സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

കുറ്റവാളികളെ കുടുക്കാൻ എഎൻപിആർ ക്യാമറകൾ; കോട്ടയം ജില്ലയിൽ രണ്ട് യൂണിറ്റുകൾ കൂടി വരുന്നു

കോട്ടയം: ജില്ലയിലെ പ്രധാന റോഡുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ’ (ANPR) സാങ്കേതികവിദ്യയുള്ള രണ്ട് പുതിയ ക്യാമറ യൂണിറ്റുകൾ കൂടി സ്ഥാപിക്കുന്നു. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് പുതുതായി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അയൽ ജില്ലകളിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും ഈ ക്യാമറകളുടെ പ്രവർത്തനം. വാഹനം മോഷ്ടിച്ച് […]
Read more

റോഡ് നിര്‍മ്മാണ മേഖലയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യയോടെ മഹീന്ദ്ര ‘കോംപാക്‌സ്’ മിനി കമ്പാക്ടര്‍ പുറത്തിറക്കി

കൊച്ചി: റോഡ് നിര്‍മാണത്തിനായി മഹീന്ദ്ര രൂപകല്‍പ്പന ചെയ്ത പുതിയ മിനി കംപാക്ടറായ മഹീന്ദ്ര കോംപാക്‌സ് പുറത്തിറക്കി. ബെംഗളൂരൂവിലെ ബിഇഐസിയില്‍ സി.ഐ.ഐ. സംഘടിപ്പിച്ച എക്സ്‌കോണ്‍ എക്‌സിബിഷനിലാണ് മഹീന്ദ്രയുടെ കണ്‍സ്ട്രക്ഷന്‍ ഇക്വിപ്‌മെന്റ് ബിസിനസ് (എംസിഇ) രൂപകല്‍പ്പന ചെയ്ത മഹീന്ദ്ര കോംപാക്‌സ് പുറത്തിറക്കിയത്. വിവിധ ശ്രേണികളിലായി അത്യാധുനിക സവിശേഷതകളും കൂടുതല്‍ സൗകര്യങ്ങളും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുമുളള എംസിഇ, സിഇവി- വി നിരയിലെ പുതുതലമുറ യന്ത്രങ്ങളും ഇതിനൊപ്പം പ്രദര്‍ശിപ്പിച്ചു. വിപണിയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ മഹീന്ദ്ര റോഡ്മാസ്റ്റര്‍ മോട്ടോര്‍ ഗ്രേഡര്‍, മഹീന്ദ്ര എര്‍ത്ത്മാസ്റ്റര്‍ ബാക്ക്ഹോ […]
Read more

ഏറ്റുമാനൂർ ഹൈവേയിൽ കാർ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺ ആർ കാർ (KL 17 H 0525) പൂർണ്ണമായും കത്തി നശിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന സണ്ണി ജോൺ കാറിൽ നിന്ന് തീപ്പൊരി (സ്‌പാർക്ക്) കണ്ടതിനെ തുടർന്ന് ഉടൻ പുറത്തിറങ്ങി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആളിപ്പടരുകയായിരുന്നു. പാലായിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് തീ പൂർണ്ണമായും […]
Read more

കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിലച്ചു

മലപ്പുറം: ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ ലഭ്യമാകാത്തതിനാൽ സംസ്ഥാനത്ത് ഐഡിപി വിതരണം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. ഇതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന നിരവധി പേർ പ്രതിസന്ധിയിലായിട്ടുണ്ട്. നാട്ടിലെ ലൈസൻസ് വിദേശത്ത് ഉപയോഗിക്കാൻ അനുവദിക്കുന്ന രേഖയാണ് ഐഡിപി. വിസ അടക്കമുള്ള രേഖകൾ സഹിതം അപേക്ഷിച്ചാൽ 1500 രൂപ ഫീസോടെ ഇത് നൽകാറാണ് പതിവ്. എന്നാൽ നാസിക്കിലെ കേന്ദ്ര പ്രസിൽ നിന്നുള്ള പ്രത്യേക പേപ്പർ എത്താത്തതിനെത്തുടർന്നാണ് വിതരണം തടസ്സപ്പെട്ടത്. വിദേശരാജ്യങ്ങളിൽ നേരിട്ട് ലൈസൻസ് നേടുന്നത് പലർക്കും സമയബാധിതമായതിനാൽ ഐഡിപിക്ക് വലിയ […]
Read more

