സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

24കാരിയെ കാണാനില്ലെന്ന് പരാതി; ഭർത്താവിന്റെ അച്ഛൻ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടി

ഫരീദാബാദ്: രണ്ട് മാസം മുമ്പ് കാണാതായ യുവതിയെ ഭർതൃവീട്ടുകാർ തന്നെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. കൊല്ലുന്നതിന് മുമ്പ് ഭർത്താവിന്റെ അച്ഛൻ 24കാരിയെ ബലാത്സംഗം ചെയ്തുവെന്നും ഇയാൾ തന്നെ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതക ശേഷം ഭർത്താവും അച്ഛനും ചേർന്ന് പത്ത് അടി ആഴത്തിലുള്ള കുഴിയിൽ മൃതദേഹം ഇട്ട് മണ്ണിട്ട് മൂടി മുകളിൽ സ്ലാബും നിർമിച്ചു. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശിനിയായ യുവതിയെ 2023 ജൂലൈ മാസത്തിലാണ് ഫരീദാബാദിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്നത്. അന്ന് മുതൽ സ്ത്രീധനത്തിന്റെ പേരിൽ യുവതി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി […]
Read more

കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി

പത്തനംതിട്ട: 15 കിലോ കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച ശേഷം, എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്നാണ് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തത്. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പൊലീസ് പിടികൂടുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് […]
Read more

ഷെയര്‍ ട്രേഡിങ്; ഒരു കോടിയിലധികം തട്ടിയെടുത്ത ഏജന്‍റ് അറസ്റ്റിൽ

തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് 1.34 കോടി തട്ടിയ കേസിൽ ഏജന്‍റായി പ്രവർത്തിച്ച യുവാവ് അറസ്റ്റിൽ. വയനാട് വൈത്തിരി ചൂണ്ടേൽ സ്വദേശി ചാലംപാട്ടിൽ വീട്ടിൽ ഷനൂദ് (23) യാണ് ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങിന്‍റെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും ട്രേഡിങ് നടത്തുന്നതിനുള്ള നിർദേശങ്ങളും അയച്ചു നൽകുകയായിരുന്നു. […]
Read more

ജാമ്യ ഉത്തരവ് ലംഘിച്ചു; യുവാവിന്റെ ജാമ്യം റദ്ദാക്കി രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ജാമ്യ ഉത്തരവ് ലംഘിച്ച കേസിൽ യുവാവിനെ രണ്ട് വർഷത്തേക്ക് റിമാൻഡ് ചെയ്ത് കോടതി. തിരുവനന്തപുരം ഇടയ്ക്കോട് ഊരുപൊയ്ക‌ മങ്കാട്ടുമൂലയിൽ രതീഷിനെതിരെയാണ് (36) നടപടി. തിരുവനന്തപുരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഇയാൾക്ക് കഴിഞ്ഞ ഏപ്രിലിൽ നല്ലനടപ്പിന് മൂന്നു വർഷത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ വീണ്ടും ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്. ആറ്റിങ്ങൽ, മംഗലപുരം, പോത്തൻകോട്, ശ്രീകാര്യം എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, അടിപിടി, […]
Read more

കോട്ടയത്തെ അരുംകൊല; പ്രതി കുറ്റം സമ്മതിച്ചു

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ വെട്ടിക്കൊന്ന പ്രതി പൊലീസിനോട്‌ കുറ്റം സമ്മതിച്ചു. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്നാണ് വെട്ടുകത്തി കൊണ്ട് വെട്ടിയത്.ഇന്നലെയായിരുന്നു സംഭവം. ഇളമ്പള്ളി സ്വദേശി സിന്ധു ആണ് മരിച്ചത്. സിന്ധുവിന്റെ മകൻ അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയിൽ […]
Read more

ആശീര്‍ നന്ദയുടെ ആത്മഹത്യ; സ്‌കൂളിന്റെ വാദം പൊളിയുന്നു; മാര്‍ക്ക് കുറഞ്ഞാല്‍ ക്ലാസ് മാറാമെന്ന് കുട്ടികളില്‍ നിന്ന് എഴുതി വാങ്ങി

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദമാണ് പൊളിഞ്ഞത്. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിച്ച കുറിപ്പ് ലഭിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു […]
Read more

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ചാണ് മെല്‍വിനെ പിടികൂടിയത്. 200 കിലോമീറ്റര്‍ പിന്തുടര്‍ന്നശേഷമാണ് പ്രതിയെ പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ […]
Read more

കണ്ണൂരിൽ മോഷണ പരമ്പര തുടർക്കഥയാകുന്നു

കണ്ണൂർ: പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം. തേങ്ങയും കുടയുമൊക്കെയാണ് മോഷണം പോയത്. കണ്ണൂർ പയ്യന്നൂർ കവ്വായിലാണ് മൂന്നു വീടുകളിൽ മോഷണം നടന്നത്. പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ ചന്ദ്രൻ്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണും, തൊട്ടടുത്ത സി.വി.രാമകൃഷ്ണൻ്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ച 160 തേങ്ങകളുമാണ് മോഷണം പോയത്. കുഞ്ഞമ്പുവിൻ്റെ വീട്ടിൽ പുറത്തുവച്ച കുടയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സിസിടിവിയിൽ നിന്നും പോലീസ് ശേഖരിച്ചു. മറ്റൊരിടത്തുനിന്ന് കവർന്ന സൈക്കിളുമായി എത്തിയാണ് ഇയാൾ […]
Read more

പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം; സംഭവം പാലക്കാട്

പാലക്കാട്: മണ്ണാർക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച ശ്രമം. ആര്യമ്പാവിലെ പി.എൻ.വൈ. ഫിനാൻസ് ലിമിറ്റഡിലാണ് കവർച്ച ശ്രമം നടന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. ജീവനക്കാരുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണിത്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് സ്ഥാപനത്തിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ, സ്ഥാപനത്തിനകത്തെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിൻ്റെ പൂട്ട് പൊളിക്കാൻ ശ്രമം നടന്നതായും കണ്ടെത്തി. കവർച്ചാശ്രമം […]
Read more

മൂന്നരകിലോ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; സംഭവം കൊട്ടിയൂരിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് മൂന്നര കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. കൊട്ടിയം കൊട്ടുംപുറം സ്വദേശികളായ അഭിനവ്, ചിന്തു എന്നിവരാണ് പോലീസ് പിടിയിലായത്. കൊട്ടിയത്ത് ഒരു യുവതി ഉൾപ്പടെ 7 പേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കൾ കൂടി പിടിയിലായത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.