സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമ൦; പട്ടാമ്പിയിൽ താമസ സ്ഥലത്ത് നിന്നും 4 പേരെ പിടികൂടി

പാലക്കാട്: ഇരുതലമൂരിയെ വിൽക്കാനുള്ള ശ്രമത്തിൽ കൂറ്റനാട് നിന്ന് 4 പേർ വനം വകുപ്പിൻ്റെ പിടിയിലായി. പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി സെഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വകാര്യ കെട്ടിടത്തിന് മുകളിലുള്ള താമസ സ്ഥലത്തു നിന്നും പ്രതികളെ പിടികൂടിയത്. പത്തനംതിട്ട മെഴുവേലി സ്വദേശി കെ എസ് രഞ്ജു, കൊല്ലം കണ്ണനല്ലൂർ സ്വദേശി ദേവദാസ്, പാലക്കാട് വാവനൂർ സ്വദേശി പി പി ബഷീർ , കൂറ്റനാട് സ്വദേശി അഷറഫലി തുടങ്ങിയവരാണ് പിടിയിലായത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി […]
Read more

തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് മുങ്ങിയ ക്രിമിനൽ കേസ് പ്രതികളെ വർക്കലയിൽ നിന്നും പിടികൂടി. കേരളത്തിലെത്തി രഹസ്യമായി താമസിച്ചു വരികയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെയുള്ള അഞ്ചംഗ സംഘത്തെയാണ് വർക്കല പൊലീസ് പിടികൂടിയത്. മധുരൈ ജയന്തിപുരം സ്വദേശികളായ മനോജ് കുമാർ, അരുൺ, മതിയഴകൻ, പ്രവീൺകുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. വധശ്രമക്കേസുകളിലും പന്ത്രണ്ടോളം പിടിച്ചുപറി കേസുകളിലും പ്രതികളായ ഇവർ കഴിഞ്ഞ 26ന് തമിഴ്നാട്ടിൽ പിടിച്ചുപറി നടത്തിയ ശേഷം വർക്കല ഹെലിപ്പാഡിലെ സ്വകാര്യ റിസോർട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ […]
Read more

ഗൂഗിള്‍ പേയില്‍ പണം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് കടയുടമയ്ക്ക് കുത്തേറ്റു

കൊല്ലം: കൊല്ലത്ത് കടയുടമയെ കുത്തി പരിക്കല്‍പ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയിയെയാണ് എബി ജോര്‍ജ് എന്ന വ്യക്തി കുത്തി പരിക്കേൽപ്പിച്ചത്. ഗൂഗിള്‍ പേയില്‍ പണം ഇടുന്നതുമായി ബന്ധപ്പെട്ട് കടയിലെത്തിയ ജോയിയും എബിനും തമ്മിൽ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് എബി ജോര്‍ജ് ജോയിയെ കുത്തിയത്. എബി ജോര്‍ജിനെ പൊലീസ് പിടികൂടി. പരിക്കേറ്റ ജോയ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

അലമാരയിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. കാര്യവട്ടം പേരൂർ ക്ഷേത്രത്തിന് സമീപം വാടക വീട്ടിൽ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ, രണ്ട് കിലോ എന്നിങ്ങനെ ആവശ്യക്കാർക്ക് എത്തിച്ചു വരികയായിരുന്നു പ്രതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി […]
Read more

മദ്യം ഷെയറിട്ട് വാങ്ങിയതിലെ തർക്ക൦; 36കാരനെ കുത്തിക്കൊന്ന 28കാരന് ജീവപര്യന്തം ശിക്ഷ

ആലപ്പുഴ: മദ്യം ഷെയറിട്ട് വാങ്ങിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴയിൽ 2016ലുണ്ടായ കൊലപാതകത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് കുന്നേല്‍വെളി വീട്ടില്‍ സനൽ എന്ന ഷാനിയെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷിച്ചത്. കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. മദ്യം ഷെയറിട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യേറ്റത്തിലെത്തിയതിന് പിന്നാലെ സനൽ […]
Read more

30 ഗ്രാം എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്ക് എത്തിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ടു സഹോദരങ്ങൾ അടക്കം മൂന്നു പേർ പിടിയിൽ. ഇവർ താമസിക്കുന്ന വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത്. അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് അംഗങ്ങളും പന്തീരങ്കാവ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു […]
Read more

മോഷണം പോയ എടിഎം കാർഡുകളും പാൻ കാർഡും ഡ്രൈവിങ് ലൈസന്‍സു൦ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം: പാലക്കാട്ടെ സ്ഥാപനത്തില്‍ നിന്നും മോഷണം പോയ വിവിധ രേഖകള്‍ എടക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ ടി എം കാര്‍ഡുകള്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയാണ് ദുര്‍ഗാ ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രേഖകള്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രേഖകള്‍ക്ക് പുറമെ മങ്കി ഗ്യാപ്പ്, കയ്യുറകള്‍, ടോര്‍ച്ച്, വെള്ള മുണ്ട് എന്നിവയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം എടക്കരയിലെ […]
Read more

യുവതിയുടെ ആറ് പവൻ സ്വർണവുമായി മുങ്ങി; പിന്തുടർന്ന് പിടികൂടി പൊലീസ്

മലപ്പുറം: യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിൽ. ബധിരയും മൂകരുമായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചമ്രവട്ടം സ്വദേശി അരപ്പയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കല്‍ ബാസില്‍ (28) എന്നിവരാണ് ചാലിശ്ശേരി പൊലീസിന്റെ പിടിയിലായത്. കേൾവിയും സംസാര ശേഷിയും ഇല്ലാത്ത ഇവര്‍ തങ്ങളുടെ അവസ്ഥ മറയാക്കി യുവതിയില്‍ നിന്ന് ആറ് പവന്‍ ആഭരണങ്ങളും 52000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. ചാലിശ്ശേരി പൊലീസില്‍ അറിയിച്ചതോടെ പൊലീസ് പിന്തുര്‍ന്നെത്തിയെങ്കിലും തങ്ങളുടെ […]
Read more

ധർമസ്ഥല കേസിൽ വഴിത്തിരിവ്; തലയോട്ടി നൽകിയത് തിമരോടി

ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെയാണ് കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത […]
Read more

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ആസിഡ് കുടിപ്പിച്ച യുവതി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് 23 വയസ്സുകാരി മരിച്ചു. കലഖേദ ഗ്രാമത്തില്‍ പര്‍വേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനം. 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാര്‍ പറയുന്നു. ഓഗസ്റ്റ് 11ന്, ഭര്‍തൃ വീട്ടുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.