന്റ് […]
Read more

ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, ഒരു കൂട്ട് വേണമെന്ന് രേണു സുധി

കൊച്ചി: വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് അന്തരിച്ച നടന്‍ സുധിയുടെ ഭാര്യ രേണു സുധി. ഒറ്റക്കുള്ള ജീവിതം മടുത്തുവെന്നും തനിക്കൊരു കൂട്ട് വേണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു അറിയിച്ചത്. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു- രേണു സുധി കുറിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രേണു വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. വീണ്ടും വിവാഹിതയായാല്‍ പേരിലെ സുധി […]
Read more

ചോദ്യങ്ങളെല്ലാം ലളിതം, കുട്ടികള്‍ ഭയക്കേണ്ടതില്ല; SSLC പരീക്ഷയെ കുറിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം; ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ലെന്നും കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ […]
Read more

ശശി ചാടിയാല്‍ മുട്ടോളം…. വിമത നീക്കത്തില്‍ സിപിഎം ഭയക്കേണ്ടതുണ്ടോ?

ആദ്യം ജി സുധാകരന്‍, പിന്നെ പികെ ശശി… തെരഞ്ഞെടുപ്പ് മൂക്കിന് തുമ്പിലെത്തി നില്‍ക്കെ കാലുമാറുന്ന നേതാക്കള്‍ സിപിഎമ്മിന് തെല്ലൊരു ക്ഷീണം നല്‍കുകയാണ്. സുധാകരന്റേത് വിമത ശബ്ദമാണെങ്കില്‍ പികെ ശശിയുടേത് കാല് മാറ്റം തന്നെയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളേറെയായി അനഭിമതരായ, നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനമില്ലാത്ത ഇരുവരുടേയും ചുവടുമാറ്റം സിപിഎമ്മിനെ അത്രകണ്ട് ബാധിക്കാനിടയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയുടെ പോക്ക് ഒരുപക്ഷേ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ പറയുന്ന ഡയലോഗ് […]
Read more

വാങ്കഡെയില്‍ ഇന്ത്യയിറങ്ങുന്നു; ലക്ഷ്യം ഫൈനല്‍ മാത്രം, എതിരാളികള്‍ ഇംഗ്ലണ്ട്

മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്നിറങ്ങും. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ടി20യിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേയും സെമി ഫൈനല്‍ പോരാട്ടം വീണ്ടും ആവര്‍ത്തിക്കുന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആവേശ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു […]
Read more

ഈഡനില്‍ ഫിന്‍ അലന്‍ വെടിക്കെട്ട്; ന്യൂസിലന്‍ഡ് ഫൈനലില്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. റെക്കോഡ് വേഗത്തില്‍ സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്റെ കരുത്തിലാണ് കിവീസിന്റെ ജയം. 33 പന്തില്‍ പുറത്താവാതെ 100 റണ്‍സണ് അലന്‍ നേടിയത്. അലന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഫൈനല്‍ പ്രവേശനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ […]
Read more

വരുന്നു മുട്ടന്‍ പണി; ഡ്രൈവിങ് ലൈസന്‍സില്‍ വലിയ മാറ്റം

ന്യൂ ഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമത വരുത്തുന്നതിനുമായി വിദേശ രാജ്യങ്ങളിലേതിന് സമാനമായി പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റോഡ് സുരക്ഷയുടെ ആവശ്യകത ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത കോണ്‍ക്ലേവ് ഫോര്‍ റോഡ് സേഫ്റ്റിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളില്‍ പോയിന്റുകള്‍ നഷ്ടമായാല്‍ ആറ് മാസത്തേക്ക് ഈ […]
Read more

പെരുന്നാള്‍ കളറാക്കാന്‍ ‘റംസാന്‍ നിലാവ്’ കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോയില്‍ നിന്ന് ഈ കിറ്റ് 786 രൂപയ്ക്ക് ലഭിക്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 […]
Read more

ജീന്‍സ് എത്രകാലം കഴുകാതെ ഉപയോഗിക്കാം?

കൂടുതല്‍ കാലം കഴുകാതെ ഉപയോഗിക്കാം എന്നതിനാല്‍ ജീന്‍സ് ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇറുകിയ ജീന്‍സുകള്‍ ദീര്‍ഘനേരം ധരിക്കുന്നത് നാഡികള്‍ക്ക് ക്ഷതം, പേശി ബലഹീനത, രക്തചംക്രമണം കുറയല്‍, ദഹന പ്രശ്‌നങ്ങള്‍, ഈര്‍പ്പം അടിഞ്ഞുകൂടുന്നത് മൂലമുള്ള അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും. ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കട്ടിയുള്ള വസ്ത്രമായത് കൊണ്ട് എപ്പോഴും കഴുകേണ്ടുമില്ല. നാല് മുതല്‍ ആറ് തവണ വരെ കഴുകാതെ ഉപയോഗിക്കാം. നമ്മുടെ ചൂടേറിയ, വിയര്‍ക്കുന്ന കാലാവസ്ഥയില്‍ അതിനനുസരിച്ച് […]
Read more

പിരിച്ച 20 കോടിയുടെ കണക്ക് വിശദീകരിച്ച് DYFI

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാരൊരുക്കിയ വയനാട് ടൗണ്‍ഷിപ്പില്‍ 100 വീടുകള്‍ക്കുള്ള തുക DYFI കൈമാറിയിരുന്നു. ഇതിന്റെ കണക്കുകള്‍ പുറത്ത് വിട്ട് സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു കണക്ക് പുറത്ത് വിട്ടത്. DYFIയുടെ സ്‌പോണ്‍സര്‍ഷിപ്പിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് അടക്കം സംശയമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പോസ്റ്റ്. ഒപ്പം കോണ്‍ഗ്രസിന്റെ ആപ്പ് എവിടെ എന്നും പിരിച്ച തുകയെത്രയെന്നും ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നും വി.കെ. സനോജ് കുറിപ്പില്‍ ചോദിക്കുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix