സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

കാർഷിക യന്ത്രവത്കരണ ഉപപദ്ധതി ഈ വർഷവുംനടപ്പായില്ല

പാലക്കാട്: വടക്കഞ്ചേരി കാർഷികയന്ത്രങ്ങൾ വാങ്ങാൻ സഹായം നൽകുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (സ്മാം) ഈ വർഷവും നടപ്പാക്കാൻ വൈകുന്നു. ഓഗസ്റ്റിലാണ് അപേക്ഷ സ്വീകരിക്കാറുള്ളത്. മൂന്നു മാസം വൈകിയിട്ടും അപേക്ഷ എന്ന് സ്വീകരിക്കുമെന്നതിൽ വ്യക്തതയില്ല. 2026 മാർച്ച് വരെയേ അപേക്ഷിക്കാൻ കഴിയുകയുള്ളു. കഴിഞ്ഞ സാമ്പത്തിക വർഷവും അപേക്ഷ സ്വീകരിക്കൽ നീണ്ടുപോയിരുന്നു. 2025 ജനുവരിയിലാണ് സ്വീകരിച്ച് തുടങ്ങിയത്. വൈകിയതിനെത്തുടർന്ന് 2024-25 സാമ്പത്തിക വർഷം 1,900 പേർക്കു മാത്രമേ ജില്ലയിൽ അപേക്ഷിക്കാൻ കഴിഞ്ഞുള്ളു. മൂന്ന് കോടിയോളം രൂപയാണ് അനുവദിച്ചത്. 28 കോടി […]
Read more

റബ്ബർത്തൈകളിൽ മീലിമൂട്ട ശല്യം

പാലക്കാട്: അയിലൂരിൽ പുതുതായി നട്ടുപിടിപ്പിച്ച റബ്ബർത്തൈകളിൽ മീലിമൂട്ടയുടെ ശല്യം വർധിക്കുന്നത് മലയോരമേഖലയിലെ കർഷകരെ ദുരിതത്തിലാക്കുന്നു. ഒരു വർഷത്തിൽ താഴെമാത്രം പ്രായമുള്ള റബ്ബർ ത്തൈകളിലാണ് വ്യാപകമായി മീലിമൂട്ടയുടെ ആക്രമണം ഉണ്ടാവുന്നത്. അയിലൂരിലെ മലയോരപ്രദേശങ്ങളായ കരിമ്പാറ, ഒലിപ്പാറ ഭാഗങ്ങളിലാണ് രോഗബാധ കൂടുതലായി കാണുന്നത്. തൈകളുടെ ഇലകൾക്കടിയിലും കവരങ്ങളിലുമായാണ് കീടബാധ കൂടുതലും കാണുന്നത്. വെളുത്തനിറത്തിൽ ചെറിയ രോമാവൃതമായ മൂട്ടകൾ ചെടികളിൽ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്നതിനാൽ ഇലകൾ പെട്ടെന്ന് പഴുത്തുണങ്ങി നശിക്കയും പുതിയ മുകുളങ്ങൾ കരിഞ്ഞുവരുകയും ചെയ്യുന്നു. കർഷകരുടെ നേതൃത്വത്തിൽ വീര്യംകുറഞ്ഞ കീടനാശിനികൾ തെളിക്കുന്നുണ്ടെങ്കിലും […]
Read more

വെള്ളന്നൂരിൽ കാട്ടുപന്നി ഭീതി, കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥ

കോഴിക്കോട്: കാർഷിക ഗ്രാമമായ വെള്ളന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഇന്നലെ ഒറ്റ രാത്രി കൊണ്ട് സിദ്ധാർത്ഥൻ പാലക്കമണ്ണിലിന്റെതുൾപ്പടെ നാല് മാസം പ്രായമായ നൂറോളം വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. പന്നികളുടെ അക്രമം മൂലം കപ്പയുൾപ്പടെ കിഴങ്ങു കൃഷികൾ പൂർണ്ണമായും കർഷകർ ഉപേക്ഷിച്ചു കഴിഞ്ഞു. ശീതകാല പച്ചക്കറി കൃഷിയുടെ അവസ്ഥയും വിഭിന്നമല്ല. വിലയുടെ അസ്ഥിരതയും, കാട്ടുപന്നി ശല്യവും, കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖലയെ ഒട്ടേറെ പേർ ഉപേക്ഷിച്ചു. ശേഷിക്കുന്നവരും ഈ മേഖല കയ്യൊഴിയാൻ നിർബന്ധിതരാവുന്ന അവസ്ഥയിലാണ്.കർഷക സമരത്തെ തുടർന്ന് […]
Read more

വാളക്കുളം സ്കൂളിന്റെ ഞായർ കൃഷി പതിനൊന്നാം വർഷത്തിലേക്ക്

മലപ്പുറം: തുടർച്ചയായി പതിനൊന്നാം വർഷവും മണ്ണിലിറങ്ങി പൊന്നു വിളയിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ. വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്, സീഡ് ക്ലബ്ബ്‌ എന്നിവയിലെ അംഗങ്ങളാണ് സൺഡേ ഫാമിംഗ് എന്ന പദ്ധതിയിലൂടെ തുടർച്ചയായ 11 വർഷവും നെൽകൃഷി ഒരുക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, സ്കൂൾ അധ്യയന സമയത്തെ ബാധിക്കാതെ ഞായറാഴ്ചകളിലാണ് കുട്ടികളും അധ്യാപകരും വയലിൽ ഇറങ്ങുന്നത്. പൊന്മണിയെന്ന ഇനം നെൽവിത്താണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൊയ്ത്തു കഴിഞ്ഞാൽ […]
Read more

