സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

കെഎസ്ആര്‍ടിസി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

സിറിയയിൽ സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു

ദമസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഈ വിവരം പുറത്ത് വിട്ടത്. രണ്ട് യുഎസ് സർവീസ് അംഗങ്ങളും ഒരു യുഎസ് സിവിലിയനും കൊല്ലപ്പെടുകയും മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. പതിയിരുന്നാണ് ഭീകരൻ ആക്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഭാ​ഗമാണ് സെന്റ്കോം.
Read more

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ സ്‌പെഷ്യല്‍ കറസ്പോണ്ടന്റുമായ ജി വിനോദ് (54)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം പിന്നീട്. എഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ആണ് ഭാര്യ. ഇഷാന്‍ എസ് വിനോദാണ് മകന്‍. മികച്ച റിപ്പോര്‍ട്ടിങ്ങിനും അന്വേഷണാത്മക വാര്‍ത്തകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച പത്രപ്രവര്‍ത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡലും […]
Read more

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണ സ്ഥാനാർഥിയുമായ വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇത്തവണ ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും വെറും 26 വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിനി സജീവമായി പങ്കെടുത്തിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിയുടെ വിയോഗത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അനുശോചനം രേഖപ്പെടുത്തി. കോർപ്പറേഷനിൽ സിഎംപിയുടെ തീപ്പൊരി കൗൺസിലറായിരുന്ന സിനി, ഇത്തവണ […]
Read more

തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു: സംഭവം മലപ്പുറത്ത്

മലപ്പുറം: തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(27) ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്ന് വൈകീട്ട് 6 .30 മണിയോടെയായിരുന്നു സംഭവം. ആഹ്‌ളാദ പ്രകടനം നടത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് പടക്കം വിതരണം ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. തീപ്പൊരി വീണാണ് സ്‌കൂട്ടറിന് മുന്നില്‍ വെച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഇര്‍ഷാദിന്റെ ആന്തരിക അവയവങ്ങളടക്കം പുറത്തുവന്നു.
Read more

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിമല സ്വദേശി ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വാകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സൗത്ത് കൊടുവള്ളി സ്വദേശി പുതുക്കുടി ചാലിൽ ഗഫൂറിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഗുരുതരമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ചക്കാലാക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിഷാൽ.
Read more

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഹരിദാസ് (58) ആണ് മരിച്ചത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിംഗ് യൂണിറ്റിൽ രാവിലെ ഏഴരയോടെയാണ് ഹരിദാസ് ജോലിക്ക് കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്.
Read more

കാസർകോട്ട് യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഉപ്പള സോങ്കാലിൽ യുവതിയെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ് ഫാത്തിമത്ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊന്നു; മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കര്‍ണാടക കോടതി

വയനാട്: കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 27-ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. ഈ ദിവസം ഇയാള്‍ ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് […]
Read more

Recent News

Advertisement