സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രിക മരിച്ചു

തൃശ്ശൂർ: കൊടകര വെള്ളിക്കുളങ്ങര റോഡിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയായ ആഫിദ ആണ് മരിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കുമായി ഇടിച്ചാണ് നിയന്ത്രണം വിട്ടത്. ഇടിയേറ്റതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ആഫിദയുടെ ശരീരത്തിലൂടെ ഇതുവഴി വന്ന ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ ആഫിദ മരിച്ചു. പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

കോട്ടയം മെഡിക്കൽ കോളേജിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വാർഡിൽ ചികിത്സയിലായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആർപ്പുകര തൊണ്ണംകുഴി സ്വദേശി ഷബീർ ആണ് മരിച്ചത്. വാർഡിലെ ടോയ്ലറ്റിലെ എക്‌സോസ്റ്റർ ഫാനിൽ തൂങ്ങിയ നിലയിലാണ് ഷബീറിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഇയാളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണിവരെ പൂനെയിലെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അധികൃതർ അറിയിച്ചു. പൂനെയിൽ നിന്നുള്ള ശക്തനായ രാഷ്ട്രീയ നേതാവായിരുന്ന കൽമാഡി, കേന്ദ്ര റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായും […]
Read more

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. സന്നിധാനം വടക്കേ നട ഭാഗത്ത് ഡ്യൂട്ടി നിർവഹിച്ചുവരികയായിരുന്നു ഇദ്ദേഹം. ഹൃദയസംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ആദ്യം സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ജയൻ കെ കെ.
Read more

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെട്ട നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ആയിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെ തുടക്കമിട്ട അപ്പച്ചൻ അനുഭവങ്ങൾ, പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ പ്രശസ്തമായ മലയാള സിനിമകളിൽ വേഷമിട്ടു. പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെ നിരവധി നടന്മാരോടൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു. ഹിന്ദി ചിത്ര […]
Read more

മദ്യവുമായെത്തിയ ലോറി കാറിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം​

കോഴിക്കോട്: മദ്യവുമായെത്തിയ ലോറി എതിർദിശയിൽ വന്ന കാറിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. മൈസൂർ ഭാഗത്ത്‌ നിന്നും ബിയർ കുപ്പികളുമായി എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി‌ ഡ്രൈവർ വയനാട് സ്വദേശി കൃഷ്‌ണനെ ഫയർഫോഴ്‌സ് സംഘം പുറത്തെത്തിച്ച് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ ശ്രമഫലമായാണ് ഇദ്ദേഹത്തെ ലോറിയിൽ നിന്നും പുറത്തെത്തിക്കാൻ കഴിഞ്ഞത്. 200 കെയ്‌സ് ബിയർ കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്. ഇവയെല്ലാം റോഡിലേക്ക് വീണു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. തിരക്കേറിയ റോഡിൽ ബിയർ കുപ്പികൾ പൊട്ടിത്തകർന്നു. […]
Read more

വീട്ടുകാരുമായി സംസാരിച്ചിരുന്ന 19കാരി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: വഴിക്കടവിലെ വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിന്ന പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിന്ന രിഫാദിയ കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉടന്‍ പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read more

ചിറനെല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍ കൂമ്പുഴ പാലത്തിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇരട്ടി ഉളിക്കല്‍ സ്വദേശിട് ഡെന്നിയാണ് മരിച്ചത്. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാര്‍ യാത്രക്കാര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണ വിട്ട ഒരു കാര്‍ റോഡരികിലെ കാനയ്ക്കരികെയുള്ള വീടിന്‍റെ മതിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശത്തെ ചക്രം […]
Read more

വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി 11 വയസ്സുകാരി മരിച്ചു

പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. കൂറ്റനാട് സ്വദേശി അലിമോൻ്റെ മകൾ ആയിഷ ഹിഫയാണ് മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിൻ്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടം നടന്നത്. വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കയറിൽ കുരുങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് […]
Read more

നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. വൃക്കസംബന്ധിയായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. പുലിമുരുകന്‍,വെട്ടം,കിളിച്ചുണ്ടന്‍ മാമ്പഴം,മിഷന്‍ 90 ഡേയ്സ്,കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് കണ്ണന്‍ പട്ടാമ്പി. കണ്ണന്‍ പട്ടാമ്പിയുടെ മരണ വിവരം സഹോദരന്‍ മേജര്‍ രവി ഫേസ്ബുക്കിലൂടെയാണ് […]
Read more

Recent News

Advertisement