Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

“പേട്രിയോട്ട് “ഒരു ടോം ക്രൂയിസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ

ഗോൾഡ് കോസ്റ്റ് : കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത മലയാള സിനിമ പേട്രിയാട്ട് കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഒരു ടോം ക്രൂയിസ് മൂവി പോലെ ഗംഭീരമാണ് സിനിമ എന്നാണ് വിദേശ പ്രേക്ഷക അഭിപ്രായപ്പെടുന്നത്. സം​ഗീതവും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ പറയുന്നത്. സിനിമ കാണാൻ എത്തിയ റിനി ജിജോ എന്ന മലയാളി വ്ലോഗർ ആണ് വിദേശ പ്രേക്ഷകയെ ഇന്റർവ്യൂ ചെയ്തതും വീഡിയോ […]
Read more

ദൃശ്യം 3 ആദ്യ പ്രദർശനം യുഎസിൽ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം മൂന്നാം ഭാഗവുമായി വീണ്ടും എത്തുന്നു. ദൃശ്യം 3 മെയ് 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. എന്നാൽ ആദ്യ പ്രദർശനം കേരളത്തിൽ അല്ല; മെയ് 20ന് യുഎസിൽ വൈകിട്ട് 7:30നാണ് വേൾഡ് പ്രീമിയർ നടക്കുക എന്നാണ് റിപ്പോർട്ട്. ഫ്രാഞ്ചൈസിയിലെ കേന്ദ്ര കഥാപാത്രങ്ങളായ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയും മലയാളി പ്രേക്ഷകർക്ക് ഏറെ അടുത്തവരാണ്. കുടുംബത്തെ രക്ഷിക്കാൻ എന്ത് വിലകൊടുത്തും മുന്നോട്ട് പോകുന്ന ജോർജുകുട്ടിയുടെ ആത്മസംഘർഷങ്ങളാണ് മൂന്നാം ഭാഗത്തിലും കഥയെ നയിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളോടെയാണ് […]
Read more

പുത്തൻ കാഴ്ച്ചാനുഭവം; ദൃശ്യമികവുമായി നോളന്റെ ഒഡീസി ട്രെയിലർ

ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ഒഡീസിയുടെ ട്രെയിലർ പുറത്ത്. മികച്ച ദൃശ്യവിരുന്നാകും ചിത്രമെന്നത് വ്യക്തം. ഹോമറിന്റെ ഗ്രീക്ക് ഇതിഹാസ കാവ്യം ഒഡെസിയെ ആസ്പദമാക്കി നോളൻ ഒരുക്കുന്ന ചിത്രമാണ് ദ ഒഡീസി. മാറ്റ് ഡാമനാണ് ഇത്താക്കയിലെ രാജാവായ ഒഡെസിയസായി എത്തുന്നത്. ഇത്താക്കയുടെ സിംഹാസനം സ്വന്തമാക്കാൻ ശ്രമിക്കുന്ന ആന്റിനസ് എന്ന പ്രതിനായകനായി റോബർട്ട് പാറ്റിൻസണും എത്തുന്നു. ഒഡീസിയസിന്റെ ഭാര്യ പെനലോപ്പായി ആൻ ഹാത്വേയും അവരുടെ മകൻ ടെലിമാക്കസായി ടോം ഹോളണ്ടും ജ്ഞാനദേവതയായ അഥീനയായി സെൻഡായയും മന്ത്രവാദ ദേവതയായ സിർസെയായി ചാർലിസ് […]
Read more

ജനവിധിയില്‍ പച്ചതൊട്ട ഏക സെലിബ്രിറ്റി പിഷാരടി മാത്രം

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. അതിലൊന്നായിരുന്നു താരസാന്നിധ്യം. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതൽ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എൽഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാർത്ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി. അക്കൂട്ടത്തിൽ പ്രധാനി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, ഇടത് സ്വതന്ത്രനായ എൻഎംആർ റസാഖ് എന്നിവരായിരുന്നു എതിരാളികൾ. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്. എല്‍ഡിഎഫിന്റെ സുധീര്‍ കരമന, […]
Read more