എക്സ്ഇവി 9ഇ, ബിഇ 6; ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍

കൊച്ചി: വിപണിയിലെത്തി ഒരുവര്‍ഷം കൊണ്ട് തന്നെ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര രണ്ട് പ്യുവര്‍ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ തരംഗമാണ് ഇരുമോഡലുകളും സൃഷ്ടിച്ചത്. ഓരോ 10 മിനിറ്റിലും ഒരെണ്ണം എന്ന രീതിയില്‍, ഏകദേശം ഏഴ് മാസത്തിനുള്ളില്‍ 30,000-ല്‍ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളാണ് റോഡില്‍ എത്തിയത്. ഇത് വിപണിയിലെ പുതിയ നേട്ടമാണ്. 1000-ല്‍ അധികം […]
Read more

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേഷം മാറി; കുടുങ്ങി വിദ്യാർഥികൾ

തിരുവനന്തപുരം: ബൈക്കുകളുമായി അമിത വേഗതയിൽ സൈലൻസർ മാറ്റി വലിയതോതിൽ ശബ്ദമുണ്ടാക്കിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും വിലസിയ ‘യൂത്തന്മാർ ” വേഷപ്രഛന്നരായ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വലയിൽ കുടുങ്ങി. വർക്കല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ 103 ൽ അധികം കേസുകളിൽ രണ്ടു ലക്ഷത്തോളം രൂപയാണ് പിഴ ഈടാക്കിയത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, ഫിറ്റ്നസ്, നമ്പർ പ്ലേറ്റ് ഇല്ലാത്തത്, എയർ ഹോൺ, കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകളിൽ വേഗത കുറയ്ക്കാത്ത 10 വാഹനങ്ങൾ എന്നിവയ്ക്കാണ് […]
Read more

പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ് പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം. വ്യാജരേഖകൾ ഉപയോഗിച്ച് ഹിമാചൽ പ്രദേശിൽ പുനർ റജിസ്ട്രേഷൻ നടത്തിയ വാഹനം കേരളത്തിലെ റജിസ്ട്രേഷൻ നടപടിക്കായി എത്തിച്ചപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു. സംഭവത്തിൽ മോട്ടർ വാഹനവകുപ്പ് പൊലീസിന് പരാതി നൽകി. വിജിലൻസ് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്ന കെഎൽ 01 എവി 4409 എന്ന നമ്പറിൽ ഉള്ള ബുള്ളറ്റാണു പൊളിക്കാൻ നൽകി ഒരു […]
Read more

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസിയുടെ വാഹനം തടഞ്ഞു

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം തടഞ്ഞു . വാഹനത്തിന്റെ ഫാസ് ടാഗിൽ മിനിമം ബാലൻസ് വേണമെന്ന ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പന്നിയങ്കര ചുവട്ടുപാടം സ്വദേശി സുനിലും കുടുംബവും സഞ്ചരിച്ച കാറാണ് തടഞ്ഞത്. ടോൾന് സമീപത്താണ് താമസിക്കുന്നത് എന്നും സൗജന്യ യാത്ര അനുവദിച്ച വാഹനമാണെന്നും സുനിൽ പറഞ്ഞിട്ടും വാഹനം കടന്നുപോകാൻ അനുവദിച്ചില്ല. ഉടനെ സുനിൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി ടോൾ അധികൃതരോട് സംസാരിച്ചു. തുടർന്ന് […]
Read more

റോഡപകടത്തിൽ മരിച്ചവർക്കായി അനുസ്മരണ പരിപാടി സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം : വേൾഡ് ഡേ റിമംബറൻസ് ഫോർ റോഡ് വിക്റ്റിംസ് ആചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ മോട്ടോർ വാഹന വകുപ്പ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രിയപ്പെട്ടവരുടെ ഓർമകളുമായി നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക് വിക്റ്റിംസ് ഡേ ആയി ആചരിക്കുന്നത്. റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസിന് കൊണ്ടോട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ് […]
Read more

കളർകോട് അപകടം; അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: അന്താരാഷ്ട്ര റോഡപകട ഓർമ്മ ദിനത്തിന്റെ ഭാഗമായി കളർകോട് ദുരന്തത്തിൽ ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർത്ഥികളെ അനുസ്മരിച്ച് അനുസ്മരണപ്രവൃത്തി സംഘടിപ്പിച്ചു. “അന്ന് അവനല്ലല്ലോ മരിച്ചത് ഞങ്ങൾ മൂന്ന് പേരല്ലേ. നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നവരുണ്ട്. റോഡിൽ ഇറങ്ങുമ്പോൾ അവരെ ഓർക്കണം,” എന്ന് ആയുഷ് ഷാജിയുടെ അമ്മ ഉഷ വികാരഭരിതമായി പറഞ്ഞു. 2024 ഡിസംബർ 2 നാണ് കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൽ ജബ്ബാർ, പി.പി. മുഹമ്മദ് […]
Read more

Recent News

Advertisement