സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സഫ്ന ഇത് ആദ്യമായല്ല; കൂടുതൽ അന്വേഷണം ഉണ്ടാകും

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽ പെടുത്തി മർദിച്ച കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. പ്രതികൾക്കെതിരെ കാപ്പ ചുമത്തും. പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരികടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാണ്. ഹണിട്രാപ്പ് കേസിലെ ഓന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്നക്കെതിരെയാകും കൂടുതൽ അന്വേഷണം. സഫ്ന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ വശീകരിച്ച് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിനു സമീപത്തെ ഹോട്ടലിലേക്കു വിളിച്ചുവരുത്തിയത് സഫ്നയായിരുന്നു. പിന്നീട് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെങ്കിലും […]
Read more

പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്

തിരുവനന്തപുരം: സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് യുട്യൂബ് ചാനലിലൂടെ മുൻപ് വെളിപ്പെടുത്തിയെന്നും […]
Read more

കൊച്ചിയിൽ വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

കൊച്ചി: കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു. കാറിൽ കടന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബൊലേനോ കാറാണ് അപകടമുണ്ടാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നത്. കലൂര്‍-ദേശാഭിമാനി റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന […]
Read more

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 16 വരെ ഓണ്‍ലൈന്‍ ട്രേഡിംഗില്‍ നിക്ഷേപം നടത്താമെന്ന് വിശ്വസിപ്പിച്ച് വലപ്പാട് സ്വദേശിയില്‍ നിന്ന് 54.44 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റി, ലാഭവിഹിതമോ നിക്ഷേപ […]
Read more

വര്‍ക്കലയിൽ മരുമകൻ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം

തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമമെന്ന് പരാതി. ഒളിവിലുള്ള മരുമകനെ പിടികൂടാൻ പൊലീസ് അന്വേഷണം ശക്തമാക്കി. കേസിൽ പ്രതിയായ യുവാവ് സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇക്കഴിഞ്ഞ 18-നാണ് സംഭവം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഭാര്യയുടെ അമ്മയുടെ കിടപ്പുമുറിയിൽ കയറി വായ് മൂടിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് 52-കാരിയായ സ്ത്രീയുടെ പരാതി. ബഹളം വെച്ച് പ്രതിരോധിച്ച ശേഷം വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ വൈകിയതായി ആരോപണം […]
Read more

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർ സീറ്റിന് പുറകിലായുണ്ടാക്കിയ രഹസ്യ അറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഡിക്കിയിൽ സൂക്ഷിച്ച സ്റ്റെപ്പിനി ടയറിന് അടിയിൽ നിന്ന് കഞ്ചാവും ഒളിപ്പിച്ചിരുന്നു. മൊത്തം അഞ്ച് ലക്ഷത്തോളം രൂപയുടെ ലഹരിവസ്തുക്കളാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ജയില്‍ പരിസരത്ത് വച്ചാണ് ഇയാൾ […]
Read more

മുക്കത്തെ ടോപ് ഡൈൻ ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ചിക്കൻ വിഭവങ്ങളും കണ്ടെത്തി

കോഴിക്കോട്: മുക്കത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അഗസ്ത്യൻമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് പഴകിയതും പാകം ചെയ്തതുമായ കോഴിയിറച്ചി, ചിക്കന്‍ കറി, ബീഫ് ചില്ലി എന്നിവ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സാധാരണയായി നടത്താറുള്ള പരിശോധനയുടെ ഭാഗമായാണ് ടോപ് ഡൈന്‍ ഹോട്ടലിലും എത്തിയത്. എന്നാല്‍ ഇവിടെ നിന്നും ഉപയോഗിക്കാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. […]
Read more

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പെരുമണ്ണൂർ കൈപ്രക്കുന്നായിരുന്നു സംഭവം. ചാലിശ്ശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വഴിയിൽ പിക്കപ്പ് വാൻ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് അർദ്ധരാത്രിയിൽ നടന്ന ആക്രമണത്തിൽ കലാശിച്ചത്. ആക്രമത്തിൽ പരിക്കേറ്റ വാകേപ്പാടത്ത് സുബൈറിൻറെ നില ഗുരുതരമാണ്. വലിയവളപ്പിൽ […]
Read more

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ കൊലപാതകം കുറ്റം ചുമത്തി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ ദേവ്. അമൽ ദേവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസിൽ രണ്ട് […]
Read more

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന് പിടിയിലായത്. ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം ‘ഹാർബർ സിറ്റി’ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ പരാതിക്കാരിയെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.