ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ; ഉത്തരേന്ത്യൻ സ്വദേശിനി അറസ്റ്റിൽ
കോഴിക്കോട്: ലഹരിമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ സ്വദേശിനിയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരിയാനയിൽ താമസിക്കുകയായിരുന്ന ബിഹാർ സ്വദേശി സീമ സിൻഹയാണ് ക്രൈംബ്രാഞ്ച് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് യുവാവിൽ നിന്ന് 98 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്നിന്റെ വിലയായ ഒരു ലക്ഷത്തിലധികം രൂപ സീമ സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയിരുന്നു. എംഡിഎംഎയുമായി കോഴിക്കോട് രാമനാട്ടുകര ഫറൂഖ് കോളേജ് സ്വദേശി ഫാസിർ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ […]
Read more

