സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

മുൻ ഫുട്ബോൾ താരം ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു

കോട്ടയം: മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം. കേരള സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു. എം ജി സർവകലാശാലയിലെ കായിക മേധാവിയായാണ് ഇബ്രാഹിംകുട്ടി വിരമിച്ചത്. കേരള സർവകലാശാല, ബെംഗളൂരു യുണിവേഴ്സിറ്റി, എഫ്എസിടി, കെഎസ്ഇബി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കെഎസ്ഇബിയുടേയും കേരള സർവകലാശാലയുടേയും പരിശീലകനായിരുന്നു അദ്ദേഹം.
Read more

മലപ്പുറത്ത് കിണറ്റിൽ വീണ സഹോദരങ്ങളിൽ ഒരാൾ മരിച്ചു

മലപ്പുറം: അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സഹോദരനെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷിച്ചു. എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍ സിദ്ധീഖിന്റെ മകന്‍ അഹമ്മദ് നവാജ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു സംഭവം. വീടിന് സമീപം മയിലിനെ കണ്ടപ്പോള്‍ ഓടിയ കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു നവാജും പത്തു വയസ്സുകാരനായ സഹോദരന്‍ അഹമ്മദ് മിന്‍ഹാജും. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് അയല്‍വാസികളെ വിവരമറിയിച്ചു. ഈ […]
Read more

നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

തിരുവനന്തപുരം: കീഴാറൂർ ഈരാറ്റിന്‍പുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി. കാട്ടാക്കട പി.ആർ. വില്യം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയുമായ അഭിനവ് ആണ് മരണപ്പെട്ടത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ ആറു വിദ്യാർത്ഥികൾ വൈകുന്നേരം കുളിക്കാൻ ആറ്റുകടവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. […]
Read more

എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസ്; ആർഎസ്എസ്- ബിജെപി പ്രവർത്തകരെ വെറുതെവിട്ടു

തൃശ്ശൂർ: എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസിൽ പ്രതികളായ മുഴുവൻ ആർഎസ്എസ്- ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു. ഗുരുവായൂര്‍ ബ്രഹ്മകുളത്ത് എസ്എഫ്ഐ മണലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ 2013 നവംബർ നാലിനാണ് കൊലപ്പെടുത്തിയത്. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഫാസിൽ. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. സംഭവത്തിൽ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സംശയത്തിന് അതീതമായി കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിരുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് […]
Read more

വയോധികസഹോദരിമാരായ മൂന്നുപേർ ഒന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; രണ്ടാമത്തയാളും മരിച്ചു

വടക്കാഞ്ചേരി: കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് വിഷം കഴിച്ച വൃദ്ധ സഹോദരിമാരിൽ രണ്ടാമത്തെയാളും ചികിത്സയിലിരിക്കെ മരിച്ചു. ആറ്റൂർ മണ്ഡലംകുന്നിലെ മഠത്തിപ്പറമ്പിൽ രാമനെഴുത്തച്ഛന്റെ മകൾ ദേവകി ആണ് മരിച്ചത്. ഇവരുടെ സഹോദരിയായ ജാനകി ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച മരിച്ച സഹോദരി സരോജിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ദേവകിയുടെ മരണം സംഭവിച്ചത്. വീടും ആവശ്യത്തിന് ഭൂമിയും ഉണ്ടായിരുന്നുവെങ്കിലും സഹോദരിമാർ ഒറ്റയ്ക്കായിരുന്നുവെന്നും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഒരാൾക്ക് സർവീസ് പെൻഷനും മറ്റ് […]
Read more

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജി.എസ്. ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി. എസ്. സന്തോഷ് ആണ് മരിച്ചത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് സന്തോഷ് നേരത്തെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരികയായിരുന്നു അദ്ദേഹം. ഭാര്യ: വിന്ദ്യ. മകൾ: ധ്വനി. […]
Read more

കോംഗോയിൽ കോൾട്ടാൻ ഖനി തകർന്നു; 200ലധികം തൊഴിലാളികൾ ​കൊല്ലപ്പെട്ടു

കോംഗോ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കോൾട്ടാൻ ഖനി തകർന്ന് 200ലധികം പേർ മരിച്ചു. ലോകത്തിലെ കോർട്ടാനിന്റെ ഏകദേശം 15 ശതമാനവും ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്‌റോസ്‌പേസ് ഘടകങ്ങൾ, ഗ്യാസ് ടർബൈനുകൾ എന്നിവയുടെ നിർമാണങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ഒരു ലോഹമാണ് കോൾട്ടാൻ. ഒരു ദിവസം ഏതാനും ഡോളറിനായി നാട്ടുകാർ സ്വമേധയാ കുഴിക്കുന്ന സ്ഥലം 2024 മുതൽ എം 23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല. […]
Read more

പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷ വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 ന് ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു […]
Read more

മുന്‍ നക്സലൈറ്റ് പ്രവർത്തകൻ വെള്ളത്തൂവൽ സ്റ്റീഫന്‍ അന്തരിച്ചു

കൊച്ചി: മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 1968 ലെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്നു. ജയില്‍വാസത്തിന് ശേഷം സായുധ വിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായി മാറിയിരുന്നു. ‘ കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്‍റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർ​ന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാന ത്തിലേക്ക് മാറി. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ […]
Read more

രണ്ടു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്

കൊച്ചി: രണ്ടു വയസുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ ) കോടതി ശിക്ഷിച്ചത്. ഇയാൾ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. 2010 ഫെബ്രുവരി 25 നായിരുന്നു സുഭാഷ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അച്ഛൻ ഗൾഫിൽ പോയ സമയത്ത് സുഭാഷിനൊപ്പം ജീവിക്കാനായി യുവതി ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് ഇവർ നാട്ടിൽ തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസമാക്കി. ഈ സമയത്താണ് കൊലപാതകം ഉണ്ടായത്. […]
Read more

Recent News

Advertisement