സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

പാലക്കാട്: മോഷണം ആരോപിച്ച് അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കേസിലെ നടപടിക്രമങ്ങൾ, മരിച്ചയാളുടെ പേരുവിവരങ്ങൾ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ അറിയിക്കാനും ഉത്തരവിലുണ്ട്. പാലക്കാട് വാളയാറിൽ അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് അതിഥിത്തൊഴിലാളി മർദനത്തിനു ഇരയായത്. ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭയ്യാറിനാണ് ആൾക്കൂട്ട മർദനത്തിൽ പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വ്യാഴാഴ്ച രാമനാരായൺ […]
Read more

കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ

കൊച്ചി: കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ വനജയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടക്കയിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥലത്തെത്തി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. എന്നാൽ കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പകൽ മുഴുവൻ വനജ വീട്ടിൽ തനിച്ചായിരുന്നു. […]
Read more

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ജനമനസിലേക്ക് ചേക്കേറിയ മഹ നടനാണ് വിടവാങ്ങിയിരിക്കുന്നത്.
Read more

ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുഎഇയിൽ മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മഴ നനയാതിരിക്കാനായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറി നിന്നതാണ് സൽമാൻ. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്.
Read more

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം മങ്കടയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. വേരും പുലാക്കൽ ഇബ്രാഹിമിന്‍റെ മകൻ റിയാൻ ആണ് മരിച്ചത്. മങ്കട ഗവൺമെന്‍റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മലപ്പുറത്ത്

മലപ്പുറം: വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശിയായ ശരത് ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ […]
Read more

അമ്മയുടെ കയ്യിൽനിന്ന് കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്നു കിണറ്റിലേക്കു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുൽക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന്‍ ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്, മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു എന്നിവര്‍ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്.
Read more

ബിആര്‍ഡി സെക്യൂരിറ്റീസ് ഉടമയുടെ കുടിയിറക്ക് ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: സ്വകാര്യ പണമിടപാട് സ്ഥാപനമായ ബിആര്‍ഡി സെക്യൂരിറ്റീസിന്റെ ഉടമയുടെ കുടിയിറക്ക് ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചാലക്കുടി വെട്ടുകടവ് റോഡില്‍ ചിറക്കല്‍ സോമസുന്ദര പണിക്കര്‍ (64) വീട്ടില്‍ തുങ്ങി മരിക്കുകയായിരുന്നു. ബിജെപി ചാലക്കുടി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് കോടിയലധികം രൂപ വില വരുന്ന പതിനെട്ട് സെന്റ് സ്ഥലവു 3500 സ്‌ക്വയര്‍ ഫീറ്റ് വീടും ബിആര്‍ഡിയില്‍ ഈട് നല്‍കി അവിടെ നിന്ന് എടുത്ത ലോണ്‍ എടുത്തിരുന്നു അത് കുടിശിഖ വന്നപ്പോള്‍ ഉടമ […]
Read more

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement