Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

മുഖ്യമന്ത്രി സ്ഥാനത്ത് വിസ്മയം ഉണ്ടാകും: എൻ കെ പ്രേമചന്ദ്രൻ

തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്‍പ് ആരംഭിച്ച കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുന്നു. ഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തമായി തുടരുകയാണ്. മുഖ്യമന്ത്രിയാകാൻ നേതാക്കൾക്കിടയിൽ മത്സരം കടുക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിസ്മയമുണ്ടാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ പ്രതികരിച്ചു. കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനം. ആർഎസ്പി പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. ഒരു എംപി സ്ഥാനത്തിന് വേണ്ടി ആർഎസ്പിയുടെ അസ്ഥിത്വം തകർത്തെന്ന് സിപിഎമ്മിൽ നിന്ന് […]
Read more

വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഫിന്റെ വിജയത്തിന് പിന്നാലെ പുതിയ സര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്ത്. വെളളാപ്പളളി നടേശനെപ്പോലുളളവരെ കരുതിയിരിക്കണമെന്നും അധികാരത്തിലെത്തുമ്പോള്‍ സ്ഥാപിത താല്‍പര്യക്കാര്‍ സ്വാധീനിക്കാനും പ്രീതിപ്പെടുത്താനും ശ്രമിക്കുമെന്നുമാണ് മുന്നറിയിപ്പ്. കെണിയില്‍ വീഴരുതെന്നും അത്തരക്കാരെ കരുതലോടെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുണ്ടായത് ഭരണവിരുദ്ധ വികാരത്തിന്റെ തരംഗമാണ്. എല്‍ഡിഎഫ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ്. വെറും പറച്ചിലിലൊതുക്കാതെ സിപിഐഎം ഗൗരവമായി പരിശോധിക്കണം. അതെസമയം, മുഖ്യമന്ത്രി ചർച്ചകൾ ചൂട് പിടിക്കുമ്പോൾ […]
Read more

ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ആരോഗ്യം ലീഗിന് നൽകാൻ ആലോചന

ന്യൂഡൽഹി: സംസ്ഥാന മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ ചർച്ച ആരംഭിക്കും. സുപ്രധാനമായ ചില വകുപ്പുകൾ വെച്ചുമാറുന്നത് സംബന്ധിച്ചും ഘടകകക്ഷികളുമായി ചർച്ച നടത്തും. ഇത്തവണ വിദ്യാഭ്യാസ വകുപ്പ് മുസ്‌ലിം ലീഗിൽനിന്ന് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. പകരം ലീഗിന് ആരോഗ്യവകുപ്പ് വിട്ടുനൽകിയേക്കും. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജ്ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് ഘടകകക്ഷികൾക്ക് വിട്ടുനൽകില്ലെന്നാണ് വിവരം. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതു മരാമത്ത് എന്നിവയാണ് മുസ്‌ലിം ലീഗ് ഉറപ്പിച്ച […]
Read more

ദില്ലിയിൽ കോൺഗ്രസ്സിന്റെ നിർണായക യോഗം, രാഹുൽ ഗാന്ധി പങ്കെടുക്കും

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ഇന്ന് ചേരും. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും.ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. അതേസയമം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. എംഎല്‍എമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് സതീശൻ […]
Read more

മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നിശ്ചയിക്കും; ലീഗുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായും പാണക്കാട് സാദിഖലി തങ്ങള്‍. ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. അതെസമയം, വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയമെന്നും വ്യക്തമാക്കി. അത്തരം […]
Read more

ആ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടി: രാഹുൽ മാങ്കുട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി അധികാരത്തിലേറുന്ന യുഡിഎഫിന്റെ വിജയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വിജയമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തെ വിമർശിച്ചവർക്ക് കാലം നൽകിയ മറുപടിയാണിതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “സാറേ, നമ്മുടെ പാർട്ടി ജയിച്ചു” എന്ന വാചകത്തോടെ അദ്ദേഹം വികാരാധീനമായി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രാഹുൽ പിണറായി വിജയനെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു” എന്നാണ് […]
Read more

ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം: രമേഷ് പിഷാരടി

പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
Read more

തിരഞ്ഞെടുപ്പിൽ തോറ്റത് ബിജെപി-സിപിഎം ധാരണ മൂലം: പി വി അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ബിജെപി-സിപിഎം ധാരണയാണ് കാരണമെന്ന് പി വി അൻവർ. മുഖ്യമന്ത്രി എത്രത്തോളം ശത്രുവാണോ, അത്ര തന്നെ ബിജെപിക്കും താൻ ശത്രുവാണെന്നും അൻവർ പറഞ്ഞു. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിനെ തളച്ചിടാൻ റിസ്കെടുത്ത് മത്സരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ ന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തുവെന്നും അൻവർ കൂട്ടിച്ചേർത്തു. സിപിഎം വിട്ടവരുമായി കൂടിയും വിടാൻ തയ്യാറെടുക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും, യുഡിഎഫ് അനുമതിയോടെ ഇവർക്കായി […]
Read more

റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം

റാന്നി: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന […]
Read more

സംസ്ഥാനത്ത് ആന്റി ​ഗവൺമെന്റ് സൈക്ലോൺ; എ കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ “സർക്കാർ വിരുദ്ധ ചുഴലിക്കാറ്റ്” ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഈ ചുഴലിക്കാറ്റിന്റെ ശക്തി ഇടതുപക്ഷത്തിന്റെ കോട്ടകളെ പോലും ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷ വോട്ടുകളും ചില ഇടതുപക്ഷ വോട്ടുകളും യുഡിഎഫിനൊപ്പം എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ എൽഡിഎഫ് ഭരണത്തെക്കുറിച്ചുള്ള ഭയം ജനങ്ങളിൽ ഉണ്ടായിരുന്നുവെന്നും അതാണ് മാറ്റത്തിനുള്ള പിന്തുണയായി മാറിയതെന്നും ആന്റണി വ്യക്തമാക്കി. ബിജെപിക്ക് ലഭിച്ച പിന്തുണ ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മതേതര മനോഭാവമുള്ള […]
Read more
Advertisement
WhiteswanTV Footer