വേമ്പനാട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി, ചമ്പക്കുളം ബോട്ട് ജെട്ടി കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരു കടവുകളിലും രണ്ട് ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനം, ജല മലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യ ലഭ്യത ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിന് പരിഹാരമായാണ് പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം […]
Read more

മടവൂർ എ യു പി സ്കൂളിൽ വിദ്യാർത്ഥികളുടെ മാതൃകാ പച്ചക്കറി കൃഷിക്ക് തുടക്കം

കോഴിക്കോട് : മടവൂർ എ യു പി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി ‘പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത് .യുവ തലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക ,വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു . ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് […]
Read more

നീർനായ ശല്യം രൂക്ഷം : മംഗലം ഡാമിലെ മത്സ്യകൃഷി വലിയ പ്രതിസന്ധിയിൽ

പാലക്കാട്: മംഗലം ഡാമിൽ നീർനായ ശല്യ രൂക്ഷമാകുന്നതോടെ ഫിഷറീസ് വകുപ്പിന്റെ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള മത്സ്യകൃഷി തകർച്ചയുടെ വക്കിലാണ്. വർഷങ്ങളായി സ്ഥിരതയുള്ള വരുമാനത്തിന്റെ ഉറവിടമായിരുന്ന ജലാശയം ഇപ്പോൾ മത്സ്യ സമൃദ്ധി നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലത്ത് 30 -40 കിലോ മീൻ വരെ ലഭിച്ചിരുന്ന മംഗലം ഇപ്പോൾ 15 കിലോ പോലും കിട്ടാൻ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നീർനായകൾ കൂട്ടമായെത്തി മീനുകളെ നശിപ്പിക്കുന്നത് ദിവസേന വലിയ നഷ്ടമായി മാറിയിരിക്കുകയാണ്. മത്സ്യകൃഷി നടത്തുന്ന 30 അംഗങ്ങൾ ഉണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ പത്തിൽ […]
Read more

മലമ്പുഴ കനാൽ തുറന്ന് വെള്ളം വന്നെത്തി; ആലത്തൂരിൽ നടീൽ പ്രവർത്തികൾ വേഗം പിടിക്കുന്നു

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്ന് കനാലുകളിലേക്ക് വെള്ളം ഔദ്യോഗികമായി തുറന്നുവിട്ടതോടെ ആലത്തൂർ പഞ്ചായത്തിലെ പാടശേഖരങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ആഴ്ചകളിലായി കനാൽ ജലവിതരണം കാത്തിരുന്ന കർഷകർക്ക് ഇതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വൃശ്ചിക മാസത്തിലെ പരമ്പരാഗത വേലപ്പാട്ട് കൃഷി ആരംഭിക്കാൻ ആവശ്യമായ ജലസേചനം ലഭിച്ചതോടെ കർഷകർ ആശ്വാസം ഡാമിൽ ലഭ്യമായ ജലനിരപ്പ് സ്ഥിരത കൈവരിച്ചതിനാലാണ് കനാൽ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്ന് ജല വിഭവ വകുപ്പ് അറിയിച്ചു. നല്ല സമ്മർദ്ദത്തിലാണ് വെള്ളം ഒഴുകുന്നത്. ഇതോടെ രണ്ടുമൂന്നു ദിവസത്തിനകം […]
Read more

നെല്ല് എടുക്കാൻ മില്ലുകളില്ല; നെല്ല് സൂക്ഷിക്കാൻ കളം ഒരുക്കി കുമരകത്തെ കർഷകർ

കോട്ടയം: വിരിപ്പ് കൃഷിയുടെ കൊയ്ത്ത് ആസന്നമായിരിക്കെ, നെല്ല് സംഭരിക്കാൻ സപ്ലൈകോ മില്ലുകളെ നിയോഗിക്കാത്തതിനെ തുടർന്ന് കുമരകത്തെ കർഷകർ ദുരിതത്തിൽ. പാടത്ത് കൊയ്തെടുത്ത നെല്ല് മഴ നനയാതെ സൂക്ഷിക്കാൻ കർഷകർ സ്വന്തം നിലയിൽ കളങ്ങൾ (താത്കാലിക സംഭരണശാലകൾ) ഒരുക്കിത്തുടങ്ങി. നെല്ല് സംഭരിക്കാൻ മില്ലുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ, കൊയ്തെടുക്കുന്ന നെല്ല് ഉണക്കി പതിര് കളഞ്ഞ് സൂക്ഷിക്കണം എന്ന കൃഷി വകുപ്പിന്റെ നിർദ്ദേശമാണ് കർഷകരെ ഈ കഷ്ടപ്പാടിലേക്ക് തള്ളിവിട്ടത്. മഴയെ പേടിച്ച്, കായൽ ബണ്ടിൽ കളംകുമരകം ചേലക്കാപ്പള്ളി പാടശേഖരത്തെ കർഷകരാണ് നെല്ല് […]
Read more

കർഷകസ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രക്കു സ്വീകരണം

പാലക്കാട് : കർഷക സ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രയ്ക്കു സ്വീകരണo നൽകി. വിളയോട് ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു . എൽ ഡി എഫ് സർക്കാർ കർഷകരോട് കാണിക്കുന്നത് അനീതിയാണെന്നും ഇവിടത്തെ വന്യമൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന പോലും പാവം കർഷകർക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. . സന്തോഷ് മലമ്പുഴ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിനു. ചെയർമാൻ ബേബി ചെമ്പരത്തി, മുതലത്തോട് മണി എന്നിവർ സംസാരിച്ചു. കർഷക സ്വരാജ് സംഘടിപ്പിക്കുന്ന നൂറ് മണിക്കൂർ നിരാഹാര സമരം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.