‘മോഹിനിയാട്ടം’ ഒടിടിയിലേക്ക്; മെയ് 8ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗിന് എത്തും

കൊച്ചി: സൈജു കുറുപ്പ് നായകനായ ചിത്രം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഒടിടിയിലേക്ക് എത്തുന്നു. ഏപ്രില്‍ 10ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്. കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2024ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘മോഹിനിയാട്ടം’ എത്തിയത്. ആദ്യഭാഗം തിയേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും ഒടിടിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിയിരുന്നു. എന്നാല്‍ രണ്ടാം ഭാഗം തിയേറ്ററുകളില്‍ തന്നെ മികച്ച വിജയം നേടി. ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. […]
Read more

അശ്വതി അലക്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലൗ ആൻ്റ് യു’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്“ലൗ ആന്റ് യൂ”. ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന പാക്കപ്പ് പാർട്ടി ചടങ്ങിൽ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ ലോഞ്ച് പ്രകാശന കർമ്മവും നിർവഹിച്ചു.അസീസീയ കൺവെൻഷൻ സെൻ്റർ ചെയമാൻ പി എൻ അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ […]
Read more

പൃഥ്വിരാജ് സിതാറാം “ഐ നോബഡി” യുടെ ടീസർ പുറത്ത്

പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ,മധുപാൽ, വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന […]
Read more

വീണ്ടും ഒന്നിച്ച് പൃഥ്വിയും പാര്‍വതിയും; ഐ നോബഡി ടീസര്‍ ഇറങ്ങി

പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, ഹക്കിം ഷാജഹാന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ സുപ്രിയ മേനോനാണ് നിര്‍മ്മിക്കുന്നത്. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് സിനിമയിലേതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ജേക്‌സ് ബിജോയാണ് […]
Read more

എന്റെ കരിയർ അട്ടിമറിക്കാൻ ചിലർ ശ്രമിച്ചു”; ‘ധ്രുവ നച്ചിത്തിരം’ റിലീസിനൊരുങ്ങവെ വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോൻ

തമിഴ് സിനിമയിലെ സ്റ്റൈലിഷ് മേക്കർ ഗൗതം വാസുദേവ് മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന സ്‌പൈ ത്രില്ലർ ‘ധ്രുവ നച്ചിത്തിരം’ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സിനിമാ ലോകത്തെ ഞെട്ടിക്കുന്ന ചില തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. തന്റെ സിനിമാ കരിയറിനെ അട്ടിമറിക്കാനും തന്നെ ഇൻഡസ്ട്രിയിൽ നിന്ന് ഒതുക്കാനും ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്ന ഗൗതം മേനോന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. വർഷങ്ങളായി താൻ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾക്ക് പിന്നിൽ ചിലരുടെ […]
Read more

അവനാരാ? പോൾസൺ;ഷാജി കൈലാസ്-ജോജു ജോർജ് കൂട്ടുക്കെട്ടിൽ ‘വരവ്’ ഒരുങ്ങുന്നു

ഷാജി കൈലാസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ ഉള്ളിൽ മിന്നിമറയുന്നത് തീയേറ്ററുകളിൽ തീപ്പൊരി ചിതറിച്ച തീവ്രമായ ആക്ഷൻ രംഗങ്ങളും പവർഫുൾ ഡയലോഗുകളുമാണ്. ആ പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ, എന്നാൽ പുതിയ കാലത്തിന്റെ ആവേശത്തിനൊപ്പം ജോജു ജോർജ് എന്ന അഭിനയ പ്രതിഭയെക്കൂടി ചേർത്തുവെച്ച് എത്തുന്ന ‘വരവ്’ എന്ന ചിത്രം മലയാള സിനിമയിൽ ഒരു വൻ തിരിച്ചുവരവിനാണ് കളമൊരുക്കുന്നത്. “അവനാരാ? പോൾസൺ!!” എന്ന ഗർജ്ജനം ട്രെയിലറിലൂടെ പുറത്തുവരുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഉറപ്പിക്കാം, ഇത് വെറുമൊരു ആക്ഷൻ സിനിമയല്ല, മറിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer