സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

‌മൊബൈൽഫോൺ കടയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: കഴനിചുങ്കത്തെ മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുനെല്ലായി മൂഴിപ്പാടം മനുരാജ് (25), പിരായിരി അണ്ടലക്കാട് അർഷാദ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.കഴനിചുങ്കം ഹൈടെക് മൊബൈൽഷോപ്പിൽ 15-ന് പുലർച്ചെയായിരുന്നു മോഷണം, 10,000 രൂപയും ഒന്നേകാൽലക്ഷം രൂപ വിലവരുന്ന മൊബൈൽഫോണും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മനുരാജ് കസബ, കോങ്ങാട്, ഹേമാംബികനഗർ സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അർഷാദ് കഞ്ചാവുകേസിൽ പ്രതിയാണ്. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. […]
Read more

കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു

മൈസൂരു: ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുവിനെയാണ് ആക്രമിച്ചത്. ബന്ദിപ്പൂർ–കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച വിനു പോലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. മാണ്ഡ്യയിലെ മറ്റൊരു സ്വർണപ്പണിക്കാരനിൽ നിന്ന് സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം നാട്ടിലേക്കുമടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണമാണ് ആറംഗ സംഘം കവർന്നത്. മടക്കയാത്രയിൽ വിനു […]
Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടത്തിങ്കലിൽ വീട്ടിൽ താമസിക്കുന്ന കവിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഓട്ടോഡ്രൈവറെ വിളിച്ചുകൊണ്ടുപോയി മർദിച്ചു

തിരുവനന്തപുരം: ടൗണിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറെ ക്രൂരമായി മർദിച്ചു. പേരുമല തസ്‌ലിമ മൻസിലിൽ അർഷാദി (37) നെയാണ് നാലംഗ സംഘം ആക്രമിച്ചത്. 19-ന് ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. അക്രമികളിൽ ഒരാൾ അർഷാദിന്റെ ഫോണിൽ വിളിച്ച് വണ്ടയിൽ വരാൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ അർഷാദിനെ മറ്റൊരാളിന്റെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന്‌ ഓടി രക്ഷപ്പെട്ട അർഷാദിനെ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസെടുക്കുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.
Read more

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം മാണിക്കുന്നത്തിൽ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയുടെ മുൻ കൗൺസിലർ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അനിൽകുമാറിന്റെ വീടിന്റെ മുമ്പിൽ വെച്ചാണ് സംഭവം നടന്നത്. ആദർശും അഭിജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അർദ്ധരാത്രി ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അത് സംഘർഷത്തിലേക്ക് മാറുകയും ചെയ്തു. തുടർന്ന് അഭിജിത്ത് കത്തി ഉപയോഗിച്ച് ആദർഷിനെ കുത്തിക്കൊന്നു. ഉടൻ […]
Read more

യുവാവിനെ കുത്തിയ കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബ വസ്തു തർക്കത്തിൽ യുവാവിനെ കുത്തിപരുക്കേൽപ്പിച്ചെന്ന കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. പുല്ലമ്പാറ പാണയം അഖിലേഷ് ഭവനിൽ അഖിലേഷ്(33), ഇയാളുടെ സുഹൃത്ത് പാണയം തടത്തരികത്ത് വീട്ടിൽ റജിൻ(33) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. തർക്കത്തെ തുടർന്ന് അഖിലേഷ്, സുഹൃത്ത് റജിൻ എന്നിവർ ചേർന്ന് അനുജൻ അരുണിനെ കത്രിക ഉപയോഗിച്ചു കുത്തിയെന്നാണ് കേസ്. അരുൺ നൽകിയ പരാതിയെത്തുടർന്നു വെഞ്ഞാറമൂട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി സ്കൂളിലെ ടീച്ചറോടു പറയുകയും സ്കൂൾ അധികൃതർ വിതുര പൊലീസിൽ പരാതി നൽകുകയും ചെയ്തു.  തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൃശൂരിൽ നിന്നു വിതുര പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ […]
Read more

പോലീസെന്ന വ്യജേന കാരാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി

മലപ്പുറം: പോലീസെന്ന വ്യജേന വ്യാപാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ കഴിഞ്ഞ 21 ന് രണ്ടുപേർ പോലീസ് വേഷത്തിൽ വീട്ടിൽ എത്തുകയും ഫൈജാസിന് എം.ഡി.എം.എ കച്ചവടമുണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി. തുടർന്ന് പുലർച്ചെ നാലുമണിവരെ നിരവധി സ്ഥലങ്ങളിൽ ദേഹോപദ്രവം ഏല്പിക്കുകയും,  ഫൈജാസിന്റെ പിതാവിനോട് ഇരുപതിനായിരം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.  തുക വാങ്ങുകയും ഫൈജാസിന്റെ കൈവശത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ആയിരം […]
Read more

ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

തൃശ്ശൂർ: ചേർപ്പ്  പെരുമ്പിള്ളിശ്ശേരി സെന്ററിൽ വെച്ച് ഓട്ടോടാക്സി ഡ്രൈവറായ കരുവന്നൂർ എട്ടുമന സ്വദേശി പുലാക്കൽ വീട്ടിൽ മുഹമ്മദ് അലി (56) വയസ് എന്നയാളെ കൈ കൊണ്ടും ഹെൽമറ്റു കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് തൃശ്ശൂർ കുറ്റൂർ പോട്ടോർ സ്വദേശി തോട്ടുവറ വീട്ടിൽ ജിതിൻ 27 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അലി ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്സിയിൽ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററിൽ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോൾ […]
Read more

40 കിലോ കൊപ്ര മോഷ്ടിച്ച് യുവാവ് പിടിയിൽ

കോഴിക്കോട്: വലിയങ്ങാടിയില്‍ നിന്ന് കൊപ്ര മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് വടകര കൈനാട്ടി സ്വദേശി സുബിന്‍രാജ് (31) ആണ് അറസ്റ്റിലായത്. വലിയങ്ങാടി കോയസ്സന്‍ റോഡിലെ കൊപ്ര സംഭരണ കേന്ദ്രമായ സുപ്രിയ ട്രേഡേഴ്‌സിലാണ് ഇയാള്‍ മോഷണം നടത്തിയത്. 40 കിലോഗ്രാമോളം കൊപ്ര മോഷ്ടിച്ചതായാണ് കേസ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് മോഷ്ടാവിനെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.