Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

വിജയ് ചിത്രം ‘ജനനായകൻ’ മേയ് എട്ടിന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്

ചെന്നൈ: സെൻസർ ബോർഡുമായുള്ള നീണ്ട നാളത്തെ തർക്കങ്ങൾക്ക് ശേഷം നടൻ വിജയ് നായകനാകുന്ന ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തുന്നു. ചിത്രം മേയ് 8ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൂർണമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായി ഇതിനെ കാണപ്പെടുന്നു. എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം. കെവിഎൻ പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കുന്ന ചിത്രമാണിത്. ആദ്യത്തിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസായി തീരുമാനിച്ചിരുന്നെങ്കിലും സെൻസർ പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. മുൻപ് തന്നെ ചിത്രത്തിന് 100 […]
Read more

സുരഭി ലക്ഷ്മി ചിത്രം “അവൾ” മെയ് 1 മുതൽ മനോരമ മാക്സിൽ കാണാം

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ” മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു. നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ,ഗാനരചന- […]
Read more

നെഗറ്റീവ് കമന്റിട്ടയാൾക്ക് ഹാറ്റ്‌സ്മിത്തിന്റെ ‘കുറിക്കു കൊള്ളുന്ന’ മറുപടി

സംഗീത ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനും സംഗീത സംവിധായകനുമായ ഹാറ്റ്‌സ്മിത്ത് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റിന് നൽകിയ മറുപടി വൈറലാകുന്നു. ഹാറ്റ്‌സ്മിത്ത് തന്നെ ഒരുക്കി തരംഗമായി മാറിയ ‘വാനില ചെടിയേ’ എന്ന ഗാനം ഉൾപ്പെടുത്തി അദ്ദേഹം നിരന്തരം റീലുകൾ പോസ്റ്റ് ചെയ്യുന്നതിനെ പരിഹസിച്ചയാൾക്കാണ് താരം കൃത്യമായ മറുപടി നൽകിയത്. പാട്ട് കൊള്ളാമെന്നും എന്നാൽ ഇനിയെങ്കിലും ഇത് നിർത്തിക്കൂടെയെന്നുമുള്ള പരിഹാസത്തിന് പിന്നിലെ പച്ചയായ യാഥാർത്ഥ്യങ്ങൾ അക്കമിട്ടു നിരത്തിയാണ് രജത് പ്രകാശ് എന്ന ഹാറ്റ്‌സ്മിത്ത് പ്രതികരിച്ചത്. ഈ ലോകത്ത് […]
Read more

കാതോട് കാതോരം ഒഴുകുന്ന ആ സ്വരമാധുര്യം; നഗ്മ മുതൽ സുസ്മിത സെൻ വരെ നീളുന്ന സരിത എന്ന അഭിനയ വിസ്മയം

മലയാളിയുടെ ഓർമ്മകളിൽ ഇന്നും കാതോട് കാതോരം എന്ന ചിത്രത്തിലെ നീണ്ട മുടിയഴിച്ചിട്ട്, പ്രണയം തുളുമ്പുന്ന കണ്ണുകളുമായി പുഴപോലെ ഒഴുകിനീങ്ങുന്ന ഒരു രൂപമുണ്ട്. മേരി എന്ന ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ആന്ധ്രാക്കാരി സരിത, അന്നുവരെയുള്ള നായികാ സങ്കൽപ്പങ്ങളെ പാടേ പൊളിച്ചെഴുതിയ നായികയായിരുന്നു. നാല് ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമയുടെ നെടുംതൂണായി മാറിയ സരിത, കേവലം ഒരു നടി എന്നതിനപ്പുറം അവിശ്വസനീയമായ സിദ്ധിയുള്ള ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണെന്നത് പലർക്കും ഒരു പുതിയ അറിവാകാം. എണ്ണമറ്റ പുരസ്കാരങ്ങളും […]
Read more

ത്രീ ഇഡിയറ്റുകൾ വീണ്ടും വരുന്നു; ഇന്ത്യൻ സിനിമയെ ആവേശത്തിലാക്കി ‘ത്രീ ഇഡിയറ്റ്സ് 2’ വരുന്നുവെന്ന് ആമിർ ഖാൻ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ത്രീ ഇഡിയറ്റ്സിനെ’ മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള സിനിമാ പ്രേമികൾ നെഞ്ചിലേറ്റിയത് അതിലെ സൗഹൃദത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കലഹത്തിന്റെയും പേരിലായിരുന്നു. ചേതൻ ഭഗതിന്റെ ‘ഫൈവ് പോയിന്റ് സംവൺ’ എന്ന നോവലിനെ ആസ്പദമാക്കി രാജ്‍കുമാർ ഹിരാനി ഒരുക്കിയ ആ വിസ്മയം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും അതിലെ റാഞ്ചോയും ഫർഹാനും രാജുവും ഇന്നും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ആ ഇഡിയറ്റുകൾ വീണ്ടും വരുന്നു എന്ന […]
Read more

ഷാജി കൈലാസ് ചിത്രം ‘വരവ്’ റിലീസിനൊരുങ്ങുന്നു

മാസ് ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമായ ‘വരവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ജോജു ജോർജ് നായകനായി എത്തുന്ന ഈ പൂർണ ആക്ഷൻ ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ജോജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘വരവ്’ക്ക് ഉണ്ട്. ശക്തമായ ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്റ്റ് ഓൾഗാ പ്രൊഡക്ഷൻസ് ബാനറിൽ നൈസി റെജിയാണ് […]
Read more

സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’; മെയ് 1ന് തിയേറ്ററുകളിൽ

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പേട്രിയറ്റ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന് സെൻസർ ബോർഡ് യു.എ 16+ സർട്ടിഫിക്കറ്റ് നൽകി. മെയ് 1-ന് ചിത്രം തിയേറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണിത് മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും […]
Read more

വിവാഹവാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്: ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്

ഹൈദരാബാദ്: ടോളിവുഡ് സിനിമാ ലോകത്തെയും ബിഗ് ബോസ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, പ്രമുഖ നടി അഷു റെഡ്ഡിക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ വിവാഹ വാഗ്ദാനം നൽകി മോഹിപ്പിച്ച് ഒൻപത് കോടിയിലധികം രൂപയും ആഡംബര വസ്തുക്കളും തട്ടിയെടുത്തു എന്ന ഗുരുതരമായ പരാതിയിലാണ് ഹൈദരാബാദിലെ സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പോലീസ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വഞ്ചനാക്കുറ്റമാണ് നടിക്കും കുടുംബാംഗങ്ങളായ മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സിനിമയെ […]
Read more

ദേശസ്‌നേഹവും ആക്ഷനും നിറച്ച് ജയസൂര്യ; ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിൽ തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ജയസൂര്യയെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രവർത്തനങ്ങളുടെയും രാജ്യസുരക്ഷയുടെയും പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം വലിയ ആവേശത്തോടെയാണ് […]
Read more

സിനിമാമേഖലയിലെ ഇരട്ട നികുതി; സമരപരിപാടി പുതിയ സർക്കാർ വന്നശേഷം

കൊച്ചി: സർക്കാരിനോട് ആവശ്യങ്ങൾ കടുപ്പിച്ച് മലയാള സിനിമാ മേഖല. ജി.എസ്.ടി.ക്ക് പുറമെ ഈടാക്കുന്ന വിനോദനികുതി പിൻവലിക്കണമെന്നും മറ്റ് ഇളവുകൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് സംഘടനകൾ രംഗത്തെത്തിയത്. സമരപരിപാടികളുടെ അടുത്തഘട്ടം പുതിയ സർക്കാർ വന്നശേഷം തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. അതുവരെ സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങുമെന്ന് സിനിമാ സംഘടനകൾ വ്യക്തമാക്കി. മുന്‍പ് സമരത്തിന്റെ ഭാഗമായി തിയേറ്ററുകൾക്ക് പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരുന്നെങ്കിലും, അത് താൽക്കാലികമായി മാറ്റിവച്ചിരിക്കുകയാണ്. സിനിമാ തിയേറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer